Forest Department – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Oct 2023 08:02:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Forest Department – malayalees.ch https://malayalees.ch 32 32 വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ് https://malayalees.ch/python-inside-pvc-pipe-in-house/ Sat, 07 Oct 2023 08:02:09 +0000 https://malayalees.ch/?p=89053 തിരുവനന്തപുരത്ത് വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ് കയറി. ആര്യനാട് ചൂഴ സ്വദേശി രവിയുടെ വീട്ടിലെ വെള്ളം പോകുന്ന പൈപ്പിലാണ് പെരുമ്പാമ്പ് കയറിയിരുന്നത്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ആർ.ആർ.ടി അംഗം റോഷിണിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വെള്ളം പോകാനായി ഉപയോഗിച്ചിരുന്ന 15 മീറ്റർ നീളമുള്ള പിവിസി പൈപ്പിലാണ് പെരുമ്പാമ്പ് കയറിയത്. വെള്ളം പോകാത്തതിനെ തുടർന്ന് പൈപ്പ് പരിശോധിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

ആർ.ആർ.ടി അംഗം റോഷിണിയുടെ നേതൃത്വത്തിലുള്ള ഒരു ടീം സ്ഥലത്തെത്തി. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പത്തടി നീളവും 25 കിലോ ഭാരവുമുള്ള പാമ്പിനെയാണ് പിടികൂടിയത്.

]]>
ഒളകര ആദിവാസി കോളനി സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് വനംവകുപ്പ് https://malayalees.ch/olakara-tribal-colony-survey-forest-department-stopped-the-officials/ Tue, 03 Oct 2023 11:42:01 +0000 https://malayalees.ch/?p=88828 ഒളകര ആദിവാസി കോളനിയിലെ ഭൂപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അട്ടിമറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ.സർവ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ഒളകര ആദിവാസി കോളനിയിലെ ജനങ്ങൾക്ക് ഭൂമി അളന്നു തിരിക്കുന്നതിനായി എത്തിയ സർവ്വേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെയാണ് വനം ഉദ്യോഗസ്ഥർ തടഞ്ഞത്.

മന്ത്രി കെ രാജന്റെയും കളക്ടറുടെയും നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗം ചേർന്നശേഷമാണ് ട്രൈബൽ സർവേ ഡിപ്പാർട്ട്മെന്റുകൾ ഒളകരയിൽ എത്തിയത്.എന്നാൽ സർവ്വേ തടഞ്ഞ വനം വകുപ്പ് സർവേ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് കടത്തിവിട്ടില്ല.

ഇതോടെ ആദിവാസികളുടെ നേതൃത്വത്തിൽ ഒളകര ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുന്നു.മന്ത്രിയുടെ നിർദേശത്തിനും വിലയില്ലാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ ചേർന്ന മേഖലാതല യോഗത്തിലാണ് ആദിവാസി വിഭാഗങ്ങൾക്ക് അടിയന്തരമായി ഭൂമിയിൽ ലഭ്യമാക്കാൻ തീരുമാനിച്ചത്.

]]>
പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി https://malayalees.ch/tiger-was-found-injured-in-pathanamthitta/ Thu, 28 Sep 2023 05:47:33 +0000 https://malayalees.ch/?p=88530 പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം.

രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി.

കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. പരിസരത്തുനിന്ന് ആനപിണ്ഡവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വനംവകുപ്പിന്റെയും ഡോക്ടറുടേയും പരിശോധയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. വിദഗ്ധ ചികിത്സ നൽകിയതിനു ശേഷം കടുവയെ വനത്തിലേക്ക് തുറന്നു വിടാനാണ് തീരുമാനം. മൂഴിയാർ വനമേഖലയിലേക്ക് ആണ് കടുവയെ വിടുക.

അതേസമയം കടുവ കുഞ്ഞിനെ കണ്ടെത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തള്ളക്കടവിയും മറ്റു കടവുകളും പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റു കടുവകൾക്കായി വനപാലകർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മണിയാർ പൊലീസ് ക്യാമ്പ് പരിസരം കട്ടച്ചിറ ഭാഗങ്ങളിൽ ഒരു വ​ർഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്.

]]>
വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ https://malayalees.ch/vandiperiyar-four-hunters-under-custody/ Mon, 11 Sep 2023 08:32:42 +0000 https://malayalees.ch/?p=87557 ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി. സ്ഥിരമായി വേട്ട നടത്തി ഇടുക്കി, കോട്ടയം ജില്ലകളിൽ ഇറച്ചി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നും വനം വകുപ്പ് കണ്ടെത്തി. ( vandiperiyar four hunters under custody )

മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വേട്ടയാടിയ 120 കിലോ മ്ലാവിന്റെ ഇറച്ചി ജീപ്പിൽ കടത്താനായിരുന്നു ശ്രമം. ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടി. എരുമേലി റേഞ്ച് ഓഫീസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. നായാട്ടിനു ഉപയോഗിച്ച ആയുധങ്ങളും ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

ഒരു മാസത്തിനു മുമ്പ് വണ്ടിപ്പെരിയാർ ചപ്പാത്തിൽ മ്ലാവിനെ വെടിവെച്ച് കൊന്നതും ഈ സംഘം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേട്ടയാടുന്ന കട്ടുമൃഗത്തിന്റെ ഇറച്ചി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇവർ തന്നെ എത്തിച്ചും കൊടുത്തിരുന്നു. കാട്ടിറച്ചി വാങ്ങി ഉപയോഗിച്ച ആളുകളെ ഉൾപ്പെടെ കേസിൽ പ്രതിയാക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

]]>
കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ് https://malayalees.ch/elephant-tusk-kozhikode-investigation-forest-department/ Mon, 31 Jul 2023 09:16:20 +0000 https://malayalees.ch/?p=85357 കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. നിലവിൽ പിടിയിലായ നാല് പേർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ തമിഴ്‌നാട് സ്വദേശിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി ഉടനെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

8 കിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈയ്മാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനക്കൊമ്പ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച സൂചന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തമിഴ്‌നാട് സ്വദേശിക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചത് എന്നുള്ള കാര്യമാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഒരു കിലോ ആനക്കൊമ്പിന് 20 ലക്ഷം രൂപ എന്ന നിരക്കിൽ ഒരു കോടി 60 ലക്ഷം രൂപക്കാണ് ഇവർ ആനക്കൊമ്പ് ശേഖരിച്ചത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി കർശനമാക്കിയതായി മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

വനം വിജിലൻസ്, കോഴിക്കോട് ഫ്‌ലയിങ്ങ് സ്‌ക്വാഡ്, വൈൽഡ് ലൈഫ് പ്രയം കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കെഎസ്ആർടിസി പരിസരത്ത് നിന്ന് പ്രതികളെ പിടികൂടിയത്.

]]>
ഓട്ടോയിൽ വനം വകുപ്പ് തന്നെ മാംസം വച്ച് കാട്ടിറച്ചി കടത്താൻ ശ്രമിച്ചെന്ന് കള്ളക്കേസ്; ആദിവാസി യുവാവിനെതിരെ ചുമത്തിയ കേസ് പിൻവലിച്ചു https://malayalees.ch/case-adivasi-man-forest-department-update-html/ Thu, 20 Apr 2023 04:08:28 +0000 https://malayalees.ch/?p=79903 ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിക്ക് എതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. വാഹനത്തിൽ വനം വകുപ്പ് വച്ചത് കന്നുകാലിയുടെ മാംസമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ വനം വകുപ്പ് കട്ടപ്പന ജുഡിഷ്യൽ ഫറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സരുൺ 10 ദിവസമാണ് ജയിലിൽ കിടന്നത്. 

2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് ദിവസത്തേക്ക് ഇദ്ദേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇതിൽ പ്രതിഷേധിച്ചു. അതിനൊടുവിൽ വനം വകുപ്പ് തന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഈ സംഘം നടത്തുയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. പിന്നാലെ ഇത് മാട്ടിറച്ചിയാണോ കാട്ടിറച്ചിയാണോ എന്നറിയാൻ വേണ്ടി ഒരു പരിശോധന നടത്തണം. അതിനുശേഷം മാത്രമായിരിക്കും ഈ കേസ് പൂർണ്ണമായും പിൻവലിക്കാൻ കഴിയുക എന്ന് വനം വകുപ്പ് നിലപാടെടുത്തു. ഒരു മാസം മുൻപ് ഈ മാസം കാട്ടിറച്ചിയല്ലെന്ന് പരിശോധനാഫലം വന്നു. എന്നിട്ടും വനംവകുപ്പ് യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. ഇതിനു പിന്നാലെ സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിനെയും കാണുകയും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇതിൽ നടപടി ഉണ്ടായില്ല. ഇപ്പോൾ വനം വകുപ്പ് ഈ കേസ് പിൻവലിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ്.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.

]]>
ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യന്; രാഷ്ട്രപതി ദ്രൗപതി മുർമു https://malayalees.ch/responsibility-of-man-elephant-conflict-lies-with-society-draupadi-murmu/ Sat, 08 Apr 2023 04:42:26 +0000 https://malayalees.ch/?p=79257 ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണം. ( Responsibility of man elephant conflict lies with society: Draupadi Murmu ).

ആനകളെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ പാരമ്പര്യം. ആനകൾ സമൃദ്ധിയുടെ പ്രതീകമാണ്. ആന ഇന്ത്യയുടെ ദേശീയ പൈതൃക മൃഗവുമാണ്.
ആനകളെ സംരക്ഷിക്കുന്നത് നമ്മുടെ ദേശീയ ഉത്തരവാദിത്തത്തിന്റെ പ്രധാന ഭാഗമാണ്. മറ്റ് ജീവജാലങ്ങളോട് ഉള്ള അതേ അനുകമ്പയും ബഹുമാനവും ആനകളോടും ഉണ്ടാകണം.

ഇന്ത്യയിൽ, പ്രകൃതിയും സംസ്‌കാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിക്കും മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാനവരാശിയുടെയും ഭൂമിമാതാവിന്റെയും താൽപര്യം കൂടിയാണെന്നും രാഷ്ട്രപതി പറഞ്ഞു. ആന സംരക്ഷണ കേന്ദ്രങ്ങളിലെ വനങ്ങളും ഹരിത പ്രദേശങ്ങളും വളരെ ഫലപ്രദമായ കാർബൺ സിങ്കുകളാണ്. അതുകൊണ്ട് തന്നെ ആനകളുടെ സംരക്ഷണം നമുക്കെല്ലാവർക്കും ഗുണകരമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ഇത് സഹായിക്കുമെന്ന് പറയാം.

ആനകളെ വളരെ ബുദ്ധിയുള്ള സെൻസിറ്റീവായ മൃഗങ്ങളായാണ് കണക്കാക്കുന്നത്. മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും നിസ്വാർത്ഥ സ്‌നേഹത്തിന്റെ വികാരം നമുക്ക് പഠിക്കാൻ കഴിയുമെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.

]]>
അരിക്കൊമ്പൻ അപകടകാരി, 2005-ന് ശേഷം 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു; വനം വകുപ്പ് https://malayalees.ch/forest-department-report-on-arikomban/ Wed, 29 Mar 2023 10:06:05 +0000 https://malayalees.ch/?p=78809 അരിക്കൊമ്പൻ അപകടകാരിയെന്ന് വനം വകുപ്പിന്റെ സത്യവാങ്മൂലം. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പൻ. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017-ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു .

അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷെ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി.അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

]]>
ആളിക്കത്തി കാട്ടുതീ; വേനല്‍കാലത്ത് സംസ്ഥാനത്ത് കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് വനംവകുപ്പ് https://malayalees.ch/summer-causes-wildfires-in-kerala-309-hectare-land-destroyed/ Sat, 11 Mar 2023 04:46:19 +0000 https://malayalees.ch/?p=77818 വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത്. കാട്ടുതീ പലതും മനുഷ്യ ഇടപെടല്‍ മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തീപിടുത്തവുമായി ബന്ധപ്പെട്ട് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വനംവകുപ്പ് അറിയിച്ചു.

133 സംഭവങ്ങളിലായി ആകെ കത്തിയത് 309.3 ഹെക്ടര്‍ വനഭൂമിയാണ്. കൂടുതല്‍ വനഭൂമി കത്തിയത് ഇടുക്കി കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളിലാണെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അന്‍പത്തിനാലിടങ്ങളിലായി 82 ഹെക്ടര്‍ വനഭൂമിയാണ് കത്തിനശിച്ചത്. മലപ്പുറം പാലക്കാട് ജില്ലകളുള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 69 ഹെക്ടര്‍, തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയുമുള്‍പ്പെടുന്ന സതേണ്‍ ഹെക്ടറില്‍ 51 ഹെക്ടര്‍, എറണാകുളം തൃശൂര്‍ ജില്ലകളുള്ള സെന്റല്‍ സര്‍ക്കിളില്‍ 39, നാല് വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 34 ഹെക്ടര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്താകെ കത്തിനശിച്ച വനഭൂമിയുടെ കണക്ക്.

വനഭൂമി കത്ത് നശിച്ചതുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിലര്‍ ബോധപൂര്‍വ്വം കാട്ടില്‍ തീ പടര്‍ത്തുമ്പോള്‍ ചിലയിടത്ത് അശ്രദ്ധയാണ് കാരണം. അന്തരീക്ഷ താപനില അനിയന്ത്രിതമായി വര്‍ധിക്കുന്നതും കാട്ടുതീയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഓരോ തീപിടിത്തവും പ്രത്യേകം പരിശോധിക്കുന്നതിനായി സര്‍ക്കിള്‍ തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചും മുഴുവന്‍സമയം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചും കാട്ടുതീ പ്രതിരോധം ഊര്‍ജിതമാക്കുകയാണ് വനംവകുപ്പ്. അടുത്തവര്‍ഷത്തേക്കുള്ള കാട്ടുതീ കൈകാര്യ പദ്ധതി തയ്യാറാക്കി വരികയാണെന്നും വനംവകുപ്പ് അറിയിച്ചു. ചെറിയ അശ്രദ്ധകള്‍ മൂലമുണ്ടാകുന്ന കാട്ടുതീയുടെ വ്യാപ്തി എത്ര വലുതാണ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വനംവകുപ്പിന്റെ ഈ കണക്കുകള്‍. പൊതുജനങ്ങള്‍ ഓരോരുത്തരും ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാരും നല്‍കുന്ന നിര്‍ദേശം.

]]>
പിടി 7 നെ പി​ടി​കൂ​ടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ശ്രമം https://malayalees.ch/preparations-completed-to-capture-pt-7-by-forest-department/ Sat, 21 Jan 2023 03:43:42 +0000 https://malayalees.ch/?p=74785 ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങു​​​ന്ന പി.​​​ടി 7 കാ​​​ട്ടാ​​​ന​​​യെ പി​​​ടി​​​ക്കാ​​​നുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂ​​​ന്ന് കു​​​ങ്കി ആ​​​ന​​​ക​​​ളും ആ​​​ന​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാനാണ് ശ്രമം.

ആർആർടി സംഘം നിലവിൽ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാൽ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി സെവനെ പിടികൂടാനായി ഉൾവനത്തിലേക്ക് പോകും. മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ഉചിതമായ സ്ഥലം കണ്ടെത്തി നടപടി തുടങ്ങും. നേരത്തെ സം​​​ഘ​​​ത്ത​​​ല​​​വ​​​ൻ ഡോ.​​​ അ​​​രു​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​നംവ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ൽ പ്ര​​​ത്യേ​​​ക യോ​​​ഗം ചേ​​​ർ​​​ന്നു.

പാ​​​ല​​​ക്കാ​​​ട് ഡി​​​എ​​​ഫ്ഒ, ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ലയു​​​ള്ള എ​​​സി​​​എ​​​ഫ്, വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ആനയെ പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​വി​​​ധ ടീ​​​മു​​​ക​​​ൾ​​​ക്കും രൂ​​​പം ന​​​ൽ​​​കി. ആ​​​ന​​​യെ മ​​​യ​​​ക്കു​​​വെ​​​ടി വ​​​ച്ചാ​​​ൽ അ​​​ത് ഓ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം സൂ​​​ക്ഷ്മ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ഡോ. ​​​അ​​​രു​​​ണ്‍ അ​​​റി​​​യി​​​ച്ചു. പി​​​ടി​​​കൂ​​​ടു​​​ന്ന കൊമ്പനെ പാ​​​ർ​​​പ്പി​​​ക്കാ​​​ൻ യൂ​​​ക്കാ​​​ലി ത​​​ടി കൊ​​​ണ്ടു​​​ള്ള കൂ​​​ടും ത​​​യാ​​​റാ​​​ണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂർത്തിയാക്കിയിരുന്നു.

]]>