Forest officials – malayalees.ch https://malayalees.ch Malayalam Online News Portal Thu, 20 Oct 2022 05:06:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Forest officials – malayalees.ch https://malayalees.ch 32 32 പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു https://malayalees.ch/forest-department-employee-bitten-by-python-snake/ Thu, 20 Oct 2022 05:05:44 +0000 https://malayalees.ch/?p=69903 കോട്ടയം എരുമേലിയില്‍ വീട്ടുമുറ്റത്ത് കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് പാമ്പിന്റെ കടിയേറ്റു. എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കടിയേറ്റിട്ടും പെരുമ്പാമ്പിനെ വിടാതെ വനപാലകര്‍ സാഹസികമായി പിടികൂടി.

എരുമേലിയില്‍ കെഎസ്ഇബി സബ് എന്‍ജിനീയര്‍ ഹഫീസിന്റെ വീട്ടുമുറ്റത്താണ് പെരുമ്പാമ്പ് എത്തിയത്. വീടിന് പരിസരത്തുള്ള വഴിയിലൂടെ കടന്നുപോയ ബൈക്ക് യാത്രികര്‍ പാമ്പ് മുറ്റത്ത് കിടക്കുന്നത് കാണുകയായിരുന്നു. ഇവരാണ് വീട്ടുകാരെയും അടുത്തുള്ളവരെയും വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിലും വനം വകുപ്പിലും അഗ്‌നിരക്ഷാ സേനയിലും വിവരമറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്ലാച്ചേരിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് അപ്രതീക്ഷിതമായി വനം വകുപ്പ് ജീവനക്കാരനെ കടിച്ചത്. പാമ്പ് കടിയേറ്റിട്ടും സാഹസികമായി തന്നെ ജീവനക്കാര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി. കടിയേറ്റ വനംവകുപ്പ് ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

]]>
രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു https://malayalees.ch/two-wild-boar-were-shot-dead-by-forest-officials/ Mon, 06 Jun 2022 04:33:25 +0000 https://malayalees.ch/?p=62940 നാട്ടുകാരുടെ പരാതിയെ തുടർന്ന് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്ച മുമ്പ് ഒരാൾക്ക് പരുക്കേറ്റിരുന്നു.

എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം. പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.

നാല് ദിവസം മുമ്പ് തൃക്കൂര്‍ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനുസമീപം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നിരുന്നു. 4 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്നാണ് പന്നികളെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടനാണ് വനപാലകരെ വിവരമറിയിച്ചത്. പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ കെ.പി. പ്രേംഷമീറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വി.പി. പ്രജീഷാണ് പന്നിയെ വെടിവച്ചത്.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് മലയോര മേഖലയ്ക്ക് ആശ്വാസമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് അനുമതിക്കായി നീണ്ടകാലം കാത്തിരിക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റുമാരിലേക്ക് എത്തുന്നത്. അപേക്ഷ പരിഗണിച്ച് ശല്യക്കാരായ പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് ഉത്തരവിലുള്ളത്.

]]>