floods – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Jun 2022 04:44:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png floods – malayalees.ch https://malayalees.ch 32 32 ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം; ഒരാഴ്ചക്കിടെ 40 മരണം: ചിത്രങ്ങൾ https://malayalees.ch/bangladesh-floods-40-death-photos/ Thu, 23 Jun 2022 04:44:01 +0000 https://malayalees.ch/?p=63781 ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

സിൽഹറ്റ്, സുനംഗഞ്ജ് ജില്ലകളിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. 122 വർഷത്തിനിടെ സിൽഹറ്റിലുണ്ടായ ഏറ്റവും ശക്തമായ പ്രളയമാണ് ഇത്. വടക്കുകിഴക്കൻ ജില്ലകളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. സിൽഹറ്റിലെ പ്രധാന നദിയായ സുർമ അപകട മേഖലയും കടന്ന് നിറഞ്ഞൊഴുകുകയാണ്. നഗരപ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്.

നിറഞ്ഞൊഴുകുന്ന സുർമ നദിയിലെ വെള്ളം നിലവിൽ വിവിധ അഴുക്കുചാലുകളിലൂടെ നഗരങ്ങളിലേക്കും പ്രവേശിച്ചുകഴിഞ്ഞു. ഒട്ടേറെ വീടുകളാണ് പ്രളയത്തിൽ ഒലിച്ചുപോയത്. വിവിധ സ്ഥലങ്ങളിലെ റോഡ് ഗതാഗതം തടസപ്പെട്ടു. രണ്ട് ജില്ലകളിലായി രണ്ട് ലക്ഷത്തോളം ആളുകൾ കുടുങ്ങിയിരിക്കുകയാണ്.

]]>
ആന്ധ്രാ പ്രളയത്തിൽ മരണം 59 ആയി; താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷം https://malayalees.ch/andhra-floods-twenty-five-villages-in-water/ Thu, 25 Nov 2021 04:30:04 +0000 https://malayalees.ch/?p=53021 ആന്ധ്രാ പ്രളയത്തിൽ മരണം 59 ആയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്.റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങൾ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു.

റെയ്ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിർദേശം തുടരുകയാണ്. ചിറ്റൂർ നെല്ലൂർ അടക്കം കാർഷിക മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി.

പ്രധാന പാലങ്ങൾ അടക്കം കുത്തൊഴുക്കിൽ തകർന്നതിനാൽ കിഴക്കൻ ജില്ലകളിൽ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

]]>
മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം https://malayalees.ch/red-alerts-in-china-as-floods-maroon-equipment-to-fight-coronavirus/ Sat, 18 Jul 2020 08:31:23 +0000 https://malayalees.ch/?p=28711 ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.

മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം

കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു.

മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം

വുഹാൻ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന യാങ്സി നദി കരകവിഞ്ഞൊഴുകുകയാണ്. വുഹാന് 368 കിലോമീറ്റർ അകലെയുള്ള മൂന്നു വലിയ അണക്കെട്ടുകൾ മുന്നൊരുക്കമില്ലാതെ തുറന്നതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചു. അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാങ്സി നദിക്കു സമീപമുള്ള നഗരങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. മധ്യ ചൈനയിലെ നഗരങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 98 നദികളുടെ തീരപ്രദേശങ്ങളും വെള്ളത്തിലാണുള്ളത്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമായതോടെ ആയിരക്കണക്കിനു വീടുകളും റോഡുകളും തകർന്നു.

മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം

1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലേക്ക് വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം എത്താനിരിക്കെയാണ് പ്രളയം ദുരന്തം സൃഷ്ടിച്ചിരിക്കുന്നത്.

]]>