FIROZ KUNNAMPARAMBIL – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 May 2021 05:39:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FIROZ KUNNAMPARAMBIL – malayalees.ch https://malayalees.ch 32 32 ഭക്ഷ്യകിറ്റും ധനസഹായവും: തവനൂരില്‍ വിവാദങ്ങള്‍ക്കിടെ ഫിറോസ് കുന്നംപറമ്പില്‍ വീണ്ടും സജീവം https://malayalees.ch/firoz-kunnamparambil-restarts-charity-after-assembly-election/ Sat, 08 May 2021 05:39:34 +0000 https://malayalees.ch/?p=43856 നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരിലെ തോല്‍വിക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ക്കിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഫിറോസ് കുന്നംപറമ്പില്‍. 600 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ച് തവനൂരില്‍ നിന്ന് തന്നെയാണ് ഫിറോസ് തെരഞ്ഞെടുപ്പിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

തവനൂർ കൂട്ടായി തീരദേശ മേഖലയിലെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. ഒപ്പം എടപ്പാളില്‍ രണ്ട് വൃക്കകളും തകരാറിലായ ഒരാള്‍ക്കുള്ള ധനസഹായവും ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള തുകയും നല്‍കി. എന്നും തവനൂരുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന വാക്ക് പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലീഡ് നില മാറിയും മറിഞ്ഞുമുള്ള കനത്ത പോരാട്ടത്തിന് ഒടുവിലാണ് ഫിറോസ് കുന്നംപറമ്പില്‍ കെ ടി ജലീലിനോട് പരാജയപ്പെട്ടത്. തോല്‍വിക്ക് ശേഷമുള്ള ഫിറോസിന്‍റെ ചില പരാമര്‍ശങ്ങള്‍ യുഡിഎഫ് ക്യാമ്പില്‍ അമര്‍ഷമുണ്ടാക്കി. യുഡിഎഫ് എഴുതിത്തള്ളിയ മണ്ഡലമായിരുന്നു തവനൂര്‍ എന്നും മണ്ഡലത്തില്‍ യുഡിഎഫ് മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തിയിരുന്നില്ലെന്നും ഫിറോസ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുത്തതാണ് എല്‍ഡിഎഫ് തരംഗത്തിന് കാരണമെന്നും പറഞ്ഞു. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരെ ഒറ്റുകൊടുക്കരുതെന്നും അപകടം വരുമ്പോള്‍ വാല് മുറിച്ച് രക്ഷപ്പെടുന്ന പല്ലിയെപ്പോലെ ആകരുതെന്നുമുള്ള രൂക്ഷവിമര്‍ശനവുമായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയത് തന്നെ തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസും വിമര്‍ശിച്ചു. ആരുടെ താത്പര്യപ്രകാരമാണ് സീറ്റ് നല്‍കിയതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും അവ്യക്തമാണ്. ഫിറോസ് കുന്നംപറമ്പിലല്ലാതെ മറ്റാരായിരുന്നെങ്കിലും ജലീല്‍ വിരുദ്ധ സാഹചര്യത്തില്‍ മണ്ഡലത്തില്‍ വിജയിക്കുമായിരുന്നു.

ഏത് മണ്ഡലത്തിലും ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് സാധിക്കും. ഫിറോസിന്റെ കാര്യത്തില്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് സമയം കൂടുതല്‍ ചെലവഴിച്ചത്. മലപ്പുറം ഡിസിസിയോ അവിടുത്തെ പ്രാദേശിക കമ്മറ്റികളോ ഫിറോസിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി അറിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പിന്നാലെ രാഷ്ട്രീയത്തില്‍ തുടക്കക്കാരന്‍ എന്ന നിലയിലും അറിവില്ലായ്മ കൊണ്ടുമുണ്ടായ ചില പരാമര്‍ശങ്ങള്‍ കാരണം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുണ്ടായ വിഷമത്തില്‍ മാപ്പ് പറയുന്നുവെന്ന് ഫിറോസ് വ്യക്തമാക്കി.

]]>
ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശം 5500 രൂപ മാത്രം, ആകെ ആസ്തി 52.58 ലക്ഷം; സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ https://malayalees.ch/firoz-kunnamparambil-owns-only-rs-5500-rupees-total-assets-of-rs-5258-lakh-the-details-of-the-affidavit-are-as-follows/ Sat, 20 Mar 2021 09:05:16 +0000 https://malayalees.ch/?p=41818 തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര-ജംഗമ ആസ്തിയായുള്ളത് 52,58,834 യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ​ 20,28,834 രൂപയാണ്​​ ജംഗമ ആസ്​തിയായുള്ളത്.

ക​മ്പോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്​. 2053 സ്ക്വയർ ഫീറ്റ്​ വരുന്ന വീടിന്‍റെ ക​മ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത്​ കൂടാതെ 80,000 രൂപയുടെ വസ്​തുവും കൈവശമുണ്ട്​​. സ്ഥാവര ആസ്​തിയായി മൊത്തം​ 32,30,000 രൂപയുണ്ട്. വാഹന വായ്​പയായി 9,22,671 രൂപ അടക്കാനുണ്ട്​. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ്​ ലക്ഷം രൂപയുമുണ്ട്​. പത്താം ക്ലാസ്​ തോൽവിയാണ്​ വിദ്യാഭ്യാസ യോഗ്യത. ആലത്തൂർ പൊലീസ്​ സ്​റ്റേഷൻ, ചേരാനല്ലൂർ പൊലീസ്​ സ്​റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രിമിനൽ​ കേസുകളുണ്ട്. വെള്ളിയാഴ്ച്ച ഉച്ചക്ക്​ രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ്​ കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ‌ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

]]>
ഫിറോസ് കുന്നംപറമ്പിലിന് തവനൂരില്‍ വീണ്ടും നറുക്ക് വീണേക്കും https://malayalees.ch/firoz-kunnamparambil-may-contest-in-thavanur-udf-candidate/ Tue, 16 Mar 2021 04:50:01 +0000 https://malayalees.ch/?p=41572 കോൺഗ്രസിലെ തർക്ക സീറ്റുകളിൽ പ്രശ്ന പരിഹാരത്തിന് പുതിയ നീക്കം. തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ വീണ്ടും പരിഗണിച്ചേക്കും. നേരത്തെ തവനൂരിലേക്ക് പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മത്സരിപ്പിക്കാന്‍ ധാരണയായതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വനിതാ പ്രാതിനിധ്യം സംബന്ധിച്ച വിമർശനം മറിക്കടക്കുന്നതിനായി വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്‍റെ പേര് തവനൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. റിയാസ് മുക്കോളിയെ വെട്ടി ഫിറോസ് കുന്നംപറമ്പിലിനെ കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് പരിഗണിച്ചുകൊണ്ടാണ് ഈ പ്രശ്നത്തിന് കോണ്‍ഗ്രസ് നേതൃത്വം പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കെട്ടടങ്ങും.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിസി വിഷ്ണുനാഥിനെ കോണ്‍ഗ്രസ് വീണ്ടും കുണ്ടറയിൽ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ആദ്യം കുണ്ടറയില്‍ പരിഗണിച്ചിരുന്ന വിഷ്ണുനാഥിനെ പിന്നീട് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പി സി വിഷ്ണുനാഥിനെ കോണ്‍ഗ്രസ് വീണ്ടും വട്ടിയൂര്‍ക്കാവിലേക്ക് സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

]]>
തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ https://malayalees.ch/firos-kunnumparambil-contest-from-thavanoor/ Fri, 12 Mar 2021 12:32:03 +0000 https://malayalees.ch/?p=41445 തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ എതിരാളി ആരെന്നത് പ്രശ്‌നമില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

]]>