flat – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Dec 2021 08:29:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png flat – malayalees.ch https://malayalees.ch 32 32 കൊച്ചിയിലെ ചൂതാട്ട കേന്ദ്രം : നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ https://malayalees.ch/kochi-flat-gambling-center/ Mon, 06 Dec 2021 08:29:16 +0000 https://malayalees.ch/?p=53556 കൊച്ചിയിലെ ഫ്‌ളാറ്റിലെ ചൂതാട്ട കേന്ദ്രത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് കണ്ടെത്തൽ. ആഴ്ചയിൽ രണ്ട് ദിവസമാണ് ഫ്‌ളാറ്റിൽ ചൂതാട്ടം നടത്തുന്നത്. നടത്തിപ്പുകാരന് ഒരു കളിയിൽ നിന്ന് ലഭിക്കുക ഒന്നരലക്ഷം രൂപയാണ്. ചൂതാട്ട കേന്ദ്രത്തിൽ എത്തിയ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ( kochi flat gambling center )

ഒരേ സമയം എട്ട് പേർക്ക് ചൂതാട്ടം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെയാണ് കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാർട്ടി നടത്തിയ ഫ്‌ളാറ്റുകളിൽ പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്കിടെയാണ് ചെലവന്നൂരിലെ ഫ്‌ളാറ്റിൽ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്‌ളാറ്റിൽ താമസിക്കുന്ന ടിപ്‌സനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ചെലവന്നൂർ, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായായിരുന്നു പരിശോധന.

]]>