FIRE CRACKERS – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Mar 2023 11:59:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FIRE CRACKERS – malayalees.ch https://malayalees.ch 32 32 കാഞ്ചീപുരത്ത് പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് മരണം https://malayalees.ch/explosion-fire-works-tamil-nadu-death/ Wed, 22 Mar 2023 11:55:53 +0000 https://malayalees.ch/?p=78425 തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്‌ഫോടനമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ മുപ്പതോളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം. ആറുപേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ്.

ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.

]]>
13 നഗരങ്ങളിൽ പടക്കം വിൽക്കാനും ഉപയോഗിക്കാനും വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ https://malayalees.ch/uttar-pradesh-government-bans-13-cities-from-selling-and-using-fire-crackers/ Wed, 11 Nov 2020 04:32:20 +0000 https://malayalees.ch/?p=34841 ദീപാവലിക്ക് മുന്നോടിയായി പടക്കം വിൽക്കാനും ഉപയോഗിക്കാനും 13 നഗരത്തിൽ വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നവംബർ 9 അർധരാത്രി മുതൽ നവംബർ 30 അർധരാത്രി വരെയാണ് വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്. എന്നാൽ, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദമുണ്ട്.

മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്‌നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ഉത്തരവുകൾ നടപ്പിലാക്കാൻ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളതായി ലക്‌നൗ പോലീസ് കമ്മീഷണർ അറിയിച്ചു. ഉത്തരവ് ലംഘിച്ച് പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണമെന്നും ഇങ്ങനെയുള്ള കടകൾ കണ്ടുകെട്ടണമെന്നും നിർദേശത്തിലുണ്ട്.

]]>