first woman to hit 400 million – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Mar 2023 10:49:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png first woman to hit 400 million – malayalees.ch https://malayalees.ch 32 32 ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ് https://malayalees.ch/selena-gomez-makes-400-million-instagram-followers/ Tue, 21 Mar 2023 10:49:22 +0000 https://malayalees.ch/?p=78348 ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വനിതയെന്ന നേട്ടവുമായി പോപ് താരം സെലീന ഗോമസ്. നിലവിൽ 401 ദശലക്ഷം ഫോളോവേഴ്സ് ആണ് സെലീനയ്ക്കുള്ളത്. 382 മില്യൺ ഫോളോവേഴ്‌സുമായി മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കൈലി ജെന്നറിന് പിന്നിലാക്കിയാണ് ഈ നേട്ടം. ഫുട്ബോൾ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവര്‍ സെലീനയേക്കാൾ മുന്നിലുണ്ട്. റൊണാൾഡോയ്ക്ക് 562 ദശലക്ഷം ഫോളോവേഴ്സും മെസിക്ക് 442 ദശലക്ഷം ഫോളോവേഴ്സുമാണുള്ളത്.

അരിയാന ഗ്രാൻഡെ, കിം കർദാഷിയാൻ, ബിയോൺസ്, ക്ലോവി കർദാഷിയാൻ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു വനിതകൾ. 249 ദശലക്ഷം ഫോളോവേഴ്സുമായി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റ് പതിനഞ്ചാം സ്ഥാനത്തുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് സെലീന ഗോമസ്. സെലീന പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. 1992 ജൂലൈ 22ന് ജനിച്ച സെലീന, നന്നേ ചെറു പ്രായത്തിൽ തന്നെ സംഗീതജീവിതം ആരംഭിച്ചു. മികച്ച അഭിനേത്രികൂടിയാണ്.

]]>