flag post – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Oct 2021 13:08:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png flag post – malayalees.ch https://malayalees.ch 32 32 പൊതു ഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി https://malayalees.ch/highcourt-against-flag-post/ Tue, 12 Oct 2021 13:08:28 +0000 https://malayalees.ch/?p=50884 പൊതു ഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിൽ കൊടിമരങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിക്കുന്നു. ഇത്തരത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണമെന്നും കോടതി നിർദേശിച്ചു. ഇത്തരത്തിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

മന്നം ഷുഗർമില്ലിന്റെ കവാടത്തിൽ സ്ഥാപിച്ച് കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഇടപടെൽ. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കേസിൽ കോടതി കക്ഷി ചേർത്തു. കേസിൽ നവംബർ ഒന്നിന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

]]>