Flight – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:15:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Flight – malayalees.ch https://malayalees.ch 32 32 ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനസര്‍വീസുകളെ ബാധിച്ചു https://malayalees.ch/delhi-airport-fog-disrupts-operations/ Tue, 26 Dec 2023 05:14:51 +0000 https://malayalees.ch/?p=93468 ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചതോടെ, വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം വരെ ഉണ്ടായി.

അതേസമയം ഡൽഹിയിലെ വായു ഗുണനിലവാരസൂചിക ശരാശരി 400 ലെത്തി. വരും ദിവസങ്ങളിൽ സാഹചര്യം കൂടുതൽ മോശമാകുമെന്നാണ് മുന്നറിയിപ്പ്. ദേശീയപാതയിൽ അടക്കം ദൃശ്യപരിധി 50 മീറ്ററിൽ താഴെയാണ്.

]]>
യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി https://malayalees.ch/air-india-london-bound-flight-returns-to-delhi/ Mon, 10 Apr 2023 08:14:05 +0000 https://malayalees.ch/?p=79378 ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

about:blank

എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരൻ മർദ്ദിച്ചുവെന്നാണ് പരാതി. 225 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കിവിട്ട ശേഷം വിമാനം ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്ക് യാത്ര പുനരാരംഭിച്ചു.

]]>
സുഹൃത്തിനോട് ഒരു തമാശ പറഞ്ഞത് കുഴപ്പമായി; ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍ https://malayalees.ch/whatsapp-message-sent-as-a-joke-causes-6-hour-delay-in-indigo-flight/ Mon, 15 Aug 2022 12:20:19 +0000 https://malayalees.ch/?p=66451 രണ്ട് സുഹൃത്തുക്കള്‍ പരസ്പരം കളിയായി അയച്ച വാട്ട്‌സ്ആപ്പ് മെസേജിന്റെ പേരില്‍ ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന വിമാനമാണ് വൈകിപ്പിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതോടെ മുഴുവന്‍ യാത്രക്കാരേയും ലഗേജും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശോധിക്കാന്‍ ഇന്‍ഡിഗോ നിര്‍ബന്ധിതരാകുകയായിരുന്നു.

സംഭവം ഇങ്ങനെയാണ് : മുബൈയിലേക്ക് പോകാനിരുന്ന ഒരു യുവാവും അതേ എയര്‍പോര്‍ട്ടില്‍ ആ സമയത്തുണ്ടായിരുന്ന യുവതിയും തമ്മില്‍ യാത്ര പുറപ്പെടും മുന്‍പ് വാട്ട്‌സ്ആപ്പില്‍ സംസാരിക്കുന്നു. ചാറ്റിംഗ് തുടരുന്നതിനിടെ യുവാവിന് പോകാനുള്ള ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യാനുള്ള സമയമാകുന്നു. പെട്ടെന്ന് തങ്ങളുടെ സൗഹൃദസംഭാഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ യുവതി യുവാവിനോട് യൂ ആര്‍ എ ബോംബര്‍ എന്ന് പറയുന്നു. യുവാവിന് അടുത്തിരുന്ന സ്ത്രീ ഈ മെസേജ് വായിക്കാനിടയാകുകയും പരിഭ്രമത്തോടെ വിവരം ക്യാബിന്‍ ക്രൂവിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് അധികൃതരുടെ നീക്കങ്ങള്‍ വളരെ ചടുലമായിരുന്നു. ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ഐസോലേഷനിലേക്ക് മാറ്റി. മിനിറ്റുകള്‍ക്കുള്ളില്‍ യുവാവും മെസേജയച്ച യുവതിയും പിടിയിലായി. വിമാനത്തിലെ 185 യാത്രക്കാരെയും സൂക്ഷമായി പരിശോധിച്ചു. ലെഗേജുകളെല്ലാം അരിച്ചുപെറുക്കി. വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് വാട്ട്‌സ്ആപ്പ് സന്ദേശം വെറുമൊരു തമാശ മാത്രമാണെന്ന് അധികൃതര്‍ക്ക് ബോധ്യമാകുന്നത്. ഒരു പരാതിയും സ്വീകരിച്ചിട്ടില്ലെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ വ്യക്തമാക്കി. ആറ് മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് അഞ്ച് മണിക്ക് മുംബൈ ഫ്‌ലൈറ്റ് പുറപ്പെട്ടു. യുവാവും യുവതിയും ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
കുരങ്ങുവസൂരി മരണം: വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി https://malayalees.ch/monkeypox-death-veena-george-said-there-was-no-close-contact-on-the-flight/ Mon, 01 Aug 2022 12:30:20 +0000 https://malayalees.ch/?p=65726 തൃശൂര്‍ കുരഞ്ഞിയൂരില്‍ കുരങ്ങുപനി ബാധിച്ച് മരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കത്തില്‍ 20 പേരാണുള്ളതെന്ന് മന്ത്രി അറിയിച്ചു. യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെയാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യ കേസ് കേരളത്തില്‍ തിരിച്ചറിഞ്ഞത് ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണം. കുരങ്ങുവസൂരിക്ക് മരണനിരക്ക് കുറവാണെങ്കിലും അലംഭാവം പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തൃശൂരിലെ യുവാവിന്റെ മരണം ചികിത്സ തേടാന്‍ വൈകിയത് മൂലമാണോ എന്ന് വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പറയാമെന്നാണ് മന്ത്രി അറിയിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് എല്ലാവരുടെയും സാമ്പിള്‍ എടുക്കാന്‍ കഴിയില്ല. ഹെല്‍പ്പ് ഡെസ്‌ക് വഴി നിരീക്ഷണം ശക്തമാക്കുമെന്നും വീണാട ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് കുരഞ്ഞിയൂര്‍ സ്വദേശിയുടെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിള്‍ പൂനെയിലേക്കയച്ചത്.

അന്തരിച്ച യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്ബോള്‍ കളിച്ചവരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. യുവാവിന്റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഫുട്ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു.ഇതേ തുടര്‍ന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഈ മാസം 19 നാണ് കുറത്തിയൂര്‍ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആരോഗ്യനില വഷളായിരുന്നു.

]]>
ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍ https://malayalees.ch/oman-air-increases-flights-between-muscat-and-kochi-delhi-and-chennai/ Tue, 26 Jul 2022 04:16:20 +0000 https://malayalees.ch/?p=65394 മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക. രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

മസ്‌കറ്റില്‍ നിന്ന് എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 122 സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തും. ആഴ്ചയില്‍ 18 അധിക സര്‍വീസുകളും ഉണ്ടാകും. ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും ആഴ്ചയില്‍ 10 സര്‍വീസുകളും ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളും ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യും.

]]>
വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ട് https://malayalees.ch/remand-report-of-protest-against-pinarayi-vijayan-inside-flight/ Wed, 15 Jun 2022 04:42:09 +0000 https://malayalees.ch/?p=63394 മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുഖ്യമന്ത്രിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാർക്ക് ഭീഷണിയാകും വിധം അക്രമം നടത്തി. രാജ്യാന്തര വ്യോമയാന ചട്ടങ്ങൾ ലംഘിച്ചു. ഒളുവിലുള്ള പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ജാമ്യം എതിർക്കാൻ ശക്തമായ വാദവുമായാണ് പ്രോസിക്യൂഷൻ രംഗത്തുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതായി ഇൻഡിഗോ വിമാനകമ്പനി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി കൈമാറിയത്.

അതേസമയം വിമാനത്തിനകത്തെ പ്രതിഷേധം പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ തലവനായ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. കൂത്തുപറമ്പ് ഡിവൈഎസ്പിയും ശംഖുമുഖം എസിയും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പ്രത്യേക സംഘം അന്വേഷിക്കും.

]]>
അസർബയ്ജാനിലേക്ക് എയർ അറേബ്യ നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു https://malayalees.ch/new-budget-air-arabia-flights-to-azerbaijan-launch-in-june-2022/ Sat, 28 May 2022 04:37:36 +0000 https://malayalees.ch/?p=62536 എയർഅറേബ്യ അബുദാബിയിൽനിന്ന് അസർബയ്ജാനിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ജൂൺ 28 മുതലാണ് അസർബയ്ജാനിലെ ബാക്കുവിലേക്ക് സർവീസ് തുടങ്ങുന്നത്. എയർഅറേബ്യയുടെ അബുദാബി ഹബിൽ നിന്നുള്ള സർവീസ് ആണ് പുതുതായി ആരംഭിക്കുന്നത്.

അവധിയാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ.യിൽനിന്ന് അസർബയ്ജാനിലേക്ക് പോകുന്ന മലയാളികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് പുതിയ സർവീസ് കൂടുതൽ സൗകര്യമായിരിക്കും.

കൊവിഡ്കാലത്ത് 2020 ജൂലായിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമായി ആരംഭിച്ചതാണ് ബജറ്റ് എയർലൈൻ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 24 സെക്ടറുകളിലേക്കാണ് സർവീസ് നടത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ജയ്‌പുർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും സർവീസുണ്ട്. എയർ അറേബ്യ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

]]>
കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു https://malayalees.ch/uae-flight-services-restart-kannur/ Fri, 06 Aug 2021 04:18:45 +0000 https://malayalees.ch/?p=47747 കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി. ഇപ്പോൾ കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാസ സർവീസുകൾ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക. (uae flight restart kannur)

വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ നടത്തുന്നത്. യാത്രക്കാർക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റുകൾക്കുള്ള സൗകര്യം വിമാനത്താവളത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് മൂന്ന് മണിക്കൂർ കൊണ്ട് 500 പേരെ പരിശോധിക്കാനാവും. ടെർമിനലിൽ 10 കൗണ്ടറുകളുണ്ട്. 15 മിനിട്ടുകൾ കൊണ്ട് ടെസ്റ്റിൻ്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും. 3000 രൂപയാണ് ഫീസ്. പരിശോധനയ്ക്കായി വാട്സപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാനാവും. പരിശോധനാകേന്ദ്രത്തിലും വാട്സപ്പ് സന്ദേശമായും പരിശോധനാഫലം ലഭിക്കും. 10 കൗണ്ടറുകളിൽ വയോധികർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കുമായി രണ്ട് കൗണ്ടറുകൾ വീതം മാറ്റിവച്ചിരിക്കുകയാണ്.

]]>
അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി https://malayalees.ch/international-passenger-flights-to-stay-banned-till-march-31/ Sat, 27 Feb 2021 08:22:30 +0000 https://malayalees.ch/?p=40806 ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം. ചരക്കു വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

തെരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി സർവീസുകൾ അനുവദിക്കുമെന്നും മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മറ്റു മേഖലകളിൽ നിയന്ത്രണം ലഘൂകരിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.

]]>
ഇനി വിമാന യാത്രയിലും മൊബൈൽ ഉപയോഗിക്കാം; ജിയോയുടെ സേവനം ഇന്ത്യയിൽ ആദ്യം https://malayalees.ch/reliance-jio-introduced-in-flight-plans/ Sat, 26 Sep 2020 04:40:04 +0000 https://malayalees.ch/?p=32349 വിമാന മൊബൈൽ സേവനം ഏർപ്പെടുത്തി ഇന്ത്യയിലെ മുൻനിര സേവനദാതാക്കളായ റിലയൻസ് ജിയോ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സേവനം നിലവിൽ വരുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേർന്നാണ് ജിയോ നൂതനമായ ഈ സേവനം അവതരിപ്പിക്കുക.

“ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നൽകുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകർഷകമായ നിരക്കിൽ ഫ്ലൈറ്റ് റോമിംഗ് സേവനങ്ങൾ നൽകാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക് 20,000 അടി ഉയരത്തിൽ പോലും തടസമില്ലാതെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.”- ജിയോ ഡയറക്ടറർ ആകാശ് അംബാനി പറഞ്ഞു.

499 രൂപയിലാണ് പ്ലാനുകളുടെ തുടക്കം. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 250 എംബി ഡേറ്റയും 100 മിനിട്ട് ഔട്ട്ഗോയിങ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കും. 699 രൂപയ്ക്ക് 500 എംബി ഡേറ്റയും 999 രൂപയ്ക്ക് ഒരു ജിബി ഡേറ്റയും ലഭിക്കും. വാലിഡിറ്റി, കോൾ, എസ്എംഎസ് എന്നിവകൾക്ക് വ്യത്യാസമില്ല.

]]>