flood situation – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Oct 2022 04:46:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png flood situation – malayalees.ch https://malayalees.ch 32 32 ഉത്തരേന്ത്യയില്‍ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ പ്രളയ ഭീഷണി https://malayalees.ch/heavy-rain-at-several-parts-of-north-india/ Mon, 10 Oct 2022 04:46:06 +0000 https://malayalees.ch/?p=69316 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ലക്‌നൗ, ആഗ്ര, ഗൗതം ബുദ്ധ് നഗര്‍, കാണ്‍പൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ 8 ജില്ലകളിലും ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.(heavy rain at several parts of north india )

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമ്പാവത്ത് ജില്ലയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടനില കടന്ന് രപ്തി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയ ഭീഷണിയിലാണ് ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ഗ്രാമങ്ങള്‍.

അതേസമയം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായി. രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, ബിഹാര്‍, അസം അടക്കം 10 സംസ്ഥാനങ്ങളില്‍ ബുധനാഴ്ച വരെ ഇടവിട്ടുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

]]>