Flowers TV – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Mar 2023 09:13:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Flowers TV – malayalees.ch https://malayalees.ch 32 32 രാത്രിയെ പകലാക്കി കൊച്ചിയിലെ സ്ത്രീകൾ; വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള പിങ്ക് മിഡ് നൈറ്റ് മാരത്തൺ വൻ വിജയം https://malayalees.ch/pink-midnight-marathon-huge-success-flowers-24-news/ Fri, 10 Mar 2023 09:13:40 +0000 https://malayalees.ch/?p=77781 രാത്രിയെന്നാൽ സൂര്യന്റെ വെളിച്ചമില്ലാത്ത കുറച്ച് മണിക്കൂറുകളാണ്. പക്ഷേ രാത്രികളുടെ നിശബ്ദതയ്ക്കൊരു മനോഹാരിതയുണ്ട്. എന്നാൽ രാത്രിയാത്രകളെ സ്ത്രീകൾക്ക് എത്രത്തോളം ആസ്വദിക്കാനാകുന്നുണ്ട് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. കാലമെത്ര മുന്നോട്ട് പോയിട്ടും, ഇന്റർനെറ്റ് യുഗമായിട്ടും മാറ്റമില്ലാത്തൊരു കാര്യമാണത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പേടിപ്പെടുത്തുന്ന അതിക്രമ സംഭവങ്ങൾ നമ്മൾ കാണാറും കേൾക്കാറും വായിക്കാറുമൊക്കെയുണ്ട്. ആക്രമണങ്ങൾ തുടരുന്ന ഇക്കാലത്ത് സുരക്ഷിതത്വം എന്ന വാക്ക് തന്നെ പൊള്ളയായ ഒരു പ്രയോ​​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

മാർച്ച് എട്ട് വനിതാ ദിനമായി ആഘോഷിക്കുമ്പോൾ സ്ത്രീകൾ എങ്ങനെയായിരിക്കും അതിനെ നോക്കിക്കാണുന്നത്?. പതിവിൽ കവിഞ്ഞൊന്നും ഇല്ലെന്നായിരിക്കും ഭൂരിഭാഗം പേരുടെയും മറുപടിയും ചിന്താ​ഗതിയും. എന്നാൽ കൊച്ചിയിലെ സ്ത്രീകൾക്ക് ഈ വനിതാദിനം ഏറെ വ്യത്യസ്തമായിരുന്നു. ട്വന്റിഫോറും ഫ്ലവേഴ്സും ചേർന്ന്ന ൽകിയ വലിയൊരു പ്രചോദനമായിരുന്നു പിങ്ക് മിഡ് നൈറ്റ് മാരത്തൺ.

രാത്രിയെ പകലാക്കാൻ സ്ത്രീകൾ കൊച്ചി നഗരത്തിലേക്ക് ഓടിയിറങ്ങുകയായിരുന്നു. വീട്ടമ്മമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നുവേണ്ട സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് വലിയ ആവേശത്തോടെ മാരത്തണിനെത്തിയത്. അതിൽ അഞ്ചരവയസുകാരി ദിവയും എഴുപതുകാരി സൂസി ജോർജും ഉൾപ്പടെ ഉണ്ടായിരുന്നു. 5 കിലോമീറ്റർ ഓടിത്തീർത്തതിന്റെ ആവേശം ഒട്ടുംചോരാതെയാണ് ദിവ അനുഭവം പങ്കുവച്ചത്. എന്നും അഞ്ച് കിലോമീറ്റർ നടക്കുന്ന സൂസി ജോർജ് പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് തെളിയിച്ചു.

മകൻ ഉറങ്ങുന്ന സമയമാണ്. പക്ഷേ കൊച്ചി സ്ത്രീ സൗഹൃദമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോൾ അതിൽ പങ്കാളിയാകാതെ മാറി നിൽക്കുന്നതെങ്ങനെ?- ഇങ്ങനെയായിരുന്നു കൈക്കുഞ്ഞുമായി ഓടാനെത്തിയ ഒരു വീട്ടമ്മയുടെ പ്രതികരണം. കാസർഗോഡ് സ്വദേശിയിൽ നിന്നുണ്ടായത് ഏറെ ഹൃദയത്തിൽ തൊട്ടൊരു പ്രതികരണമായിരുന്നു. ജീവിതത്തിലൊരിക്കൽ പോലും അർധരാത്രിയിൽ
പുറത്തിറങ്ങാത്തൊരാളാണവർ. മിഡ്നൈറ്റ് മാരത്തൺ പൂർത്തിയാക്കി, മെഡൽ കഴുത്തിലണിഞ്ഞ് നിന്ന അവരുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

കോളജ് വിദ്യാർത്ഥികളുടെ പങ്കാളിത്തമായിരുന്നു ഏറെ ശ്രദ്ധേയം. കൊച്ചിയിലെ മാത്രമല്ല, തൃശൂരിലേയും ആലപ്പുഴയിലേയും കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാരത്തണിൽ പങ്കെടുക്കാനായി മാത്രമാണെത്തിയത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, ജോലി സമയം കഴിഞ്ഞാണ് മാരത്തണിൽ പങ്കെടുക്കാനെത്തിയത്. കൊവിഡ് കാലത്ത് നമ്മെ ചേർത്തുപിടിച്ചൊരു വിഭാഗമാണ്ആശ പ്രവർത്തകർ. കൊച്ചി കോർപ്പറേഷനിലെ 53 ആശാ പ്രവർത്തകരും മിഡ് നൈറ്റ് മാരത്തണിന്റെ ഭാഗമായപ്പോൾ ,അത് സ്ത്രീത്വത്തിന്റെ കരുത്ത് വിളിച്ചോതുന്നൊരു വേദി കൂടിയായി.

]]>
വനിതാ ദിനം; ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോൺ അല്പസമയത്തിനകം കൊച്ചിയിൽ https://malayalees.ch/pink-midnight-marathon-twentyfour-news-flower/ Thu, 09 Mar 2023 08:09:39 +0000 https://malayalees.ch/?p=77693 വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്‌ളവേഴ്‌സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോൺ കൊച്ചിയിൽ അല്പസമയത്തിനകം ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രാത്രി 11 മണിക്കാണ് മാരത്തോൺ. ( Pink Midnight Marathon TwentyFour News Flower ).

വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി വിവോ സിഎസ്ആർ ഇനിഷ്യേറ്റീവ് പിന്തുണയോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണവും നടത്തും.

പെൺകരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവർത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊർജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തിൽ ഫ്‌ളവേഴ്‌സും ട്വന്റിഫോറും പങ്കുചേരുകയാണ്. രാത്രി 11 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന മാരത്തണിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.

വനിതാ ശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ടുള്ള മാരത്തോണിൽ കളക്ടർ രേണുരാജ് ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ, കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും പങ്കാളികളാകും.

]]>
പിങ്ക് മിഡ്‌നൈറ്റ് മാരത്തണിൽ പങ്കെടുത്തത് നിരവധി പേർ; വിജയികളെ അറിയാം https://malayalees.ch/many-people-participated-in-the-pink-midnight-marathon/ Wed, 08 Mar 2023 05:45:47 +0000 https://malayalees.ch/?p=77587 വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്‌ളവേഴ്‌സ് ടിവിയും സംഘടിപ്പിച്ച പിങ്ക് മിഡ്‌നൈറ്റ് മാരത്തൺ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചിയിൽ നടക്കുന്ന മാരത്തണിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്. 20 മിനിറ്റ് 19 സെക്കന്റ് സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയ പറവൂർ ചേന്ദമംഗലം സ്വദേശി നിത്യയാണ് 15 – 30 കാറ്റഗറിയിൽ വിജയിച്ചത്. കോതമംഗലം മാർ ബേസിൽ സ്കൂൾ വിദ്യാർത്ഥിയാണ് നിത്യ സി.ആർ. Many people participated in the Pink Midnight Marathon

വയനാട് നിന്നുള്ള അതുല്യയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനം കൊച്ചിയിൽ നിന്നുള്ള ​ഗൗരിക്കാണ്. 30 പ്ലസ് കാറ്റ​ഗറിയിൽ തലശേരിയിൽ നിന്നുള്ള ഷൈമയാണ് വിജയിച്ചത്. ആലുവയിൽ നിന്നുള്ള ഷിജി ആന്റണിക്കാണ് രണ്ടാം സ്ഥാനം. കൊട്ടാരക്കരയിൽ നിന്നുള്ള ടി. അമിതയ്ക്കാണ് മൂന്നാം സ്ഥാനം. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രാത്രി 11 മണിക്കാണ് മാരത്തോൺ ആരംഭിച്ചത്.

വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമായി. പരിപാടിയുടെ ഭാഗമായി വിവോ സിഎസ്ആർ ഇനിഷ്യേറ്റീവ് പിന്തുണയോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണവും ചെയ്തു.

പെൺകരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവർത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊർജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തിലാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോറും പങ്കുചേരുന്നത്. രാത്രി 11 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാണ് മാരത്തൺ ആരംഭിച്ചത്.

]]>
‘മുത്തുവിൽ അവസരം ലഭിച്ചിരുന്നു, എന്നാൽ അന്ന് അഭിനയിക്കാൻ സാധിച്ചില്ല’ : സുമാ ജയറാം https://malayalees.ch/suma-jayaram-about-missed-chance-to-act-with-rajnikanth/ Sat, 09 Jul 2022 04:34:06 +0000 https://malayalees.ch/?p=64518 സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് സാധിക്കാതെ പോയ ദുഃഖം ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയില്ഡ പങ്കുവച്ച് നടി സുമാ ജയറാം.

സുമയുടെ വാക്കുകൾ ഇങ്ങനെ : ‘ആദ്യം വീര എന്ന പടത്തിന് വേണ്ടിയായിരുന്നു വിളിച്ചത്. മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ വച്ചാണ് ആദ്യമായി രജനികാന്തിനെ കാണണമെന്ന ആഗ്രഹം തിരക്കഥാകൃത്ത് പഞ്ചു അരുണാചലം സാറിനോട് പറയുന്നത്. അവിടെ വച്ച് രജനി കാന്തിനെ എനിക്ക് വേണ്ടി അദ്ദേഹം വിളിച്ച് വരുത്തി. ഇദ്ദേഹത്തെ കണ്ടതോടെ ഞാൻ അത്ഭുതപ്പെട്ടു നിന്നു. കേരളത്തിലെ സിനിമാ നടിയാണെന്ന് പറഞ്ഞാണ് അന്ന് എന്നെ പരിചയപ്പെടുത്തിയത്. തമിഴ് ചിത്രങ്ങൾക്ക് വേണ്ടി പേര് മാറ്റട്ടെയെന്ന്, രജനിശ്രീ എന്ന് പേര് മാറ്റാമെന്നും പഞ്ചു അരുണാചലം പറഞ്ഞു. ആദ്യം വീര എന്ന ചിത്രത്തിന് വേണ്ടിയാണ് കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അത് നടന്നില്ല. പിന്നീടാണ് മുത്തുവിലേക്ക് ക്ഷണിച്ചത്’- സുമ പറയുന്നു.

മുത്തുവിൽ മീനയായിരുന്നു നായിക. സെക്കൻഡ് ഹീറോയിനായിട്ടാണ് സുമയെ വിളിച്ചിരുന്നത്. എന്നാൽ മറ്റ് ചിത്രങ്ങളിലെ തിരക്ക് കാരണം മുത്തുവിൽ അഭിനയിക്കാൻ സുമയ്ക്കായില്ല. രജനികാന്ത് പോലുള്ള വലിയ താരത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് നടക്കാതെ പോയത് ഇന്നും സുമ ദുഃഖത്തോടെയാണ് ഓർക്കുന്നത്.

]]>