food inspection – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Jan 2023 11:06:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png food inspection – malayalees.ch https://malayalees.ch 32 32 ആലുവ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി https://malayalees.ch/food-inspection-in-aluva/ Fri, 06 Jan 2023 11:06:34 +0000 https://malayalees.ch/?p=74070 ആലുവ നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. പഴകിയ അച്ചാർ, എണ്ണ, ചിക്കൻ, ന്യൂഡിൽസ് അടക്കമുള്ളവയാണ് പിടികൂടിയത്.

ആറ് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് നാല് ഹോട്ടലുകൾക്കെതിരെ നടപടി എടുത്തത്. ഒരു ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രിയിലെ കാൻ്റീനിൽ നിന്ന് പഴകിയ കഞ്ഞിയും പിടികൂടി.

]]>
കണ്ണൂരില്‍ 58 ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയതും പുഴുവരിച്ചതുമടക്കം ഭക്ഷണം പിടികൂടി https://malayalees.ch/inspection-at-58-hotels-in-kannur/ Wed, 04 Jan 2023 08:32:40 +0000 https://malayalees.ch/?p=73904 സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ പിടികൂടി. കണ്ണൂരില്‍ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗ യോഗ്യല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വ്യാപകമായി പിടികൂടി. 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 19 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നാളുകളോളം പഴക്കമുള്ള ഭക്ഷ്യ ഉല്പന്നങ്ങളാണ് വിവിധ ഹോട്ടലുകളിലെ ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തതില്‍ എറെയും ചിക്കന്‍ ഉത്പന്നങ്ങളാണ്.

20 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കും. വീഴ്ച ആവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രാജേഷ് പറഞ്ഞു.

പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളുടെ പേരുകള്‍ സഹിതം കണ്ണൂര്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എറണാകുളത്ത് വിവിധ സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. തൃപ്പൂണിത്തുറ അങ്കമാലി മൂവാറ്റുപുഴ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി

]]>
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിശോധന തുടരുന്നു; റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും https://malayalees.ch/food-inspection-in-kerala-schools-continues/ Wed, 08 Jun 2022 04:34:13 +0000 https://malayalees.ch/?p=63067 സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. ഭക്ഷണ ഗുണനിലവാര പരിശോധനയ്‌ക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ തലത്തില്‍ നിന്നും ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.

കഴിഞ്ഞ രണ്ടു ദിവസമായി സ്‌കൂളുകളില്‍ നടത്തി വരുന്ന പരിശോധന തുടരാനാണ് വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതിനഌമുമ്പു തന്നെ എല്ലാ ഭൗതിക സാഹചര്യങ്ങളുും ഒരുക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതോടൊപ്പം ഉച്ചഭക്ഷണമുണ്ടാക്കുന്നത് വൃത്തിയുള്ള സാഹചര്യത്തിലാണോ എന്നതും അനുവദിച്ചിട്ടുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉച്ചക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.

അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം, ഭക്ഷണം നല്‍കുന്ന സ്ഥലം, പാചക തൊഴിലാളികളുടെ ആരോഗ്യം എന്നിവയും പരിശോധനാ വിഷയങ്ങളാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളെക്കുറിച്ചുമുള്ള സമഗ്രമായ റിപ്പോറട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓരോ ജില്ലയിലുമുള്ള സ്‌കൂളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശേഖരിക്കുകയാണ്.

സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും പരിശോധനാ രീതി തീരുമാനിക്കുക. പി.ടി.എ.കളോട് ഉച്ചഭക്ഷണ പദ്ധതിയില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>