flight service – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Dec 2020 04:39:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png flight service – malayalees.ch https://malayalees.ch 32 32 ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനസർവ്വീസ് പുനരാരംഭിക്കുന്നത് വൈകും https://malayalees.ch/india-saudi-arabia-hold-air-bubble-agreement/ Thu, 03 Dec 2020 04:39:45 +0000 https://malayalees.ch/?p=36197 ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ എംബസി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി വീണ്ടും ചർച്ച നടത്തി. വിമാന സർവീസ് സംബന്ധിച്ച ചർച്ചയുടെ ഫലം പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി എംബസി അധികൃതർ മീഡിയവണിനോട് പറഞ്ഞു. ഇതിനിടെ, ജനുവരിയിൽ വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് നടത്താനിരുന്ന പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒമ്പതു മാസം മുമ്പാണ് കോവിഡ് കാരണം സൗദി വിമാന സർവീസുകൾ റദ്ദാക്കിയത്. ഇത്, ജനുവരി മുതൽ തുടങ്ങാനാണ് പദ്ധതി. ഇതിന്റെ പ്രഖ്യാപനം ഇന്നലെയുണ്ടാകുമെന്നാണ് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മറ്റു പല രാജ്യങ്ങളിലേക്കും എയര്‍ ബബ്ൾ കരാർ പ്രകാരം സൗദി നിലവിൽ വിമാന സർവീസ് നടത്തുന്നുണ്ട്. എന്നാൽ കോവിഡ് കൂടുതലുള്ള ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൗദിയുടെ യാത്രാവിലക്ക് പട്ടികയിലാണ്. നിലവിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യം ഇന്ത്യൻ എംബസി സൗദി മന്ത്രാലയത്തേയും സിവിൽ ഏവിയേഷൻ അതോറിറ്റിയേയും അറിയിച്ചു.

കഴിഞ്ഞ ദിവസം വീണ്ടും, ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് അബ്ദുൽ ഹാദി അൽ മൻസൂരിയും ചർച്ച നടത്തി. എയർ ബബ്ൾ കരാർ സംബന്ധിച്ച അന്തിമ തീരുമാനം പെട്ടെന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസിയും പ്രവാസികളും.

]]>
രാജ്യത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ തിങ്കളാഴ്ച മുതല്‍ https://malayalees.ch/domestic-flight-services-to-resume-from-monday/ Thu, 21 May 2020 04:35:42 +0000 https://malayalees.ch/?p=25858 രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ മേ​യ് 25 മു​ത​ല്‍ തു​ട​ങ്ങു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി.

രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ മേ​യ് 25 മു​ത​ല്‍ തു​ട​ങ്ങു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി. ഘട്ടംഘട്ടമായാകും സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് 25 മു​ത​ലാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ച​ത്. അതേസമയം നാലംഘട്ട ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശത്തില്‍ വിമാനസര്‍വീസുകള്‍ മേയ് 31വരെ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ മാറ്റം വരുത്തുന്നത്.

]]>
ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാനങ്ങളുടെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്ന് മന്ത്രി https://malayalees.ch/civil-aviation-fully-prepared-to-resume-domestic-flight-services-says-hardeep-singh-puri/ Wed, 20 May 2020 08:35:56 +0000 https://malayalees.ch/?p=25830 ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്ജമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. സംസ്ഥാനങ്ങളുടെ അനുമതി കൂടി വേണം. ഫെഡറല്‍ സിസ്റ്റത്തില്‍ കൂട്ടായി ആലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. വ്യോമയാന മന്ത്രാലയം, എയർപോർട്ട് ഓപ്പറേറ്റർമാർ, എയർലൈൻസ് തുടങ്ങിയവ എല്ലാം കഴിഞ്ഞ ഒരാഴ്ചയായി വ്യോമഗതാഗതം പുനസ്ഥാപിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ നാലാം ഘട്ട ലോക്ക് ഡൗൺ മാ‍ർ​ഗ നി‍‌‍ർദേശമനുസരിച്ച് മേയ് 31 വരെ ആഭ്യന്തര വിമാന സ‍ർവ്വീസുകൾക്കുള്ള നിയന്ത്രണ തുടരും. ഇതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. അനുമതി ലഭിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ബുക്കിങ് പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മാ‍‌ർച്ച് അവസാന വാരം മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സ‍ർവ്വീസ് നി‍ർത്തി വെച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള വിമാന സര്‍വീസ് ആദ്യം നിര്‍ത്തിവെച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മന്ത്രി പറഞ്ഞു. വിമാന യാത്രക്കാരെ സ്ക്രീനിങിന് വിധേയമാക്കുന്ന കാര്യത്തിലും നമ്മുടെ രാജ്യം തുടക്കത്തിലേ ശ്രദ്ധ ചെലുത്തി. 15 ലക്ഷം യാത്രക്കാരെ സ്ക്രീന്‍ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

]]>