Forbes India Celebrity – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Nov 2020 12:53:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Forbes India Celebrity – malayalees.ch https://malayalees.ch 32 32 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സെലിബ്രിറ്റികള്‍ ഇവരാണ്… https://malayalees.ch/forbes-indian-celebrity/ Thu, 05 Nov 2020 12:53:33 +0000 https://malayalees.ch/?p=34539 ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികപുറത്ത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്‍. നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സിനിമാ താരം.

ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരം വിരാട് കോഹ്‌ലിയാണ്. 252.72 കോടിയാണ് വിരാടിന്റെ 2019ലെ വരുമാനം. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ ലിസ്റ്റില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം.

64.5 കോടി രൂപയാണ് മോഹന്‍ലാലിന്‍റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. ഇതിന് പുറമെ ബിഗ് ബോസ്അ വതാരകനായും താരം എത്തിയിരുന്നു. അഖിലേന്ത്യ തലത്തില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്.

ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്‍റെ വരുമാനം. പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ വരുമാനം. വനിതകളില്‍ ആലിയ ഭട്ട് ആണ് എറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. 59.21 കോടിയാണ് ആലിയ 2019ല്‍ പ്രതിഫലമായി സ്വന്തമാക്കിയത്.

]]>