FIRE FORCE – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Aug 2022 04:37:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FIRE FORCE – malayalees.ch https://malayalees.ch 32 32 കോഴിക്കോട് പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി https://malayalees.ch/kozhikode-paint-godown-fire-force/ Wed, 24 Aug 2022 04:37:35 +0000 https://malayalees.ch/?p=66962 കോഴിക്കോട് ഫറോക്കിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി. ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലിയോട് ഡിജിപി ഡോ. ബി സന്ധ്യ റിപ്പോർട്ട് തേടി. വിശദമായ പരിശോധന നടത്തി ഇന്ന് തന്നെ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സ്ഥാപനത്തിന് ഫയർ എൻഒസി ഇല്ലെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക റിപ്പോർട്ട്. 

തീപിടുത്തത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന രേഖകൾ പൊലീസ് ശേഖരിക്കും. ജനവാസ മേഖലയിലെ ഗോഡൗണിനെതിരെ പരാതി ഉന്നയിച്ചിരുന്നു എന്ന് പ്രദേശവാസികൾ 24 നോട്‌ പറഞ്ഞു.

ടർപന്റൈനും തിന്നറും ഉൾപ്പടെ പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ജനവാസ മേഖലകളിൽ ഇത്തരം എക്സ്പ്ലോസീവ് സ്വഭാവമുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുക പതിവില്ലെന്ന് പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന രേഖകൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോഡൗണിനെതിരെ നേരത്തെ പരാതി ഉന്നയിച്ചിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

സ്വിച്ച് ഇട്ടപ്പോൾ ഉണ്ടായ ഷോർട്ട് സർക്യൂട്ടിൽ നിന്ന് തീപടർന്നെന്നാണ് തൊഴിലാളികളുടെ മൊഴി. ലോഡ് ഇറക്കാൻ വന്ന ടാങ്കർ ലോറി വൈദ്യുത ലൈനിൽ തട്ടി തീയുണ്ടായെന്ന് ചില പരിസരവാസികളും പറയുന്നുണ്ട്. ഫോറെൻസിക് വിദഗ്ധർ സ്ഥലത്തെത്തി ഇന്ന് വിശദമായ പരിശോധന നടത്തും. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഗോഡൗണിന് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. പൂർണമായും കത്തി നശിച്ച പെരിന്തൽമണ്ണ സ്വദേശി ഷിഹാബുദീന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൻ്റെ നഷ്ടം കണക്കാക്കിയിട്ടില്ല.

ഫറോക്ക് ചെറുവണ്ണൂരിലെ ഗോഡൗണിൽ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് തീ പടർന്നത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്നത് ടർപന്റൈൻ, റ്റിന്നർ ഉൾപ്പടെ പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളാണ്. തീ പിടുത്തത്തിന് കാരണം ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിലേക്ക് ലോഡ് ഇറക്കാൻ വന്ന ടാങ്കറിൽ നിന്നും തീ പടർന്നു എന്നും സൂചനയുണ്ട്. അഗ്‌നിബാധയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

]]>
‘സിപിഐഎം പ്രീണനരാഷ്ട്രീയം കളിക്കുന്നു’; പോപ്പുലര്‍ ഫ്രണ്ട് പരിശീലന വിവാദത്തില്‍ വി ഡി സതീശന്‍ https://malayalees.ch/vd-satheesan-slams-cpim-on-popular-front-row/ Sat, 02 Apr 2022 08:31:57 +0000 https://malayalees.ch/?p=59475 ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സിപിഐഎം താലോലിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേരളാ പൊലീസില്‍ ആര്‍എസ്എസുകാരുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ സിപിഐഎം നടത്തുന്നത് മതപ്രീണനമാണെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ഫയര്‍ഫോഴ്‌സ് പരിശീലനം. പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയാണെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ കണ്ടെത്തല്‍. ജില്ലാ ഫയര്‍ ഓഫിസര്‍ക്കെതിരെയും ബി സന്ധ്യ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഐഎന്‍ടിയുസിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നാണ് പ്രതിപക്ഷനേതാവ് ഇന്ന് പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ടിയുസി നേതാക്കള്‍ കെപിസിസിയെ സമീപിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മുസ്ലീം ലീഗിന്റെ കീഴിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നതെന്ന ഇ പി ജയരാജന്റെ ആരോപണത്തോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഇപി ജയരാജന്‍ ഒരു പണ്ഡിതനാണെന്നും വിവരമില്ലാത്ത പ്രതിപക്ഷം അദ്ദേഹത്തിന് മറുപടി പറയാന്‍ ആളല്ലെന്നുമുള്ള പരിഹാസമുയര്‍ത്തിയാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.

]]>
രഹസ്യാനേഷണത്തിനും അഴിമതി തടയുന്നതിനും ഫയർഫോഴ്‌സിൽ ഇന്റലിജൻസ് വിഭാഗം വരുന്നു https://malayalees.ch/intelligence-unit-in-the-fire-force-comes-in-to-spy-on-and-prevent-corruption/ Tue, 19 Jan 2021 12:35:55 +0000 https://malayalees.ch/?p=38857 രഹസ്യാനേഷണത്തിനും അഴിമതി തടയുന്നതിനുമായി ഫയർഫോഴ്‌സിൽ ഇന്റലിജൻസ് വിഭാഗം വരുന്നു. ഇന്റലിജൻസ് വിഭാഗം ഇനി മുതൽ രഹസ്യ നിരീക്ഷണം നടത്തും. ഫയർ എൻഒസി അപേക്ഷ ഇനി മുതൽ ഓൺലൈനിലേക്ക് മാറ്റുമെന്നും എഡിജിപി ബി സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു.

ഫയർ എൻഒസി വൈകുന്നത് തടയുന്നത് എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. കെട്ടിട നിർമാണം മുതൽ ഫയർ എൻഒസി വൈകിപ്പിച്ചുകൊണ്ട് വലിയ അഴിമതി നടക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഒസി അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കാൻ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ട്രയൽ റൺ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാകും.

അതേസമയം, രാജ്യത്ത് ആദ്യമായി ഫയർ ഫോഴ്‌സിൽ ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തുന്ന സംസ്ഥാനം കേരളമാണ്.

]]>