Forbes – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Nov 2020 12:53:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Forbes – malayalees.ch https://malayalees.ch 32 32 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സെലിബ്രിറ്റികള്‍ ഇവരാണ്… https://malayalees.ch/forbes-indian-celebrity/ Thu, 05 Nov 2020 12:53:33 +0000 https://malayalees.ch/?p=34539 ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികപുറത്ത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്‍. നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സിനിമാ താരം.

ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരം വിരാട് കോഹ്‌ലിയാണ്. 252.72 കോടിയാണ് വിരാടിന്റെ 2019ലെ വരുമാനം. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ ലിസ്റ്റില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം.

64.5 കോടി രൂപയാണ് മോഹന്‍ലാലിന്‍റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. ഇതിന് പുറമെ ബിഗ് ബോസ്അ വതാരകനായും താരം എത്തിയിരുന്നു. അഖിലേന്ത്യ തലത്തില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്.

ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്‍റെ വരുമാനം. പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ വരുമാനം. വനിതകളില്‍ ആലിയ ഭട്ട് ആണ് എറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. 59.21 കോടിയാണ് ആലിയ 2019ല്‍ പ്രതിഫലമായി സ്വന്തമാക്കിയത്.

]]>
മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമൻ https://malayalees.ch/mukesh-ambani-now-worlds-fifth-richest-just-after-mark-zuckerberg/ Thu, 23 Jul 2020 07:48:49 +0000 https://malayalees.ch/?p=28970 ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർ​ഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർ​ഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്.

ഫോർബ്സിന്റെ പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബാറൻ ബഫറ്റിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ബിൽ ഗേറ്റ്സ്, ബർണാർഡ് അർനോൾട്ട്, മാർക് സുക്കർബർഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. അംബാനി കഴിഞ്ഞാൽ ഒറക്കിൾ സഹസ്ഥാപകൻ ലാറി എല്ലിസൺ, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ടെസ്ലയുടെ എലോൺ മസ്ക്, ​ഗൂ​ഗിൾ സഹസ്ഥാപകൻ ലാറി പേജ് എന്നിവരാണ് ഏഴ് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.

റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരിയിൽ പകുതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വൻകിട കമ്പനികൾ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വൻ നേട്ടം സാധ്യമായത്. റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 2010 രൂപ എന്ന റെക്കോർഡിലെത്തിയിരുന്നു.

]]>