Fishing boats overturned – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Jun 2023 04:24:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fishing boats overturned – malayalees.ch https://malayalees.ch 32 32 മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു; 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി https://malayalees.ch/fishing-boats-overturned-in-muthalapozhi-8-fishermen-were-rescued/ Tue, 13 Jun 2023 04:24:39 +0000 https://malayalees.ch/?p=82629 മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടം.

അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുനിടെ 5 മണിയോടെ രണ്ടാമത്തെ വള്ളവും മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇവരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ് സ്വദേശികളുടെ സെൻ്റ് പീറ്റേഴ്സ്, യുദാസ്ലീഹ എന്നീ വള്ളങ്ങളാണ് മറിഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ചയും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

]]>