first-song-for-lalitham-sundaram-r86ktc – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Mar 2022 04:14:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png first-song-for-lalitham-sundaram-r86ktc – malayalees.ch https://malayalees.ch 32 32 മേഘജാലകം തുറക്കുമ്പോൾ..; മഞ്ജുവാര്യർ- ബിജു മേനോൻ ചിത്രത്തിലെ ആദ്യ​ഗാനം നാളെ https://malayalees.ch/first-song-for-lalitham-sundaram-r86ktc/ Fri, 04 Mar 2022 04:13:48 +0000 https://malayalees.ch/?p=57996 ഞ്ജു വാര്യരുടെ(Manju Warrier) സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം'(Lalitham Sundaram). ചിത്രം ഒടിടി റിലീസായി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം റിലീസ് ചെയ്യുന്നത്. ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ​ഗാനം നാളെ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മഞ്ജുവാര്യർ.

മേഘജാലകം തുറക്കുമ്പോൾ..എന്ന ​ഗാനമാണ് നാളെ റിലീസ് ചെയ്യുന്നത്. പതിനൊന്ന് മണിക്കാകും ​ഗാനം റിലീസ് ചെയ്യുക.മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി, തുടങ്ങിയവരുടെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ അവതരിപ്പിച്ചിട്ടുണ്ട്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.

]]>