fisherman – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Mar 2023 04:47:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fisherman – malayalees.ch https://malayalees.ch 32 32 ഉയർന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാനിര്‍ദേശം https://malayalees.ch/probability-of-high-tide-alert-on-kerala-coast/ Tue, 07 Mar 2023 04:47:25 +0000 https://malayalees.ch/?p=77505 കേരള തീരത്ത് മാർച്ച് 7 രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

]]>
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത https://malayalees.ch/chance-of-high-waves-on-kerala-coast/ Fri, 03 Mar 2023 09:17:20 +0000 https://malayalees.ch/?p=77278 കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി.

മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

]]>
കടല്‍ക്ഷോഭം: വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്തു https://malayalees.ch/financial-assistance-distributed-to-those-who-lost-their-homes/ Thu, 22 Sep 2022 12:57:20 +0000 https://malayalees.ch/?p=68476 തിരുവനന്തപുരത്തത് കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ഏഴ് ക്യാമ്പുകളിലുമായി കഴിഞ്ഞിരുന്ന 284 മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്ന ഏഴ് കുടുംബങ്ങള്‍ക്കും ബന്ധുവീടുകളില്‍ കഴിയുകയായിരുന്ന 45 കുടംബങ്ങള്‍ക്കും ഉള്‍പ്പെടെ 52 കുടംബങ്ങള്‍ക്ക് 5500 രൂപ ധനസഹായം വിതരണം ചെയ്തു. ബാക്കി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

]]>
മത്സ്യബന്ധനത്തിന് വിലക്കുള്ള ദിവസങ്ങളിൽ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യം ഇന്നും നടപ്പാക്കാതെ സർക്കാർ https://malayalees.ch/fisher-community-wage/ Wed, 14 Sep 2022 04:39:35 +0000 https://malayalees.ch/?p=68025 ‘കടൽക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്’… ഇടക്കിടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിടുന്ന മുന്നറിയിപ്പാണിത്. എന്നാൽ മുന്നറിയിപ്പുകൾ മറികടന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകും. പലപ്പോഴും അപകടത്തിൽ പെടും. മുതലപ്പൊഴിയിൽ ഈമാസമുണ്ടായ ബോട്ടപകടമുണ്ടായ ദിവസവും മുന്നറിയിപ്പുണ്ടായിരുന്നു. മുന്നറിയിപ്പുകൾ മറികടന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതെന്ത് എന്തുകൊണ്ടാണ്? ഉത്തരം നിസാരമാണ്. പട്ടിണി, വിശപ്പ്, ഒറ്റവാക്കിൽ ഗതികേടുകൊണ്ടാണ് ഇവരീ സാഹസത്തിന് മുതിരുന്നത്.

മത്സ്യബന്ധനത്തിന് വിലക്കുള്ള ദിവസങ്ങളിൽ തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യം സർക്കാരിന് മുന്നിലെത്തിയിട്ട് വര്ഷങ്ങളായി.
മത്സ്യത്തൊഴിലാളികളുടെ മിനിമം വേതന ആവശ്യത്തിൽ ഉദാസീനത തുടർന്ന് സർക്കാർ. കാലവസ്ഥാ വ്യതിയാനം മൂലമുള്ള മത്സ്യബന്ധന വിലക്കിൽ സഹായം നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടിനാൽ മുന്നറിയിപ്പ് ലംഘിച്ച് കടലിൽ പോയ ഇരുപതിലേറെ മത്സ്യതൊഴിലാളികളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരിച്ചത്. വിഴിഞ്ഞം സമരക്കാരുമായുള്ള ചർച്ചയിലടക്കം സഹായം ഉറപ്പുനൽകിയെങ്കിലും നടപടി ഒന്നുമായിട്ടില്ല.

വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. പലതും പഠിച്ചട്ടും റിപ്പോർട്ടുകൾ പലതും നൽകിയിട്ടും മൽസ്യത്തൊഴിലാളികയുടെ ദുരിതത്തിന് ഒരു പരിഹാരവുമുണ്ടായിട്ടില്ല. തീരദേശവാസികളോടുള്ള സർക്കാർ സമീപനം വാഗ്ദാനങ്ങളിൽ നിന്നും നടപടികളിലേക്ക് കടന്നെ തീരൂ.

]]>
മോശം കാലാവസ്ഥ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം https://malayalees.ch/warning-to-fishermen/ Tue, 23 Aug 2022 11:58:29 +0000 https://malayalees.ch/?p=66941 കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണ്ണാടക തീരം അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ 23-08-2022 മുതൽ 25-08-2022 വരെ: തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

23-08-2022: കേരള തീരം, അതിനോട് ചേർന്നുള്ള തെക്ക്- കിഴക്കൻ അറബിക്കടൽ, കർണാടക തീരം, അതിനോട് ചേർന്നുള്ള മധ്യ- കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

24-08-2022 മുതൽ 25-08-2022 വരെ: തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26-08-2022 : കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

26-08-2022: ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

]]>
മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ; മോചന ശ്രമം തുടങ്ങി സർക്കാർ https://malayalees.ch/fisherman-arrest-africa/ Thu, 17 Mar 2022 04:49:47 +0000 https://malayalees.ch/?p=58698 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ.പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ. കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സീഷെൽസ് പൊലീസ് വ്യക്തമാക്കി.

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസും തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. ഇവർക്കൊപ്പം ഈ ബോട്ടിൽ 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ഇവർ സീഷെൽസിൽ പൊലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആഫ്രിക്കൻ പോലീസിലെ മെസ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മേഖലയിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.

]]>
ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് ; സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ് https://malayalees.ch/one-fisherman-killed-in-pak-firing-near-gujrat-coast-reports-2/ Mon, 08 Nov 2021 04:16:03 +0000 https://malayalees.ch/?p=52147 ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും സ്ഥിരീകരണം. സംഭവത്തിൽ സംയുക്ത അന്വേഷണം നടത്തുകയാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശി ശ്രീധർ. ഗുജറാത്ത് തീരത്തിനടുത്തുള്ള ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപമാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെയുള്ള പാകിസ്താന്റെ വെടിവയ്പ്പ് നടന്നത് .

ഇന്ത്യൻ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും ഇവർ സഞ്ചരിച്ച ബോട്ടും പാക് നാവികസേന കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ​

ഗുജറാത്ത് തീരത്താണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. പാക് നാവിക സേന കസ്റ്റഡിയിലെടുത്ത ജൽപാരി എന്ന ബോട്ടിൽ ഏഴ് മത്സ്യത്തൊഴിലാളി ഉണ്ടായിരുന്നുവെന്നും ഇതിലൊരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നും വിവരമുണ്ട്.

ഇന്ത്യയുടെയോ പാകിസ്താന്റെയോ ഔദ്യോ​ഗിക ഏജൻസികൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ​ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ നാവിക സേന വെടിവെപ്പുണ്ടായെന്ന് വ്യക്തമാക്കുന്നുണ്ട്.

]]>
സംസ്ഥാനത്ത് നവംബർ മൂന്ന് വരെ മഴ തുടരും; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് https://malayalees.ch/rain-predictions-kerala/ Sat, 30 Oct 2021 12:03:48 +0000 https://malayalees.ch/?p=51798 ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും നാളെ (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുമാണ് സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപത്താണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും തെക്ക്-കിഴക്കൻ അറബിക്കടലിലും മാലിദ്വീപ് തീരത്തും 40 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.

]]>
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം https://malayalees.ch/chance-of-strong-winds-caution-advised-to-fishermen/ Fri, 02 Jul 2021 12:32:14 +0000 https://malayalees.ch/?p=46328 അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു തിരുവനന്തപുരം കളക്ടർ അറിയിച്ചു.

ഇന്നു(02 ജൂലൈ) മുതൽ ജൂലൈ ആറു വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻഅറബിക്കടലിലും ഇന്നും നാളെയും (ജൂലൈ 02, 03) വടക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇന്നു മുതൽ നാലു വരെ ഗൾഫ് ഓഫ് മാന്നാർ മേഖലകളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതു ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

]]>
ട്രോളിങ്ങ് നിരോധനം ജൂൺ 10 മുതൽ; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ https://malayalees.ch/trolling-ban-in-kerala-from-june-10/ Fri, 05 Jun 2020 04:57:58 +0000 https://malayalees.ch/?p=26586 കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി

ട്രോളിങ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയുടെ കാലമാണ്.കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി.ട്രോളിംഗ് നിരോധനത്തിന് മുൻപ് കൂട്ടിവെക്കാറുള്ള കരുതൽ ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ ഇല്ലാതായത് ദുരിതം ഇരട്ടിയാക്കും.സർക്കാർ സഹായത്തിൽ മാത്രം പ്രതീക്ഷ വെച്ച് വറുതിയുടെ കാലം നേരിടാനൊരുങ്ങുകയാണ് ഈ ജനത.

കടലാണ് ഇവരുടെ ജീവശ്വാസം. ജീവിതവും സ്വപ്നങ്ങളും തന്ന കടലിനെ പക്ഷേ ലോക്ഡൌണ്‍ കാലത്ത് കരയിൽ നിന്ന് നോക്കി നിൽക്കാനെ ഇവർക്കായുള്ളു. ഇളവുകൾ ഓരോന്നോരോന്നായി പ്രഖ്യാപിച്ചപ്പോൾ ഉള്ളിൽ പ്രതീക്ഷയുടെ തിരയിളക്കങ്ങളായിരുന്നു.

പക്ഷേ കാലാവസ്ഥ ഒക്കെയും അസ്ഥാനത്താക്കി. അടുപ്പ് പുകയാത്ത വറുതിക്കാലത്തെ ഭയപ്പെടുകയാണ് ഓരോ തീരദേശ കുടുംബങ്ങളും. സൗജന്യറേഷനും മറ്റ് സഹായവും ലോക്ഡൌണ്‍ കാലത്ത് പട്ടിണിയകറ്റി. ഈ സഹായം ഇനിയും ലഭിച്ചാലും ട്രോളിങ്ങ് നിരോധനകാലം മുന്നിൽ കണ്ട് മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന കരുതൽ ഇത്തവണ ഇവർക്കില്ല. സർക്കാർ സഹായം മാത്രമാണ് ഏക പ്രതീക്ഷ. അതുണ്ടാകുമെന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ.

]]>