Forward reservation – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Jun 2021 13:04:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Forward reservation – malayalees.ch https://malayalees.ch 32 32 നാടാര്‍, ക്രിസ്ത്യന്‍ വിഭാഗത്തെ വിദ്യാഭ്യാസ സംവരണത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം https://malayalees.ch/pinarayi-vijayan-ministry-meeting-today-and-decisions/ Wed, 16 Jun 2021 13:04:24 +0000 https://malayalees.ch/?p=45634 ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പച്ചക്കൊടി വീശി മന്ത്രിസഭാ യോഗം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍, എന്‍ട്രന്‍സ് എന്നിവയ്ക്ക് സോഷ്യോ ഇക്കണോമിക് ബാക് വേഡ് കമ്മ്യൂണിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നോക്ക വിഭാഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കുന്നതിനും തീരുമാനമായി. നേരത്തേ ഈ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണാനുകൂല്യം നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കൊച്ചി മെട്രോയുടെ കലൂര്‍ കാക്കനാട് പാതയ്ക്ക് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും, തീരദേശ പാത രണ്ടുവര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാക്കും തുടങ്ങിയ തീരുമാങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനുള്ള തീരുമാനവും ഇന്നുണ്ടായി.

ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. സെമി ഹൈസ്പീഡ് റെയില്‍വേയുടെ അവസാന അലൈന്‍മെന്റ് വേഗത്തില്‍ പൂര്‍ത്തീകരിക്കും. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിച്ച് രൂപരേഖ ഉണ്ടാക്കണം. മൂന്നുമാസത്തിനകം ഡിപിആര്‍. പൂര്‍ത്തിയാക്കണം തുടങ്ങിയ തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. ചീഫ് സെക്രട്ടറി വി.പി ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

]]>
മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ട്: വെള്ളാപ്പള്ളി നടേശന്‍ https://malayalees.ch/forward-reservation-vellappally-natesan/ Mon, 26 Oct 2020 12:37:10 +0000 https://malayalees.ch/?p=33906 മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. പ്രശ്‌നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു പൊരുത്തക്കേടുണ്ട്. ആ പൊരുത്തക്കേട് എന്താണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കും. സര്‍ക്കാരിന് എവിടെയോ ഒരു തെറ്റുപറ്റിപ്പോയിട്ടുണ്ട്. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം, മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തെത്തി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവയ്ക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

]]>
മുന്നാക്ക സംവരണത്തില്‍ മെറിറ്റും അട്ടിമറിക്കപ്പെട്ടു https://malayalees.ch/forward-reservation/ Fri, 16 Oct 2020 09:08:09 +0000 https://malayalees.ch/?p=33408 കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി

മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ മെരിറ്റും അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനത്തില്‍ 8461 ആം റാങ്ക് കിട്ടിയ വിദ്യാര്‍ഥിയും മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി. ഈഴവ സംവരണത്തിലെ അവസാന റാങ്ക് 1654 ഉം മുസ്ലിം വിഭാഗത്തിലെ അവസാന റാങ്ക് 1417 ഉം ആയപ്പോഴാണ് റാങ്ക് ലിസ്റ്റില്‍ താഴെയുള്ളയാള്‍ക്ക് മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം ലഭിച്ചത്.

]]>