fireworks – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Jan 2023 10:01:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fireworks – malayalees.ch https://malayalees.ch 32 32 ശബരിമലയിലെ കതിന അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു https://malayalees.ch/sabarimala-fireworkd-accident-one-more-death/ Mon, 16 Jan 2023 10:01:06 +0000 https://malayalees.ch/?p=74535 ശബരിമലയിലെ വെടിമരുന്ന് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് കതിന പൊട്ടി അപകടമുണ്ടായത്. രജീഷിന് 40 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നു. ചികിത്സകൾ ഫലം കാണാതിരുന്നതിനെ തുടർന്നാണ് രജീഷ് മരണത്തിനു കീഴടങ്ങിയത്.

സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിര് നിറക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. നിലവിൽ മരിച്ചിട്ടുള്ള രജീഷ് അടക്കം അന്ന് മൂന്ന് പേരെയായിരുന്നു ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ഒരാളായ ജയകുമാർ കഴിഞ്ഞ ആറാം തീയതി വൈകിട്ട് മരിച്ചു. കൂടുതൽ പൊള്ളലേറ്റത് ജയകുമാറിനായിരുന്നു. രജീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിരുന്നത്. പക്ഷേ പിന്നീട് അത് വഷളാവുകയായിരുന്നു.

ഇൻഫെക്ഷൻ ഉണ്ടായി എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. അന്ന് അപകടമുണ്ടായ മൂന്ന് പേരിൽ ഇനി അവശേഷിക്കുന്നത് അമലാണ്. അമലിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അമലിന് മുപ്പത് ശതമാനത്തിൽ താഴെ മാത്രമാണ് പൊള്ളൽ. എന്താണെങ്കിലും ബന്ധുക്കളും മടും തന്നെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

കതിന അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊട്ടിത്തെറിയല്ല, തീപിടുത്തമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം അടക്കം സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഭാവിയിൽ അപകടം ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിലും സമർപ്പിക്കും.

]]>
ഹരിപ്പാട് പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു; ആളപായമില്ല https://malayalees.ch/fireworks-factory-explosion-haripad/ Sat, 10 Dec 2022 12:07:02 +0000 https://malayalees.ch/?p=72668 ഹരിപ്പാട് പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിൻ്റ ഉടമസ്ഥതയിലുള്ള വീട്ടു പറമ്പിലുള്ള ഷെഡിലാണ് തീപിടുത്തമുണ്ടായത്. ഷെഡ് തീപിടിത്തത്തിൽ പൂർണമായി നശിച്ചു.

ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. അതേസമയം പടക്കനിർമാണ ശാലയ്ക്ക് ലൈസൻസില്ല.

]]>
തൃശൂർ നഗരത്തിൽ ചാറ്റൽ മഴ; പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ https://malayalees.ch/rain-thrissur-pooram-fireworks/ Fri, 20 May 2022 07:55:02 +0000 https://malayalees.ch/?p=62086 തൃശൂർ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ. നഗരത്തിൽ ചാറ്റൽ മഴ പെയ്തുതുടങ്ങിയതാണ് അനിശ്ചിതത്വത്തിനു കാരണമായത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്ക്കാണ് വെടിക്കെട്ട് തീരുമാനിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായിരുന്നു. എന്നാൽ, മഴ തുടരുകയാണെങ്കിൽ വെടിക്കെട്ട് ഇന്നും മുടങ്ങും.

ചാറ്റൽ മഴയായി ആരംഭിച്ചെങ്കിലും ഇപ്പോൾ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. വെടിക്കെട്ടിനായി കുറ്റികൾ സ്ഥാപിച്ച് തിരിയിട്ടുകഴിഞ്ഞെങ്കിലും മഴ പെയ്തതിനാൽ ഇതൊക്കെ മൂടിവച്ചിരിക്കുകയാണ്. മഴ അര മണിക്കൂറെങ്കിലും മാറിനിന്നാൽ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാവും മാലപ്പടക്കം മൂടിവെക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​.

പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പലതവണ മാറ്റിവച്ചത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. ഇതും മാറ്റിവെക്കുകയായിരുന്നു.

കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും തൃശൂർ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. മഹാമാരിക്കുശേഷം നടന്ന പൂരം കാണാൻ പതിനായിരങ്ങളാണ് പൂരനഗരയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ വില്ലനായി അവതരിച്ച മഴ പൂരപ്രേമികളെ നിരാശയിലാക്കി. കുടമാറ്റത്തിന്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. എന്നാൽ പൂരത്തിൻ്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. തുട‍ർന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ കാര്യമായി ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.

]]>