Fishermen – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 May 2023 12:08:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Fishermen – malayalees.ch https://malayalees.ch 32 32 മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം https://malayalees.ch/bad-weather-warning-for-fishermen/ Tue, 30 May 2023 12:05:48 +0000 https://malayalees.ch/?p=81961 ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.

ഈ സാഹചര്യത്തിൽ ജൂൺ രണ്ടിനും മൂന്നിനും മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

]]>
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം https://malayalees.ch/bad-weather-warning-for-fishermen-2/ Tue, 30 May 2023 12:03:07 +0000 https://malayalees.ch/?p=81955 ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.

ഈ സാഹചര്യത്തിൽ ജൂൺ രണ്ടിനും മൂന്നിനും മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

]]>
ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് കോസ്റ്റ് ഗാർഡ് https://malayalees.ch/indian-coast-guard-fishermen-bangladesh/ Wed, 24 Aug 2022 04:46:31 +0000 https://malayalees.ch/?p=66974 ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ തിരികെ അയച്ച് ഇന്ത്യൻ തീര സംരക്ഷണ സേന. കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിൻ്റെ താജുദ്ദീൻ എന്ന കപ്പലിലേക്കാണ് മടക്കിഅയച്ചത്.

ചുഴലിക്കാറ്റിൽ ബോട്ട് തകർന്നപ്പോൾ മത്സ്യത്തൊഴിലാളികൾ വലയിലും മറ്റ് ഒഴുകിനടക്കുന്ന അവശിഷ്ടങ്ങളിലും പിടിച്ച് കഴിഞ്ഞത് ഏകദേശം 24 മണിക്കൂറാണ്. തുടർന്ന് ഓഗസ്റ്റ് 20നാണ് ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കാണുന്നത്. കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ആകെ 32 പേരിൽ 27 പേരെയും കോസ്റ്റ് ഗാർഡാണ് രക്ഷിച്ചത്. ബാക്കി അഞ്ച് പേരെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളും രക്ഷിച്ചു.

]]>
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം തുടരുന്നു https://malayalees.ch/fisherman-strike-at-vizhinjam-port/ Wed, 17 Aug 2022 04:27:14 +0000 https://malayalees.ch/?p=66522 വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം തുടരുന്നു. തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. പൂവാര്‍, പുതിയതുറ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കും.

31ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധ സമരം.

നൂറുകണക്കിന് തീരദേശവാസികള്‍ ആണ് ഇന്നലെ ഉപരോധ സമരത്തിനെത്തിയത്. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിമാര്‍ അറിയിച്ചിട്ടും സമരക്കാര്‍ അനുനയത്തിന് തയാറായിട്ടില്ല.

കനത്ത പ്രതിഷേധം നടക്കുന്നതിനിടെ മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടത്തറയിലെ 17.5 ഏക്കര്‍ ഭൂമി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തില്‍ നഷ്ടപ്പെട്ട സ്ഥലത്തിന് പകരം സ്ഥലം നല്‍കാന്‍ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് ധാരണയായത്. ഈ മാസം 22നകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

]]>
ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും https://malayalees.ch/search-fishermen-continue-thrissur/ Thu, 04 Aug 2022 04:30:37 +0000 https://malayalees.ch/?p=65880 തൃശൂർ ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളികളാവും. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തുണ്ട്.

ഇന്നലെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടതായാണ് പറയപ്പെടുന്നത്. ബോട്ടുമായി ചേറ്റുവയിൽ നിന്ന് മൃതദേഹം കൊണ്ടുവരാൻ സംഘം പുറപ്പെട്ടതുമാണ്. എന്നാൽ മൃതദേഹം ശക്തമായ തിരയിൽപ്പെട്ട് നീങ്ങിയതിനാൽ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ ഗിൽബർട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറുപേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം സഞ്ചരിച്ച ബോട്ട് അഴിമുഖത്ത് അപകടത്തിൽപ്പെടുന്നത്. നാലുപേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

വൈക്കത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ നേരത്തേ കണ്ടെത്തിയിരുന്നു. ജനാർദ്ദനൻ, പ്രദീപൻ എന്നിവരെയാണ് തെരച്ചിലിൽ കണ്ടെത്തിയത്. കായലിൽ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താൻ കഴിയാതിരുന്ന ഇവർ പെട്ടുപോകുകയായിരുന്നു. ഫയർ ആന്റ് റസ്‌ക്യൂ, പൊലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയ്‌ക്കെത്തിച്ചത്.

]]>
കടല്‍ക്ഷോഭം: കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു https://malayalees.ch/rough-seas-search-continues-for-missing-fishermen/ Tue, 02 Aug 2022 04:27:33 +0000 https://malayalees.ch/?p=65740 ചാവക്കാട് മുനയ്ക്കകടവില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഗില്‍ബര്‍ട്ട്, മണി എന്നീ മത്സ്യത്തൊഴിലാളികള്‍ക്കായാണ് കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്.

അതേസമയം വൈക്കത്ത് നിന്നു മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ജനാര്‍ദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് തെരച്ചിലില്‍ കണ്ടെത്തിയത്. കായലില്‍ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താന്‍ കഴിയാതിരുന്ന ഇവര്‍ പെട്ടുപോകുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ, പോലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയ്‌ക്കെത്തിച്ചത്.

തോട്ടപ്പള്ളി പടിഞ്ഞാറെ കടലിലും മത്സ്യബന്ധന ബോട്ട് കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. വടക്കേ തോപ്പില്‍ എന്ന ബോട്ടാണ് കടല്‍ക്ഷോഭം മൂലം കരയ്ക്ക് അടുക്കാന്‍ സാധിക്കാതെ പെട്ടുപോയത്. ബോട്ടില്‍ ആറ് മലയാളികളും നാല് ബംഗാള്‍ സ്വദേശികളും ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്തുന്നതിനായി കോസ്റ്റ് ഗാര്‍ഡിനെ ചുമതലപ്പെടുത്തി.

]]>
സംസ്ഥാനത്ത് മത്സ്യബന്ധന പണിമുടക്ക് തുടരുന്നു https://malayalees.ch/fishermen-strike-continue-kerala/ Mon, 23 May 2022 05:38:04 +0000 https://malayalees.ch/?p=62228 സംസ്ഥാനത്ത് മത്സ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യബന്ധന പണിമുടക്ക് തുടരുന്നു. മണ്ണെണ്ണ വിലവർധന തടയുക, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ഇന്ന് പണിമുടക്ക് നടത്തുന്നത്.

തീരശോഷണം സംഭവിച്ച മേഖലകൾ കേന്ദ്രീകരിച്ച് അടിയന്തിരമായ ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഒൻപതോളം മത്സ്യത്തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

]]>
സെയ്ഷല്‍സില്‍ തടവിലായ 56 മല്‍സ്യത്തൊഴിലാളികൾ മോചിതരായി https://malayalees.ch/seychelles-56-fishemen-free/ Tue, 22 Mar 2022 11:55:49 +0000 https://malayalees.ch/?p=58909 സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷല്‍സില്‍ നാവികസേന തടവിലാക്കിയ 61 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളില്‍ 56 പേര്‍ മോചിതരായി. ഇവരെ ഇന്ന് സെയ്ഷല്‍സ് സുപ്രീംകോടിതിയില്‍ ഹാജരാക്കി. ബോട്ടുകളിലെ ക്യാപ്റ്റന്‍മാരായ അഞ്ച് തമിഴ്നാട്ടുകാരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മോചിതരായവരില്‍ രണ്ടുപേര്‍ മലയാളികളാണ്. അഞ്ചുപേര്‍ അസംകാരും ബാക്കി തമിഴ്നാട്ടുകാരുമാണ്. ഇവരെ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ സെയ്ഷല്‍സിലെ ഇന്ത്യന്‍ ഹൈക്കമീഷണറും നോര്‍ക്കയും വേള്‍ഡ് മലയാളി ഫെഡറേഷനും ശ്രമം തുടങ്ങി.

ഫെബ്രുവരി 22ന് പോയ സംഘം പന്ത്രണ്ടാം തീയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിരുന്നു. ഇവര്‍ക്കുവേണ്ട നിയമസഹായം ഒരുക്കിയത് വേള്‍ഡ് മലയാളി ഫെഡറേഷനാണ്. ആഫ്രിക്കയില്‍നിന്ന് 1500 കിലോമീറ്റര്‍ അകലെയാണ് സെയ്ഷല്‍സ് ദ്വീപ് സമൂഹം.

]]>
സംസ്ഥാനത്ത് മഴ കനക്കും; നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് https://malayalees.ch/it-may-heavy-rain-in-kerala-tomorrow-alert-to-fishermen/ Thu, 28 Oct 2021 11:45:42 +0000 https://malayalees.ch/?p=51702 സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കൻ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാൻ സധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറ‍ഞ്ച് അലേർട്ട്. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ,തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം പടിഞ്ഞാറൻ ദിശയിൽ സ‍ഞ്ചരിച്ച് കന്യാകുമാരി കടന്ന് അറബിക്കടലിൽ എത്തുെമെന്നാണ് നിഗമനം. ഇതിനാൽ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

]]>
”ആ കടല്‍ അനുഭവം ശരിക്കും കണ്ണ് തുറപ്പിച്ചു” https://malayalees.ch/rahul-gandhi-experience-in-kerala-sea-social-media/ Thu, 25 Feb 2021 12:26:00 +0000 https://malayalees.ch/?p=40681 കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം വല വീശിയും കടലിൽ ചാടിയും ചെലവഴിച്ച ദിനം അഭിമാനകരവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നെന്ന് രാഹുൽ ​ഗാന്ധി. രാജ്യത്തിനായി ദിവസവും മത്സ്യത്തൊഴിലാളികൾ ചെയ്തുതീർക്കുന്നത് കഠിന പ്രയത്നമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കേരളത്തിലെ മത്സത്തൊഴിലാളികൾക്കൊപ്പമുള്ള തന്റെ ശ്രദ്ധ പിടിച്ചു പറ്റിയ വീഡ‍ിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു രാഹുൽ.

ഒരു മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധി കടലില്‍ സമയം ചെലവഴിച്ചത്. കടലിൽ ചെന്ന് വല വിരിച്ചപ്പോൾ കുറച്ച് മത്സ്യം മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചുള്ളു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിയാന്‍ അതുകൊണ്ട് സാധിച്ചതായും രാഹുൽ പിന്നീട് നാട്ടുകാരോട് പറയുകയുണ്ടായി.

മത്സ്യത്തൊഴിലാളികള്‍ രാജ്യത്തിന്‍റെ അഭിമാനമാണ്. എന്നാല്‍ അവരാരും തന്നെ തങ്ങളുടെ മക്കളെ കടലില്‍ പറഞ്ഞുവിടാൻ ആഗ്രഹിക്കുന്നവരല്ല. അത്രയും കഷ്ടപ്പാടാണ് അവരുടെ ജീവിതമെന്ന് മനസ്സിലായതായും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇൻഷുറൻസ് പോലുമില്ലാതെയാണ് പലരും കടലിൽ പോയി വരുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചും വലവിരിച്ചും സമയം ചെലവഴിച്ച രാഹുൽ, മത്സ്യത്തൊഴിലാളികളുടെ കുടുംബം, വരുമാനം, പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.

]]>