Finance Ministry – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Jun 2022 04:31:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Finance Ministry – malayalees.ch https://malayalees.ch 32 32 സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം; കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും https://malayalees.ch/finance-ministry-will-raise-states-debt-limit/ Wed, 01 Jun 2022 04:31:39 +0000 https://malayalees.ch/?p=62714 സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും. പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഈ നടപടി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് നിലവില്‍ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ ഈ തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

ധനകമ്മി മൂന്ന് ശതമാനമെന്ന പരിധിക്കുള്ളില്‍ നിലനിര്‍ത്തണമെന്നാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതോടെ പ്രവൃത്തി മണിക്കൂറുകളിലും വരുമാനത്തിലും ഗുണപരമായ മാറ്റമുണ്ടാകുമെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചത്. കടമെടുപ്പ് പരിധി ഉയര്‍ത്തിയാല്‍ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിലക്കയറ്റം പിടിച്ചുകെട്ടാന്‍ ഇന്ധനവില കുറയ്ക്കുന്നത് കൊണ്ട് മാത്രം സാധിക്കില്ലെന്ന വിലയിരുത്തലിലുമാണ് കേന്ദ്ര ധനമന്ത്രാലയം.

]]>
പുതിയ വാക്സിന്‍ നയം നടപ്പാക്കാന്‍ 50,000 കോടി ചെലവ് വരുമെന്ന് ധനമന്ത്രാലയം https://malayalees.ch/new-vaccine-plan-to-cost-rs-50-000-crore-say-finance-ministry-sources-14254/ Tue, 08 Jun 2021 12:50:19 +0000 https://malayalees.ch/?p=45268 കേന്ദ്രസർക്കാറിന്‍റെ പുതിയ വാക്​സിൻ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം. ആവശ്യമുള്ള പണം സര്‍ക്കാരിന്‍റെ കൈവശമുണ്ടെന്നും സപ്ലിമെന്‍ററി ഗ്രാന്‍റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്തു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികൾ സ്വീകരിക്കാനാണ് മന്ത്രാലയത്തിന്‍റെ നീക്കം.

ഭാരത്​ ബയോടെക്​, സിറം ഇൻസ്​റ്റിറ്റ്യൂട്ട്​, ബയോ-ഇ എന്നിവർക്ക്​ ആവശ്യമായ വാക്​സിൻ നൽകാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. വിദേശകമ്പനികളിൽ നിന്ന്​ വാക്​സിൻ വാങ്ങുന്നത് നിലവില്‍​ പരിഗണിക്കുന്നില്ല. ഫൈസർ, മോഡേണ കമ്പനികളുമായി ചർച്ച നടക്കുന്നതായും അന്തിമ ധാരണയായിട്ടില്ലെന്നുമാണ് സൂചന.

വാക്​സിൻ നയത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്​. മുഴുവൻ ജനങ്ങൾക്കും വാക്​സിൻ സൗജന്യമായി നൽകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന്​ ഉൾപ്പടെ രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം.

]]>