Forgery certificate – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Jul 2023 06:39:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Forgery certificate – malayalees.ch https://malayalees.ch 32 32 വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ; ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ https://malayalees.ch/police-told-court-not-to-grant-bail-to-k-vidya/ Sat, 01 Jul 2023 06:38:27 +0000 https://malayalees.ch/?p=83598 കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുത് പൊലീസ്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നു. കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.

വിദ്യയുടെ കേസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ കോടതി വിശദമായ വാദം കേൾക്കും. പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കരിന്തളം ഗവ. കോളജിൽ നിയമനം ലഭിക്കാൻ ആസൂത്രിതമായി വ്യാജ രേഖ ചമച്ചുവെന്ന വിദ്യയുടെ മൊഴി അടിസ്ഥാനമാക്കിയായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതേസമയം വ്യാജ രേഖ നിർമിക്കാൻ വിദ്യക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നത് പൊലീസിന്റെ അന്വേഷണ പരിധിയിലില്ല. മൊബൈൽ ഫോണിൽ സ്വന്തമായി വ്യാജ രേഖ നിർമിച്ചുവെന്ന വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്താണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

]]>
വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാന്‍; കെ. വിദ്യയുടെ നിര്‍ണായക മൊഴി https://malayalees.ch/k-vidyas-statement-in-fake-document-case/ Thu, 29 Jun 2023 04:52:47 +0000 https://malayalees.ch/?p=83499 അധ്യാപക നിയമനത്തിന് കെ വിദ്യ വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ രസിതയും വിദ്യയും മൂന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കെ വിദ്യയുടെ സീനിയറായിരുന്നു രസിത.

2021യില്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാല്‍ വ്യാജരേഖ ചമച്ചു. വ്യാജരേഖ ചമച്ചത് രസിതയെ മറികടക്കാനാണെന്നും കെ വിദ്യ പൊലീസിന് മൊഴി നല്‍കി.

സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ നീലേശ്വരം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു.

]]>