Flooding – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jul 2023 04:23:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Flooding – malayalees.ch https://malayalees.ch 32 32 ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാർക്ക് അസൗകര്യം https://malayalees.ch/chengannur-railway-station-flooding/ Thu, 06 Jul 2023 04:23:26 +0000 https://malayalees.ch/?p=83896
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം വെള്ളക്കെട്ടായി മാറി. യാത്രക്കാർക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു.

ചെങ്ങന്നൂർ താലൂക്കിലെ പ്രാവിൻകൂട് – ഇരമല്ലിക്കര റോഡിൽ വെള്ളം കയറി. മണിമലയാറ്റിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് എരമല്ലിക്കരനാട് പ്രദേശങ്ങളിൽ വെള്ളം കയറിയത്. റോഡിലൂടെ വാഹനങ്ങൾ പോകുന്നതിന് ഏറെ ബുദ്ധിമുട്ടായി മാറി. പ്രധാന റോഡിൽ നിന്നും ഇടറോഡുകളിലേക്കും ശക്തമായ ഒഴുക്കുണ്ട്. ഇന്നു രാവിലെയും വെള്ളം ഉയർന്നിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.

]]>
ദുരിതം വിതച്ച് മുംബൈയില്‍ കനത്ത മഴ; ആശുപത്രികളും റോഡുകളും വെള്ളത്തില്‍ https://malayalees.ch/imd-warns-of-flooding-as-forecast-says-rainfall-will-get-intense-today/ Wed, 23 Sep 2020 08:34:36 +0000 https://malayalees.ch/?p=32215 കോവിഡിനൊപ്പം കനത്ത മഴയും മുംബൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കനത്ത മഴ റെയിൽ, റോഡ് ഗതാഗതത്തെ ബാധിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 150 മില്ലീ മീറ്റർ -200 മില്ലീമീറ്റർ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാജ്യം കോവിഡുമായി പോരാടുന്ന ഈ സമയത്ത് സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ മഴ ഭീഷണിയാകുമെന്നാണ് ആശങ്ക. അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളം കയറുന്നതിനെത്തുടർന്ന് സെൻട്രൽ, ഹാർബർ ലൈനുകളിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് ബി.എം.സി അറിയിച്ചു.

കനത്ത മഴയില്‍ പ്രധാന കോവിഡ് ആശുപത്രിയായ നായര്‍ ഹോസ്പിറ്റല്‍ വെള്ളത്തില്‍ മുങ്ങി. ആശുപത്രിയിലെ കിടക്കകളും മറ്റ് ഉപകരണങ്ങളും വെള്ളത്തില്‍ ഒഴുകിനടക്കുന്ന അവസ്ഥയാണ്.

]]>