Fraud – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Feb 2023 08:30:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fraud – malayalees.ch https://malayalees.ch 32 32 ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോൾ https://malayalees.ch/fake-casting-call-friday-film-house/ Tue, 28 Feb 2023 08:29:36 +0000 https://malayalees.ch/?p=77044 നിർമാതാവ് വിജയ് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോൾ. പുതിയ സിനിമയിലേക്ക് പെൺകുട്ടികളെ ക്ഷണിച്ചുകൊണ്ടാണ് കാസ്റ്റിംഗ് കോൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ലോഗോ അടക്കമാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ, ഈ കാസ്റ്റിംഗ് കോൾ വ്യാജമാണെന്ന് ഫ്രൈഡേ ഫിലിം ഹൗസ് തന്നെ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചു എന്നും ഫ്രൈഡേ ഫിലിം ഹൗസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേക്ക് അലർട്ട് : ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പോസ്റ്റർ ഫേക്കാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. വഞ്ചിക്കപ്പെടാതിരിക്കുക.’- ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പൂവാലൻ പൂച്ച എന്ന സിനിമയിലേക്ക് സാരി ഉടുക്കാനറിയുന്ന, ഡാൻസ് കളിക്കാൻ അറിയുന്ന 15നും 35നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ബന്ധപ്പെടുക എന്നതാണ് വ്യാജ കാസ്റ്റിംഗ് കോൾ പോസ്റ്ററിലുള്ളത്.

]]>
100 കോടിയുടെ തട്ടിപ്പ്; ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം; കള്ളപ്പണം ഒളിപ്പിക്കാൻ സിനിമാ അഭിനയവും; പ്രവീൺ റാണയുടെ കള്ളപ്പണക്കോട്ട ചെറുതല്ല.. https://malayalees.ch/who-is-praveen-rana/ Tue, 10 Jan 2023 04:11:56 +0000 https://malayalees.ch/?p=74195 സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെയാണ്. കൊച്ചി കലൂരിലെ ഫ്‌ളാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ ഇവിടെ നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടത്. തൃശ്ശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്.

100 കോടിയുടെ തട്ടിപ്പ്…ഇന്ത്യയിലെ പല നഗരങ്ങളിലായി ഡാൻസ് ബാറുകളും വൻകിട നിക്ഷേപങ്ങളും…ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം….പ്രവീൺ നാട്ടുകാരെ പറ്റിച്ച് പടുത്തുയർത്തിയ കള്ളപ്പണത്തിന്റെ കോട്ട ചെറുതല്ല.

പെ.പി പ്രവീൺ എന്നാണ് പ്രവീൺ റാണയുടെ യഥാർത്ഥ പേര്. എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രവീണ് എംബിഎയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. കോടികൾ വിലമതിക്കുന്നതാണ് പ്രവീൺ റാണയുടെ സ്വത്തുക്കൾ. അരിമ്പൂരിൽ റിസോർട്ട്, കൊച്ചിയിൽ ഹോട്ടൽ, പുനെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും നിക്ഷേപം ഇങ്ങനെ നീളുന്നു കോടികളുടെ ആസ്തിയുടെ കണക്ക്. ഒരു ബിഎംഡബ്ല്യു കാർ അടക്കം നാല് വാഹനങ്ങളാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്.

തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.

കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയായിരുന്നു.

]]>
സഹകരണസംഘത്തിൽ ജോലി വാഗ്ദാനം; കോൺഗ്രസ് നേതാവും സ്വാമി തപസ്യാനന്ദയും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ https://malayalees.ch/congress-worker-and-swami-robbed-lakhs/ Fri, 12 Aug 2022 04:35:00 +0000 https://malayalees.ch/?p=66299 തിരുവനന്തപുരത്ത് സഹകരണസംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പേരൂർക്കട ആസ്ഥാനമായ ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണനെതിരെയാണ് പരാതി. ആറ്റിങ്ങൽ സ്വദേശി ശ്രീക്കുട്ടൻ മോഹനൻ, ഭാര്യാ സഹോദരനായ ആർ.ജെ.അരുൺ എന്നിവരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിയെന്നാണ് ആക്ഷേപം. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്.

രണ്ടുവർഷം മുൻപാണ് എൻജിനീയറിങ് ബിരുദധാരിയായ ശ്രീക്കുട്ടനെ ട്രാവൻകൂർ സോഷ്യൽ സൊസൈറ്റിയുടെ എ ക്ലാസ് മെമ്പർമാരെന്ന് പരിചയപ്പെടുത്തിയെത്തിയ രണ്ടുപേർ സമീപിച്ചത്. 12 ലക്ഷം രൂപ നൽകിയാൽ സൊസൈറ്റിയിൽ സ്ഥിരം ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ഏഴു ലക്ഷം രൂപ സൊസൈറ്റി പ്രസിഡന്റ് അഭിലാഷിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കാനും ബാക്കി അഞ്ചുലക്ഷം രൂപ ഇട നിലക്കാരനായ സ്വാമി തപസ്യാനന്ദക്ക് നൽകാനും നിർദേശിച്ചു. ഒരു വർഷത്തിന് ശേഷം നിക്ഷേപത്തുക തിരിച്ചു നൽകാമെന്നും വാഗ്ദാനമുണ്ടായി.

ഇതനുസരിച്ച് ശ്രീക്കുട്ടനും ബന്ധുവും പണം കൈമാറി സൊസൈറ്റിയുടെ വെള്ളറട ശാഖയിൽ ജോലിയിൽ പ്രവേശിച്ചു. 2021 ജൂലായ് വരെ ശമ്പളം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇത് മുടങ്ങി. തട്ടിപ്പ് മനസ്സിലായി നിക്ഷേപിച്ച തുക തിരിച്ചുചോദിച്ചെങ്കിലും ലഭിച്ചില്ല.

ശ്രീക്കുട്ടനും ബന്ധുവിനും ചേർന്ന് 30 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതിനിടെ വ്യാപക ക്രമക്കേട് മൂലം നിക്ഷേപകർക്ക് പണം നൽകാൻ സാധിക്കാതെ വന്നതോടെ സഹകരണ സംഘം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴിലായി. അഭിലാഷ് ബാലകൃഷ്ണൻ അടക്കമുള്ളവരെ പരാതിക്കാർ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വണ്ടിച്ചെക്ക് നൽകി പറ്റിച്ചതായും പോലീസ് എഫ്‌ഐആർ ഇട്ടിട്ടും നടപടികളില്ലെന്നും പരാതിക്കാർ പറയുന്നു.

]]>
മുംബൈയിലെ എസ് കുമാര്‍ ജ്വല്ലറി തട്ടിപ്പില്‍ കുടുങ്ങി മലയാളികള്‍; നഷ്ടമായത് കോടികള്‍ https://malayalees.ch/malayalees-caught-in-s-kumar-jewelery-scam-in-mumbai/ Mon, 09 May 2022 06:49:15 +0000 https://malayalees.ch/?p=61522 നിക്ഷേപക തട്ടിപ്പില്‍ കുടുങ്ങി മുംബൈയിലെ മലയാളികള്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള എസ് കുമാര്‍ ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായത്.ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ളക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. മലയാളികളടക്കം ആയിരത്തോളം പേരാണ് തട്ടിപ്പിനിരയായത്.

പ്രതിമാസം 16 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തിരുവല്ല സ്വദേശിയായ മുംബൈയിലെ ജ്വലറി ഉടമ ശ്രീകുമാര്‍ പിള്ള ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്.കൂടാതെ മാസംതോറും 500 മുതല്‍ 5000 വരെയുള്ള ചിട്ടിയും നടത്തിയിരുന്നു.നിക്ഷേപത്തിന്റെ കാലാവധി കഴിയാറാകുമ്പോള്‍ ആനുപാതിക സ്വര്‍ണമോ പലിശ സഹിതം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

തട്ടിപ്പില്‍ അകപ്പെട്ടവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. മുംബൈയില്‍ നെരുള്‍, വസായി ,മുളുണ്ട് , കല്യാണ്‍ എന്നിവിടങ്ങളിലായി ആയി 6 ഷോറൂമുകളുണ്ട്. കൊവിഡ് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജ്വല്ലറി അടച്ചുപൂട്ടിയത്. ഇതിനിടയില്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ കൂട്ടമായി എത്തിയെങ്കിലും സാധിക്കാതെ വരികയായിരുന്നു.

ഇതിനിടയില്‍ മുംബൈയില്‍ നിന്ന് മുങ്ങിയ ജ്വല്ലറി ഉടമ സ്വദേശമായ തിരുവല്ലയില്‍ എത്തി ആത്മഹത്യക്ക് ശ്രമിച്ചു.പരാതി നല്‍കിയിട്ടും മാസങ്ങളായിയെങ്കിലും പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് നേരിട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നിക്ഷേപകര്‍.

]]>
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ തട്ടിപ്പ്; ക്രമക്കേട് കണ്ടെത്തിയത് കണ്ടിയൂർ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിൽ https://malayalees.ch/fraud-in-travancore-devaswom-board/ Wed, 29 Dec 2021 04:27:27 +0000 https://malayalees.ch/?p=54729 തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.

35 പൂജാദ്രവ്യങ്ങൾക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങൾ ഉപയോഗിച്ചാണെന്നും ബോർഡിന് നൽകേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തതായും വിജിലൻസ് കണ്ടെത്തി. വൻ സാമ്പത്തിക ക്രമക്കേടാണ് നടക്കുന്നതെന്ന് ഫിനാൻസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഭക്തരിൽ നിന്ന് 220 രൂപ വാങ്ങുന്നതിൽ 70 രൂപ ദേവസ്വം ബോർഡിന് അടയ്‌ക്കേണ്ടതാണ്. എന്നാൽ ഇതും ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ ബോർഡിന് അടയ്‌ക്കേണ്ടതുണ്ടെന്നും ഫിനാൻസ് കമ്മിഷണറുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

2016 മുതൽ 57. 64 ലക്ഷം രൂപയാണ് ബോർഡിന് അയ്ക്കാനുള്ളതെന്ന് കണ്ടെത്തിയുണ്ട്. തുക മനപൂർവം ബോർഡിന് അടയ്ക്കാതിരിക്കുകയാണെന്നും ഉദ്യോഗസ്ഥരിൽ നിന്ന് ഇത് തിരിച്ചുപിടിക്കണമെന്നും ഫിനാൻസ് കമ്മിഷണർ ശുപാർശ ചെയ്തു. മാത്രമല്ല ഇവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

]]>
രാമങ്കരി സഹ.ബാങ്കിൽ ക്രമക്കേട്; നെൽവിത്ത് അഡ്വാൻസ്‌ തുകയിൽ വെട്ടിപ്പ് https://malayalees.ch/ramankary-co-operative-bank-fraud/ Wed, 08 Dec 2021 08:12:12 +0000 https://malayalees.ch/?p=53668 ആലപ്പുഴ കുട്ടനാട് രാമങ്കരി സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി നെൽവിത്ത് അഡ്വാൻസ്‌ തുകയിൽ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. സെക്രട്ടറി 15 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി ഓഡിറ്റിങ് റിപ്പോർട്ടിൽ പറയുന്നു. വിവിധ അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപകർ അറിയാതെ സെക്രട്ടറി പണം പിൻവലിച്ചു.

പാടശേഖര സമിതികൾക്ക് നെൽ വിത്തിനും മറ്റുംമായും അഡ്വാൻസ് തുക വലിയ തോതിൽ സഹകരണ ബാങ്ക് വഴിയാണ് ലഭിക്കുന്നത്. പാടശേഖ സമിതി അടച്ചിട്ടുള്ള പതിനഞ്ച് ലക്ഷത്തോളം രൂപയിൽ സെക്രട്ടറി സ്വന്തം നിലയ്ക്ക് ക്രമക്കേട് നടത്തിയ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ അക്കൗണ്ടുള്ള നിരവധി നിക്ഷേപകർ പണം പലപ്പോഴും അടയ്ക്കുമ്പോൾ അത് ആ അകൗണ്ടിൽ വരവ് വയ്ക്കാതെ പലരുടെയും പേരിൽ അക്കൗണ്ട് തുടങ്ങി അതിലേക്ക് വക മാറ്റുകയാണ് സെക്രട്ടറി ചെയ്തുവന്നിരുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ നിക്ഷേപകരുടെ അക്കൗണ്ടുകളിൽ നിന്നും സെക്രട്ടറി വകമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.

]]>
മെഹുല്‍ ചോക്‍സി പിടിയില്‍; ഇന്ത്യക്ക് കൈമാറുമെന്ന് ഡൊമിനിക്ക https://malayalees.ch/pnb-case-mehul-choksi-captured-in-dominica/ Thu, 27 May 2021 04:34:14 +0000 https://malayalees.ch/?p=44674 പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റില്‍. കരീബിയന്‍ രാജ്യമായ ആന്‍റിഗ്വയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ വെച്ചാണ് ചോക്സി അറസ്റ്റിലായത്. ആന്‍റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഡൊമിനിക്കയില്‍ വെച്ച് ചോക്സി പിടിയിലായത്. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി ഇന്‍റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയാണ് ചോക്സി.

ഇയാളെ ഡൊമിനിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കും. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചിട്ടുണ്ട്. ചോക്സിയെ ആന്‍റിഗ്വയിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ അറിയിച്ചു. 2018 ലാണ് ചോക്സി തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ആന്‍റിഗ്വയിലേക്ക് കടന്നത്. 2017ല്‍ തന്നെ ഇയാള്‍ക്ക് ആന്‍റിഗ്വ-ബാര്‍ബഡ ദ്വീപുകളില്‍ പൌരത്വം ലഭിച്ചിരുന്നു.

]]>