Foreign Minister S Jayashankar – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Mar 2022 11:24:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Foreign Minister S Jayashankar – malayalees.ch https://malayalees.ch 32 32 ശ്രീലങ്കയ്ക്ക് കൂടുതൽ സഹായം, ശസ്ത്രക്രിയ പുനരാരംഭിക്കാൻ മരുന്നുകൾ എത്തിക്കും; ഇന്ത്യ https://malayalees.ch/jaishankar-offers-indias-help-after-hospital-in-sri-lanka-suspend-surgeries-due-to-shortage-of-medicines/ Tue, 29 Mar 2022 11:23:53 +0000 https://malayalees.ch/?p=59256 ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ.

ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മരുന്നിന്റെ ദൗർലഭ്യത്തെത്തുടർന്ന് എല്ലാ ശസ്ത്രക്രിയകളും താൽക്കാലികമായി നിർത്തിവച്ചതായി പല ആശുപത്രികളും അറിയിച്ചു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾ ഉപേക്ഷിക്കാൻ രാജ്യത്തെ നിർബന്ധിതരാക്കുന്നത്.

നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാവിധ സഹായ സഹകരണങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് എസ് ജയശങ്കർ ഉറപ്പ് നൽകി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹേന്ദ രാജപക്സെ, ധനകാര്യമന്ത്രി ബേസിൽ രാജപക്സെ എന്നിവരുമായി ജയശങ്കർ ചർച്ച നടത്തി.

]]>
ബിംസ്റ്റെക് ഉച്ചകോടി; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൊളംബോയില്‍ https://malayalees.ch/bimstec-summit-s-jayashankar-in-colombo/ Tue, 29 Mar 2022 04:37:49 +0000 https://malayalees.ch/?p=59212 ബിംസ്റ്റെക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന് കൊളംബോയില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ള ഏഴ് അംഗ രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. വര്‍ത്തമാനകാല അന്താരാഷ്ട്ര സാഹചര്യമാണ് യോഗം പ്രധാനമായും വിലയിരുത്തുന്നത്.

വാണിജ്യ വ്യാപാര മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ബിംസ്റ്റെക് തീരുമാനിക്കും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയവും ബിംസ്റ്റെക് ചര്‍ച്ച ചെയ്യും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വല്‍ ആയി ബിംസ്റ്റെക് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്.
ശ്രീലങ്കന്‍ നേതാക്കളുമായുള്ള എല്ലാ സുപ്രധാന ഉഭയകക്ഷി ചര്‍ച്ചകളിലും ഇന്ത്യന്‍ വിദേശകാര്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.

സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയെ സഹായിക്കുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ഇന്ത്യ നടത്തിയതിന് ശേഷമുള്ള വിദേശകാര്യമന്ത്രിയുടെ ആദ്യ ലങ്കാ സന്ദര്‍ശനമാണിത്. മാലിദ്വീപ് സന്ദര്‍ശനം അവസാനിപ്പിച്ചതിന് ശേഷമാണ് ജയശങ്കര്‍ കൊളംബോയിലെത്തിയത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ ഏഴ് രാജ്യങ്ങളാണ് ബിംസ്റ്റെക് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

]]>