FINE – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Nov 2022 04:21:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FINE – malayalees.ch https://malayalees.ch 32 32 സൗദിയിലെ ഫാർമസികളിൽ പരിശോധന: 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാൽ പിഴ https://malayalees.ch/inspection-pharmacies-saudi-arabia-14-33-lakh-riyals-fined/ Thu, 17 Nov 2022 04:21:14 +0000 https://malayalees.ch/?p=71413 സൗദിയിലെ ഫാർമസികളിൽ നടത്തിയ പരിശോധനളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. 

മരുന്ന് വിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഇലക്‌ട്രോണിക് ട്രാകിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചതിന് 24 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ആറ് സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ നടപടികളിൽ വീഴ്ച വരുത്തി. ഇതിനാണ് 14.33 ലക്ഷം റിയാൽ പിഴ ചുമത്തിയതെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറി അറിയിച്ചു.

പ്രാദേശിക വിപണിയിൽ ചില ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മരുന്ന് നൽകുന്നതിൽ വീഴ്ച വരുത്തിയതായും കണ്ടെത്തി. പ്രാദേശിക വിപണിയിൽ മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തും. ഇതിനായി ഏർപ്പെടുത്തിയ ഇലക്‌ട്രോണിക് ട്രാകിംഗ് സംവിധാനമാണ് ‘റാസ്ഡ്’. ഇതുവഴി രാജ്യത്തെ ഉത്പ്പാദകരുടെയും വിതരണക്കാരുടെയും വിപണന വിവരങ്ങൾ, ഉത്പ്പാദ ശേഷി, സംഭരണം എന്നിവ നിരീക്ഷിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

]]>
ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും https://malayalees.ch/google-may-give-appeal-against-competition-commission-of-india-after-imposing-fine/ Fri, 28 Oct 2022 04:20:14 +0000 https://malayalees.ch/?p=70333 ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പിഴയിട്ടത് ചൂണ്ടിക്കാട്ടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ തുടര്‍ നടപടികള്‍ക്ക് ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2274 കോടി പിഴയിട്ടതിനെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 936 കോടി രൂപ പിഴയിട്ടത്. അതിന് മുമ്പ് 1337 കോടിയും പിഴയിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളെ വാണിജ്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തതിനാണ് ഇന്ത്യ ടെക് ഭീമനെതിരെ പിഴ ചുമത്തിയത്.

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പ് സ്റ്റോറുകള്‍, വെബ് സെര്‍ച്ച് സേവനങ്ങള്‍, വെബ് ബ്രൗസറുകള്‍, ഓണ്‍ലൈന്‍ വീഡിയോ ഹോസ്റ്റിംഗ് സേവനങ്ങള്‍ എന്നിവയിലൂടെ ഗൂഗിള്‍ ആരോഗ്യകരമായ വിപണി മത്സരത്തിന് വിരുദ്ധമായി നേട്ടമുണ്ടാക്കിയെന്ന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റേതാണ്. ആന്‍ഡ്രോയ്ഡിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് പോലുള്ള പരാതികളിലൂടെ ഗൂഗിളിന്റെ ആപ്പുകള്‍ മൊബൈല്‍ ഫോണിന്റെ നിര്‍മാണ വേളയില്‍ തന്നെ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. വിജറ്റ്, ഗൂഗിള്‍ ക്രോം, ഗൂഗിള്‍ സെര്‍ച്ച് ആപ്പ്, ഗൂഗിള്‍ മാപ് മുതലായവ ഉള്‍പ്പെടുത്തുന്നത് വഴി എതിരാളികളെ അപേക്ഷിച്ച് ഗൂഗിള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയെന്നും പ്രസ്താവനയിലുണ്ട്.

വിപണിയില്‍ മെറിറ്റ് അടിസ്ഥാനപ്പെടുത്തി മത്സരിക്കാനുള്ള അവസരത്തെ ഗൂഗിള്‍ പരിമിതപ്പെടുത്തുന്നുവെന്ന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പറയുന്നു. ചില മേഖലകളില്‍ ഗൂഗിള്‍ പരമമായ ആധിപത്യം ഉറപ്പിക്കുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടയിടുന്നതായും കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തി.

]]>
ഇനി ഒമാനിൽ മുഖാവരണം ധരിച്ചില്ലെങ്കിൽ 100 റിയാൽ കൊടുക്കണം https://malayalees.ch/oman-sets-a-fine-of-100-omani-riyal-for-mask-violators/ Mon, 20 Jul 2020 04:38:21 +0000 https://malayalees.ch/?p=28743 ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു


ഒമാനിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ കുത്തനെ ഉയർത്തി. 20 റിയാലായിരുന്നത് 100 റിയാലായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

പൊതുസ്ഥലങ്ങൾക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഓഫീസുകൾ, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയമലംഘകർക്കുള്ള പിഴ സംഖ്യ ഉയർത്താൻ സുപ്രീം കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിഴ വർധിപ്പിച്ചത്. തീരുമാനം എത്രയും വേഗം നടപ്പിലാക്കുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.പൊതുസ്ഥലങ്ങൾക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഓഫീസുകൾ, പൊതു ഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഈ തുക പിഴയായി അടക്കേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു.

]]>
വാഹന നിയമലംഘനത്തിന് ഇനി ഉടന്‍ പിടി വീഴും! https://malayalees.ch/e-chellan/ Fri, 12 Jun 2020 10:23:41 +0000 https://malayalees.ch/?p=26964 “ഇ -ചെലാൻ ” ഉപയോഗിച്ച് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കും

മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഇനി ആര് വാഹനമോടിച്ചാലും പിഴയും തുടര്‍ നടപടിയും ഇനി വൈകില്ല. നൂതന സാങ്കേതികവിദ്യയായ ‘ഇ -ചെലാൻ’ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ നടപടികളിലേക്ക് കടക്കും. കേരളത്തിലാദ്യമായി എറണാകുളത്താണ് ‘ഇ -ചെലാൻ’ സംവിധാനം പ്രാവര്‍ത്തികമായത്.

കാലാകാലങ്ങളായി, നിയമ ലംഘകർക്കെതിരെ കുറ്റപത്രം നൽകാൻ പേപ്പറും പേനയും ഉപയോഗിച്ചിരുന്ന മോട്ടോർ വാഹന വകുപ്പ് ഇനി മുതൽ പൂർണ്ണമായും നൂതന സാങ്കേതികവിദ്യയായ ‘ഇ -ചെലാൻ’ ലേക്ക് മാറുകയാണ്. കേരളത്തിലാദ്യമായി എറണാകുളത്ത് ഇ ചെലാന്‍ സംവിധാനമുപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പ് നിയമം ലംഘിച്ചെത്തുന്നവര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങി. എറണാകുളം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധാനം നിലവില്‍ വന്നത്. ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബാബു ജോണ്‍ ഇ ചെലാന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.

വാഹന പരിശോധനാ സമയത്ത് എന്തൊക്കെ നിയമലംഘനമാണ് നടത്തിയത്, അതിനുള്ള പിഴത്തുക എത്ര.. തുടങ്ങി എല്ലാ വിവരങ്ങളും വാഹനമോടിച്ചയാളുടെ കൈകളില്‍ പ്രിന്‍റ് ചെയ്ത് കിട്ടുമെന്നതാണ് ഒരു പ്രത്യേകത. ഈ ആധുനിക ഉപകരണത്തിൽ നിയമലംഘനത്തിന്‍റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടുന്നു. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ ഫോട്ടോ എടുക്കുമ്പോൾ തന്നെ ഉടമയുടെ മേൽവിലാസവും, കൂടാതെ ഈ വാഹനത്തിന്‍റെ മുൻ കാല കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അതും, മറ്റ് രേഖകളുടെ കാലാവധിയും കണ്ടെത്താനാവും. ഈ വിവരങ്ങൾ അപ്പോൾ തന്നെ കേന്ദ്രീകൃത സെർവ്വറിലേക്ക് റെക്കോർഡ് ചെയ്യപ്പെടും. കേസെടുത്ത വിവരം ഉടമയുടെ മൊബൈല്‍ നമ്പറിൽ SMS ആയി ചെല്ലും. അവശ്യമെങ്കിൽ പിഴ അപ്പോൾ തന്നെ പണമായോ, ഉപകരണത്തോട് അനുബന്ധിച്ചുള്ള സ്വൈപിംഗ് മെഷീൻ വഴിയോ അടക്കാനുള്ള സൗകര്യമുണ്ട്. പിഴ ഒടുക്കാൻ തയ്യാറാകാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ത്വരിതപ്പെടുത്താൻ ജില്ലതോറും വിർച്ച്വൽ കോടതികൾ ആരംഭിക്കും.

]]>