flipkart – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Oct 2023 11:19:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png flipkart – malayalees.ch https://malayalees.ch 32 32 ഐഫോണിന് 498 രൂപ; ഓഫര്‍ വില്‍പനയുടെ മറവില്‍ തട്ടിപ്പുകാരും വ്യാപകം https://malayalees.ch/kerala-police-warning-against-fake-shopping-site/ Fri, 06 Oct 2023 11:19:20 +0000 https://malayalees.ch/?p=89012 ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ഓഫര്‍ മേള ആരംഭിക്കാനിരിക്കെ തട്ടിപ്പുകാരും ഈ അവസരം വ്യാപകമാക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേ എന്ന പേരിലും ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലുമാണ് ഓഫര്‍ മേള ഒക്ടോബര്‍ എട്ടു മുതല്‍ ആരംഭിക്കാനിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ വില്‍പന സമയത്ത് ഉപഭോക്താക്കള്‍ പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.

തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേരില്‍ ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നു എന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് സമാനമായി സൈറ്റുകള്‍ രൂപീകരിച്ചാണ് തട്ടിപ്പ്. ഇത്തരത്തിലുള്ള സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ നല്‍കുമ്പോള്‍ പണം നഷ്ടപ്പെടുമെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.

വ്യാജ സൈറ്റുകള്‍ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റ് അഡ്രസ് പരിശോധിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന പരസ്യങ്ങളാണ് ഇത്തരം തട്ടിപ്പ് നടത്തുന്നവരിലേക്ക് എത്തിക്കുന്നത്. ഈ തട്ടിപ്പിനെ നേരിടനായി ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും ആപ്പില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.

]]>
ഓണ്‍ലൈനില്‍ ഓഫര്‍ മേള; ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍; ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് https://malayalees.ch/amazon-great-indian-festival-event-and-flipkart-big-billion-days-sale/ Tue, 26 Sep 2023 05:05:27 +0000 https://malayalees.ch/?p=88399 വമ്പന്‍ ഓഫറുകളുമായി പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനമേളയായ ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുന്നത്. ഇതിന് പിന്നാലെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വന്‍ ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഡീലുകളായിരിക്കും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഒരുങ്ങുന്നത്.

ഫ്‌ളിപ്കാര്‍ട്ട്
ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്ളിപ്കാര്‍ട്ട് പുറത്തുവിടും. ഐഫോണുകളുമായി ബന്ധപ്പെട്ട ഡീലുകള്‍ ഒക്ടോബര്‍ ഒന്നിന് തന്നെ പുറത്തുവിടും. ഒക്ടോബര്‍ മൂന്നിന് സാസംങ് ഡീലുകളും, ഒക്ടോബര്‍ നാലിന് പോകോ ഡീലുകളും റിയല്‍മി ഡീലുകളും ഡിസ്‌കൗണ്ടുകളും പുറത്തുവിടും. ഇന്റല്‍ പ്രൊസസറുകളോടെയെത്തുന്ന ലാപ്ടോപ്പുകള്‍ക്ക് മികച്ച ഡീലുകള്‍ ഇത്തവണ പ്രതീക്ഷിക്കാം.

ഇലക്ട്രോണിക്സ്, ആക്സറീസ് എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവുമെന്നാണ് ഫ്ളിപ്കാര്‍ട്ടിന്റെ പ്രഖ്യാപനം. ടിവിയ്ക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 80 ശതമാനം കിഴിവുണ്ടാവും. ഫാഷന്‍ ഉല്പന്നങ്ങള്‍ക്ക് 60-90 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ഫര്‍ണിച്ചറുകള്‍ക്ക് 85 ശതമാനം വരെ കിഴിവും ഫ്ളിപ്കാര്‍ട്ട് ഒറിജിനല്‍സ് ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവും ഫ്ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണ്‍
ഒക്ടോബര്‍ 10 മുതല്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈലുകള്‍ക്കും ആക്സസറികള്‍ക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും എന്നാണ് ആമസോണ്‍ പറയുന്നത്. ലാപ്‌ടോപുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും 75 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. ഇതേ കിഴിവ് തന്നെ സ്മാര്‍ട്ട് ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. അലക്സയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് 55 ശതമാനം വരെ കിഴിവ് ലഭിക്കാനും സാധ്യത ഉണ്ട്.

]]>
ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി സര്‍വീസ് ചെയ്യുന്ന പുതിയ സംരംഭവുമായി ഫ്ലിപ്കാര്‍ട്ട് https://malayalees.ch/after-health-travel-flipkart-enters-at-home-services-segment/ Tue, 24 May 2022 11:49:22 +0000 https://malayalees.ch/?p=62355 ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി റിപ്പയറും സര്‍വീസും ചെയ്ത് നല്‍കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ട് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ട്. ആദ്യഘട്ടത്തില്‍ എയര്‍ കണ്ടീഷണര്‍ സര്‍വീസിംഗിനും റിപ്പയറിംഗിനുമാണ് ഫ്‌ലിപ്കാര്‍ട്ട് തുടക്കമിട്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ ബാംഗ്ലൂര്‍, കൊല്‍ക്കത്ത നഗരങ്ങളില്‍ മാത്രമാണ് ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. വരുംദിവസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനമെത്തിക്കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി.

ഗൃഹോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആവശ്യമറിയിക്കുന്നതിനനുസരിച്ചാണ് വീടുകളില്‍ ആളെത്തുക. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള ടൈം സ്ലോട്ട് ഓണ്‍ലൈനായി തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ടാകും. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ ഇന്‍സ്റ്റാലേഷനും കൂടുതല്‍ ഫലപ്രദമായി നടത്തുമെന്നാണ് പ്രഖ്യാപനം.

വിപണിയിലെ മറ്റ് സേവനദാതാക്കളെ പിന്തള്ളി വലിയ മുന്നേറ്റമുണ്ടാക്കാനായി വമ്പന്‍ പദ്ധതികളാണ് ഫ്‌ലിപ്പ്കാര്‍ട്ട് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എയര്‍കണ്ടീഷന്‍ സര്‍വീസിംഗ് പരീക്ഷിച്ചതിന് ശേഷം ഉടന്‍ തന്നെ വാഷിംഗ് മെഷീന്‍ റിപ്പയറിംഗ് ആരംഭിക്കാനാണ് ഫ്‌ലിപ്കാര്‍ട്ട് ഒരുങ്ങുന്നത്.

]]>
വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫറെന്ന് പരസ്യം; വിമര്‍ശനത്തിനൊടുവില്‍ മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട് https://malayalees.ch/flipkart-apologise-for-womens-day-message/ Wed, 09 Mar 2022 13:25:02 +0000 https://malayalees.ch/?p=58295 അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പാളിയതോടെ തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്. വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫര്‍ നല്‍കിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് പാളിയത്. സ്ത്രീകള്‍ അടുക്കളയിലെ ജോലികള്‍ ചെയ്യേണ്ടവരാണെന്ന തെറ്റായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ഫ്‌ലിപ്പ് കാര്‍ട്ട് പരസ്യം നല്‍കിയിരുന്നത്. ഈ വനിതാ ദിനത്തില്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഫ്‌ലിപ്പ് കാര്‍ട്ട് അടുക്കള ഉപകരണങ്ങള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.

സമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെ റദ്ദുചെയ്യുന്ന വിധത്തിലുള്ള പരസ്യമാണ് ഫ്‌ലിപ്പ് കാര്‍ട്ടിന്റേതെന്നായിരുന്നു പ്രധാന ആരോപണം. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതിലെ പ്രശ്‌നം എന്തെന്ന് പോലും മനസിലാക്കാന്‍ ഫ്‌ലിപ്പ് കാര്‍ട്ടിന് കഴിയാത്തതിനെ പലരും സോഷ്യല്‍ മീഡിയയിലൂടെ അപലപിച്ചിരുന്നു.

മാര്‍ക്കറ്റിംഗ് തന്ത്രം വിവാദം ക്ഷണിച്ചുവരുത്തിയതോടെ ഫ്‌ലിപ്പ് കാര്‍ട്ട് ഖേദ പ്രകടനവുമായി രംഗത്തെത്തി. ഫ്‌ലിപ്പ് കാര്‍ട്ടിന്റെ വനിതാ ദിന സന്ദേശത്തിലെ തെറ്റ് ബോധ്യപ്പെട്ടെന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ഫ്‌ലിപ്പ് കാര്‍ട്ട് ട്വിറ്ററില്‍ കുറിച്ചു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഫ്‌ലിപ്പ് കാര്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

]]>
ഫ്‌ളിപ്കാർട്ടിൽ ഓർഡർ ചെയ്തത് ഐഫോൺ 12; ലഭിച്ചത് നിർമ സോപ്പ് https://malayalees.ch/flipkart-sends-soap/ Wed, 13 Oct 2021 04:25:31 +0000 https://malayalees.ch/?p=50912 ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ സെയിലിനിടെ ആപ്പിൾ ഐ ഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് സോപ്പ്.

സിമ്രൻ പാൽ സിംഗ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. ഐഫോൺ 12ന് പകരം സിമ്രന് ലഭിച്ചത് നിർമ സോപ്പാണ്. സെയിലിന്റെ ഭാഗമായി ലഭിച്ച ഡിസ്‌കൗണ്ടുകൾെക്കെല്ലാം ശേഷം 51,999 രൂപയ്ക്കാണ് സിമ്രൻപാൽ ഫോൺ വാങ്ങിയത്.

ഫ്‌ളിപ്കാർട്ട് പാഴ്‌സലിന്റെ അൺബോക്‌സിംഗ് വിഡിയോയും സിമ്രൻ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്തിട്ടുണ്ട്. സംഭവം ഫ്‌ളിപ്കാർട്ടിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, അവർ സിമ്രൻപാലിന് റീഫണ്ട് നൽകുകയും ചെയ്തു.

ഇതിന് മുൻപും ഫ്‌ളിപ്കാർട്ടിന്റെ ഭാഗത്ത് നിന്ന് സമാന രീതിയിൽ വീഴ്ച സംഭവിച്ചിരുന്നു. സൈറ്റിൽ നിന്ന് റിമോട്ട് കണ്ട്രോൾ കാർ വാങ്ങിയ ഉപഭോക്താവിന് ലഭിച്ചത് പാർലെ ജി ബിസ്‌കറ്റായിരുന്നു. ഡൽഹിയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

]]>