food safety – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Sep 2023 08:41:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png food safety – malayalees.ch https://malayalees.ch 32 32 കൊച്ചിയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് തട്ടിപ്പിന് ശ്രമം https://malayalees.ch/attempt-to-commit-fraud-in-kochi-in-the-name-of-food-safety-officer/ Sat, 23 Sep 2023 08:41:15 +0000 https://malayalees.ch/?p=88292 കൊച്ചിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം. വാഹന വാടക ആവശ്യപ്പെട്ട് ബേക്കറി ഉടമയിൽ നിന്ന് പണം തട്ടാനായിരുന്നു ശ്രമം. സംശയം തോന്നിയ ബേക്കറി ഉടമ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതോടെ തട്ടിപ്പുവീരൻ കാറിൽ രക്ഷപ്പെട്ടു.

ഇടപ്പള്ളി പത്തടിപ്പാലത്തെ റോയൽ സ്വീറ്റ്‌സ് എന്ന കട ഉടമയിൽ നിന്നാണ് നിന്ന് പണം തട്ടാൻ ശ്രമം നടന്നത്. രാവിലെ ഒമ്പത് മണിയോടെ കടയിലെത്തിയ ആൾ ഫുഡ് സേഫ്റ്റി ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തി. തുടർന്ന് കടയുടെ പ്രവർത്തനം നിരീക്ഷിക്കുകയും രേഖകൾ ആവശ്യപ്പെട്ട് പരിശോധിക്കുകയും ചെയ്തു. ശേഷം വാഹനത്തിന് വാടക നൽകാൻ 750 രൂപ ആവശ്യപ്പെട്ടു.

സംശയം തോന്നിയ ബേക്കറി ഉടമ ഇയാളെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട തട്ടിപ്പുകാരൻ കാറിൽ കയറി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ബേക്കറി ഉടമയായ നൗഷാദ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമാനരീതിയിൽ ഇയാൾ മറ്റു ചില സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായാണ് സൂചന.

]]>
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു https://malayalees.ch/12-hotels-shut-down-by-food-safety-department/ Mon, 09 Jan 2023 09:53:41 +0000 https://malayalees.ch/?p=74168 സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്.

ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ അന്തിരീക്ഷത്തിൽ പ്രവർത്തിച്ചതുമായ 29 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 30 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകളും കണ്ടെത്തി. 6 സ്ഥാപനങ്ങളിൽ നിന്നും ഫുഡ് സാമ്പിളുകൾ ശേഖരിച്ച് പരിശോധക്ക് അയച്ചു.

നെടുമങ്ങാട് ഇന്ന് 2 ഹോട്ടലുകൾക്കും ബേക്കറികൾക്കും നോട്ടിസ് നൽകി. സംസം, കിച്ചൻ സൽകാര എന്നി ഹോട്ടലുകളിൽ നിന്നും നെപ്റ്റിയൂൺ, ക്രൗൺ എന്നി ബേക്കറികളിൽ നിന്നുമാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന ഇന്നും സംസ്ഥാനത്ത് തുടരുകയാണ്.

]]>