Firing – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Apr 2023 12:07:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Firing – malayalees.ch https://malayalees.ch 32 32 പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തിലെ വെടിവയ്പ്പ്; ഒരു സൈനികൻ അറസ്റ്റിൽ https://malayalees.ch/bathinda-army-camp-firing/ Mon, 17 Apr 2023 12:06:04 +0000 https://malayalees.ch/?p=79765 പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാല് ജവാന്മാരുടെ മരണത്തിന് കാരണമായ വെടിവയ്പുമായി ബന്ധപ്പെട്ട് ഒരു സൈനികൻ അറസ്റ്റിൽ. അക്രമികളെ കണ്ടെന്നുവെന്ന് പൊലീസിന് മൊഴി നൽകിയ ദേശായി മോഹൻ ആണ് അറസ്റ്റിലായത്. ബട്ടിൻഡ പൊലീസ് ആണ് ഇന്ന് രാവിലെയാണ് ക്യാമ്പിലെ സൈനികന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

ഏപ്രിൽ 12 ന് പുലർച്ചെയായിരുന്നു ബട്ടിൻഡ സൈനിക കേന്ദ്രത്തിൽ ആക്രമണം. ഓഫിസേർസ് മെസ്സിന് സമീപമുള്ള ബാരക്കിലെ രണ്ട് വ്യത്യസ്ത മുറികളിൽ നാല് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസാസ് റൈഫിളിൾ ഒന്നിന്റെ 19 ഒഴിഞ്ഞ ഷെല്ലുകൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രണം നടത്തിയതെന്നായിരുന്നു ദേശായി മോഹൻ എന്ന സൈനികന്റെ മൊഴി. തുടർ അനവേഷണത്തിൽ ഇത് തൊറ്റാണെന്ന് ബോധ്യപ്പെട്ടു.

ഏപ്രിൽ 9 ന് കാണാതായ ഇൻസാസ് റൈഫിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും അനവേഷണ സംഘം സ്ഥിതികരിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ദേശായി മോഹന്റെ പൻക്ൾ വ്യക്തമായ്. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ കൊല്ലപ്പെട്ട നാല് പേരും ദേശായി മോഹനെ സ്ഥിരമായ് കളിയ്ക്കുമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

]]>
നാഗാലാ‌ൻഡ് സംഘർഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം https://malayalees.ch/nagaland-firing-compensation/ Mon, 06 Dec 2021 08:22:03 +0000 https://malayalees.ch/?p=53547 നാഗാലാ‌ൻഡ് വെടിവയ്പ്പിൽ മരിച്ച പതിമൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനിടെ സുരക്ഷാ സേനയ്‌ക്കെതിരെ നാഗാലാ‌ൻഡ് പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തു. സ്‌പെഷ്യൽ ഫോഴ്സ് 21 ന് എതിരെയാണ് പൊലീസ് ശ്വമേധയ എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രദേശ വാസികൾക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിർത്തെന്ന് എഫ്ഐആറിൽ പറയുന്നു.

അതേസമയം നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു.

മോൺ ജില്ല ആസ്ഥാനത്തെ അസം റൈഫിൾസ് ക്യാമ്പ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പ് നടത്തിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസമായി നടന്ന സംഘർഷങ്ങളിൽ ഒരു സൈനികൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. കേസ് ഏറ്റെടുത്ത നാഗാലാൻഡ് പൊലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
നാഗാലാൻഡ് വെടിവയ്പ്പ്; സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു https://malayalees.ch/nagaland-firing-conflitc-continues/ Mon, 06 Dec 2021 04:15:31 +0000 https://malayalees.ch/?p=53522 നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ധാക്കിയിരുന്നു.

സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോ യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന് കോഹിമയിൽ ചേരും. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്ഗ്രസ് സംഘം ഇന്ന് സംഘർഷ മേഖല സന്ദർശിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിന്തുണ അറിയിക്കും.

മോൺ ജില്ല ആസ്ഥാനത്തെ അസം റൈഫിൾസ് ക്യാമ്പ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പ് നടത്തിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസമായി നടന്ന സംഘർഷങ്ങളിൽ ഒരു സൈനികൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. കേസ് ഏറ്റെടുത്ത നാഗാലാൻഡ് പൊലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്; ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ https://malayalees.ch/china-accuses-india-of-firing-warning-shots-and-serious-military-provocation/ Tue, 08 Sep 2020 04:36:53 +0000 https://malayalees.ch/?p=31492 കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

വെടിവെപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചപ്പോള്‍ തിരിച്ചടിച്ചതാണ് എന്നാണ് ചൈന പ്രതികരിച്ചിട്ടുളളത് എന്നാണ് വിവരം.

]]>