food – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Sep 2022 07:54:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png food – malayalees.ch https://malayalees.ch 32 32 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി; കഴിച്ചത് 2 കിലോ പോത്തിറച്ചി വീതം https://malayalees.ch/cheetahs-eat-2-kg-buffalo-meat/ Tue, 20 Sep 2022 07:53:55 +0000 https://malayalees.ch/?p=68336 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു.

30 മുതൽ 66 മാസം വരെ പ്രായമുള്ള ചീറ്റകളാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസത്തിൽ ഒരിക്കലാണ് ഇവ ഭക്ഷണം കഴിക്കാറുള്ളത്.

വംശനാശം നേരിട്ട ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവന്നത്. നമീബിയൻ കാടുകളിൽ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തിൽ വിഹരിക്കുക. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറിൽ നിന്ന് അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയിൽ എത്തിച്ചത്.

പതിനാറ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാനുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് 2009ൽ ആവിഷ്കരിച്ച പദ്ധതിയിലാണ് ചീറ്റുകളെ വീണ്ടും അവതരിപ്പിക്കുന്നത്. 1947ൽ മഹാരാജ് രാമാനുജ് പ്രതാപ് സിംഗാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റപ്പുലിയെയും കൊന്നത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾ വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ചീറ്റകൾക്ക് വീടൊരുക്കുന്നതിനായി 150 ഓളം കുടുംബങ്ങളെമാറ്റിപാർപ്പിച്ചു. കുനോ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 20ഓളം ഗ്രാമങ്ങളിൽ നിന്നാണ് ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.

അമിത വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം മുതലായ കാരണങ്ങൾ മൂലമാണ് ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. 1992ലാണ് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. അഞ്ച് ആൺ ചീറ്റകളേയും മൂന്ന് പെൺ ചീറ്റകളേയുമാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. 30 ദിവസത്തെ ക്വാറന്റീനിന് ശേഷമാകും ചീറ്റകളെ 740 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പ്രത്യേക ഭാഗത്തേക്ക് തുറന്നുവിടുക.

]]>
തെരുവിലെ ഭക്ഷണശാലയില്‍ മോമോസ് തയ്യാറാക്കി മമത ബാനര്‍ജി; വിഡിയോ https://malayalees.ch/mamata-banerjee-prepares-momos-during-darjeeling-visit/ Fri, 15 Jul 2022 12:54:22 +0000 https://malayalees.ch/?p=64907 തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡാര്‍ജിലിംഗില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്തത്.

മോമോസ് ആണ് മമത തയാറാക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പിന്നീട് മമത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ തന്നെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തെരുവിലെ ഭക്ഷണശാലയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്‍റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വിഡിയോയില്‍ കാണാം. ഒപ്പം തന്നെ കടയിലെ സ്ത്രീയുമായി സംസാരിക്കുന്നുമുണ്ട്.

ഇങ്ങനെയുള്ള നിമിഷങ്ങള്‍ എല്ലാവരുമായും പങ്കുവയ്ക്കുന്നത് സന്തോഷകരമാണെന്നും ഡാര്‍ജിലിംഗിലെ കഠിനാദ്ധ്വാനികളായ മനുഷ്യര്‍ക്കെല്ലാം സല്യൂട്ട് എന്നും ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് മമത ബാനർജി ഫേസ്ബുക്കിൽ കുറിച്ചു.

]]>
ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കിയാൽ എവിടെ പരാതിപ്പെടണം ? മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം https://malayalees.ch/ccpa-against-service-charge-toll-free-number/ Tue, 05 Jul 2022 04:32:03 +0000 https://malayalees.ch/?p=64320 റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കളക്ടർക്കോ, ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിലോ പരാതിപ്പെടാം.

ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കിയാൽ എന്ത് ചെയ്യണം ?

  • ബില്ലിൽ നിന്ന് സർവീസ് ചാർജ് പിൻവലിക്കാൻ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെടാം.
  • ദശീയ ഉപഭോക്തൃ ഹെൽപ്‌ലൈനായ 1915 ൽ പരാതിപ്പെടാം
  • കൺസ്യൂമർ കമ്മീഷനിൽ പരാതിപ്പെടാം. http://www.e-daakhil.nic.in/ എന്ന പോർട്ടൽ വഴിയും പരാതി രജിസ്റ്റർ ചെയ്യാം.
  • ജില്ലാ കളക്ടർക്കോ, com-ccpa@nic.in എന്ന മെയിൽ വിലാസമുപയോഗിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്കോ പരാതി നൽകാം.

ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്ഗോയൽ വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

2017 ൽ സർവീസ് ചാർജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

]]>
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; നാട്ടുകാരുടെ ഓംലെറ്റ് ശശിയണ്ണൻ https://malayalees.ch/omelette-sasi-story-trivandrum/ Wed, 20 Apr 2022 08:03:20 +0000 https://malayalees.ch/?p=60423 ഇത് പഴയ കഥയാണ്. നെഞ്ചിൽ കുത്തുന്ന തണുപ്പേറ്റ് വരുന്നവരുടെ വെളിച്ചം.തിരുവനന്തപുരത്തിന്റെ വടക്കൻ അതിർത്തിയിലുള്ളവർ അയാളെ ഓംലെറ്റ് ശശിയണ്ണനെന്ന് വിളിച്ചു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന ഒരു മനുഷ്യനാണ് ശശി .തിരുവനന്തപുരം വെമ്പായത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ടോർച്ചുകളും മണ്ണെണ്ണ വിളക്കുമായി അർധരാത്രി വരെ തട്ടുകട നടത്തിയ ശശി ഇന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്.

പതിറ്റാണ്ടുകൾ രുചി വിളമ്പിയാണ് ആ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി ഈ മനുഷ്യൻ മാറിയത്. സമയമാണ് ഇവിടുത്തെ ഹൈലൈറ്റ്. രാത്രിയിൽ ഉണർന്നിരിക്കുന്ന കട.
ആദ്യം ഇരുട്ടിൽ വെളിച്ചം തെളിച്ചായിരുന്നു. ഇപ്പോൾ കറണ്ട് കിട്ടി ശശിയണ്ണൻ വെളിച്ചത്ത് രുചി വിളമ്പി തുടങ്ങി.

വലിയ പ്രാരാബ്ദങ്ങളില്ലെങ്കിലും എന്തിനാണ് ഈ കഷ്ടപ്പാടെന്ന് ചോദിക്കാറുണ്ട് പലരും.
മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണ്ടല്ലോ,മക്കളെയൊന്നും ആശ്രയിക്കാതെ പോകുന്നകാലം വരെ ഇങ്ങനെ തുടരാനാണ് താത്പര്യമെന്നാണ് ശശിയണ്ണന്റെ മറുപടി.ഒരു ഗ്രാമത്തിന് മാത്രമല്ല,അറിഞ്ഞും പറഞ്ഞും കേട്ടു വരുന്നവർക്കെല്ലാം ശശിയണ്ണൻ മാന്ത്രികനാണ്.

]]>
‘മാഗി ഉൾപ്പെടെ 60 ശതമാനം ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് ഗുണമില്ല’; നെസ്‌ലെയുടെ റിപ്പോർട്ട് പുറത്ത് https://malayalees.ch/maggi-maker-nestle-admits-60-percent-of-its-food-products-not-healthy-report/ Thu, 03 Jun 2021 08:14:29 +0000 https://malayalees.ch/?p=45068 മുംബൈ: മാഗി നൂഡിൽസ് ഉൾപ്പെടെ വിപണിയിലുള്ള തങ്ങളുടെ 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സ്വിസ് ഭക്ഷ്യനിർമാതാക്കളായ നെസ്‌ലെ. ‘ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം’ കണ്ടെത്താൻ പരാജയപ്പെടുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ട്. ഉയർന്ന തസ്തികയിലുള്ള എക്‌സിക്യൂട്ടീവുകൾക്ക് കമ്പനി അയച്ച രഹസ്യറിപ്പോർട്ടാണ് പുറത്തായത്.

ബ്രിട്ടീഷ് മാധ്യമമായ ഫൈനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ‘നമ്മുടെ ചില ഉൽപ്പന്നങ്ങൾ ഒരിക്കലും ആരോഗ്യപ്രദമല്ല. മുഖ്യധാരയിലുള്ള 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം പാലിക്കുന്നില്ല. പോഷകാവശ്യങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് തങ്ങൾ..’ – എന്നിങ്ങനെയാണ് റിപ്പോർട്ടിൽ പറയുന്നത്.

ലോകത്തെ ഏറ്റവും വലിയ ഫുഡ്-ബീവറേജസ് കമ്പനിയാണ് നെസ്‌ലെ. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളാണ് കമ്പനി വിറ്റഴിക്കുന്നത്. കിറ്റ്കാറ്റ്, മാഗി നൂഡ്ൽസ്, നെസ്‌കഫെ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഏറെ ജനപ്രിയമാണ്. ഇന്ത്യയിൽ നെസ്‌ലെയ്ക്ക് എട്ട് ഉൽപ്പാദക യൂണിറ്റുകലാണ് ഉള്ളത്.

2020ൽ 13,290 കോടി രൂപയാണ് കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വരുമാനം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് 2600 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ നെസ്‌ലെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ആഗോള വരുമാനത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതാദ്യമായല്ല നെസ്‌ലെ ഇന്ത്യയിൽ പ്രതിസന്ധി നേരിടുന്നത്.

2014ൽ യുപിയിലെ ബാരബങ്കി ജില്ലയിൽ നടത്തിയ പരിശോധനയിൽ മാഗി നൂഡിൽസിൽ കൂടിയ അളവിൽ മോണോസോഡിയം ഗ്ലുടാമേറ്റ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ നിന്ന് 38000 ടൺ നൂഡിൽസാണ് നെസ്‌ലെയ്ക്ക് പിൻവലിക്കേണ്ടി വന്നത്. കമ്പനിയുടെ ഓഹരിയിലും വൻ ഇടിവു രേഖപ്പെടുത്തിയിരുന്നു.

]]>