FISHING BOAT – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Jun 2023 08:49:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FISHING BOAT – malayalees.ch https://malayalees.ch 32 32 എൻജിൻ തകരാറിലായി; കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 41പേരെ രക്ഷപ്പെടുത്തി https://malayalees.ch/fishing-boat-rescued-in-thrissur/ Sat, 17 Jun 2023 08:49:16 +0000 https://malayalees.ch/?p=82915 കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയവരെയാണ് ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് 41 തൊഴിലാളികളുമായി കടലിൽ കുടുങ്ങിയത്. തൃശൂർ ചേറ്റുവയിൽ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു സംഘം. നാട്ടിക കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം ഉണ്ടായത്.

ഉടൻ തന്നെ തൊഴിലാളികൾ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. ഇതോടെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുലേഖയുടെ നിർദേശപ്രകാരം ചേറ്റുവയിൽ നിന്നും ഫിഷറീസ് റെസ്ക്യൂ ബോട്ട് സംഭവ സ്ഥലത്തേക്ക് കുതിച്ചു. പിന്നീട് മൽസ്യ ബന്ധന വള്ളവും വെള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളേയും രക്ഷപ്പെടുത്തി 11 മണിയോടെ ചേറ്റുവ ഹാർബറിലെത്തിച്ചു. നാട്ടിക എഫ്.ഇ.ഒ അശ്വിൻ, മറൈൻ എൻഫോസ്‌മെന്റ് വിംഗ് കോസ്റ്റൽ സീനിയർ സി.പി.ഒ. വികാസ്, റെസ്ക്യൂ ഗാർഡുമാരായ ബി.എച്ച് ഷെഫീക്, വിബിൻ, സ്രാങ്ക് റസാഖ്, ഡ്രൈവർ റഷീദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

]]>
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം https://malayalees.ch/chance-of-strong-winds-caution-advised-to-fishermen/ Fri, 02 Jul 2021 12:32:14 +0000 https://malayalees.ch/?p=46328 അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു തിരുവനന്തപുരം കളക്ടർ അറിയിച്ചു.

ഇന്നു(02 ജൂലൈ) മുതൽ ജൂലൈ ആറു വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻഅറബിക്കടലിലും ഇന്നും നാളെയും (ജൂലൈ 02, 03) വടക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇന്നു മുതൽ നാലു വരെ ഗൾഫ് ഓഫ് മാന്നാർ മേഖലകളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതു ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

]]>