FINANCE MINISTER – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:44:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FINANCE MINISTER – malayalees.ch https://malayalees.ch 32 32 ‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ https://malayalees.ch/nirmala-sitharaman-praised-keralam/ Sat, 16 Dec 2023 08:27:22 +0000 https://malayalees.ch/?p=92987 കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

]]>
ബജറ്റ് 2022: നികുതി ഇളവ് പ്രതീക്ഷിച്ച് ടെക് മേഖല https://malayalees.ch/what-tech-industry-expect-from-finance-minister-budget-2022/ Fri, 28 Jan 2022 04:16:30 +0000 https://malayalees.ch/?p=56145 കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും കണക്കുകൂട്ടലുകളും വിപണി തകൃതിയായി നടത്തി വരികയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ടെക്‌നോളജിയുടെ ഡിമാന്റ് വര്‍ധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇത്തവണ ടെക് മേഖലയുടെ വികസനത്തിനായി നികുതി ഇളവ് ഉള്‍പ്പെടെയുള്ള കൈത്താങ്ങ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ.

ചൈന, തായ്‌ലന്‍ഡ് മുതലായ രാജ്യങ്ങളോട് കിടപിടിക്കും വിധത്തില്‍ രാജ്യത്തിന്റെ ടെക് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആലോചന ദീര്‍ഘകാലമായി നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി മേക്ക് ഇന്‍ ഇന്ത്യ, പിഎല്‍ഐ സ്‌കീം എന്നിവയും നടപ്പിലാക്കപ്പെട്ടിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കത്തില്‍ ഇളവുവരുത്തുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ.

ഇറക്കുമതി ചുങ്കത്തില്‍ കുറവ് വരുത്തിയാല്‍ മാത്രമേ സര്‍ക്കാരും ജനങ്ങളും ആഗ്രഹിക്കുന്ന വിധത്തില്‍ രാജ്യത്ത് ടെക്‌നോളജി മേഖലയില്‍ കുതിപ്പുണ്ടാകുകയുള്ളൂവെന്നാണ് കമ്പനികളുടെ വാദം. ഹോം അപ്ലയന്‍സസ്, ഇലക്ടോണിക്‌സ്, ഗേമിംഗ് ഉപകരണങ്ങള്‍, മറ്റ് ഗാഡ്‌ജെറ്റുകള്‍ എന്നിവയുടെ ഡിമാന്റ് കൊവിഡ് മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. ടെക് കമ്പനികളില്‍ ഇന്ത്യന്‍, വിദേശ നിക്ഷേപങ്ങളില്‍ ഉടന്‍ തന്നെ വലിയ കുതിപ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകം കൊവിഡ് രോഗത്തെ ശക്തമായി പ്രതിരോധിക്കുന്നതിനൊപ്പം അതിവേഗം വളര്‍ച്ച പ്രാപിക്കുന്നത് ഐടി, ടെക് കമ്പനികളാണെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് കൂടുതല്‍ ഐടി പ്രൊഫഷണലുകളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ ആവശ്യകത വളരെയധികം വര്‍ധിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. ഡിജിറ്റലൈസേഷന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപിക്കുന്നത്. 2022ലും ഇതിന്റെ ഗുണം പ്രതീക്ഷിക്കാമെന്നതിനാല്‍ നിക്ഷേപകര്‍ക്കും അനുകൂലമായ കാലാവസ്ഥയാണ് നിലവിലുള്ളത്.

]]>
ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ https://malayalees.ch/kn-balagopal-says-that-one-cannot-set-an-example-by-making-declarations-that-cannot-be-taken-over/ Tue, 08 Jun 2021 08:34:38 +0000 https://malayalees.ch/?p=45243 ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കയ്യടിക്ക് വേണ്ടി ഒരു കാര്യം പറഞ്ഞിട്ട് കാര്യമില്ല. ചോദ്യം അങ്ങനെ പറയാം, പക്ഷെ ഉത്തരം അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ വിഷ്ണുനാഥിന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക പ്രായോഗികമല്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ പഠന സാമഗ്രികള്‍ ഇല്ലാതെ കഷ്ടപ്പെടുന്നുവെന്ന് പി.സി വിഷ്ണുനാഥ് നിയമസഭയില്‍ പറഞ്ഞു. കെ.ആര്‍ ഗൌരിയമ്മയുടെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങിനല്‍കിക്കൂടെ എന്നായിരുന്നു വിഷ്ണുനാഥിന്‍റെ നിര്‍ദ്ദേശം. വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് വാങ്ങാനായി മുന്‍പ് മാറ്റിവച്ച 1000 കോടി രൂപ അവിടെയുണ്ട്. ഇതില്‍ നിന്നും ചെറിയ തുക മതി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും മറ്റും വാങ്ങാന്‍. എം.എല്‍.എമാര്‍ സമ്മര്‍ദ്ദത്തിലാണ് അവരെ വിളിച്ചാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. കടകള്‍ അടച്ചിരിക്കുന്നതുകൊണ്ട് സ്പോണ്‍‌സര്‍ഷിപ്പ് പോലും നടക്കുന്നില്ല. അതുകൊണ്ട് സ്മാരകങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നായിരുന്നു വിഷ്ണുനാഥ് ആവശ്യപ്പെട്ടത്.

]]>
സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതി: ധനമന്ത്രി ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും https://malayalees.ch/the-finance-minister-will-appear-before-the-assembly-ethics-committee-today/ Tue, 29 Dec 2020 04:06:59 +0000 https://malayalees.ch/?p=37640 സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. സഭയിൽ വെയ്ക്കും മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്‍റെ പരാതി. കഴിഞ്ഞയാഴ്ച സതീശൻ എത്തിക്സ് കമ്മറ്റിക്ക് ഐസക്കിനെതിരേ തെളിവ് നൽകിയിരുന്നു. മന്ത്രിയുടെ വിശദീകരണം കേട്ട ശേഷം എത്തിക്സ് കമ്മിറ്റി തുടർ നടപടികളിലേക്ക് കടക്കും.

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നായിരുന്നു വി. ഡി സതീശന്‍റെ പരാതി.

ഗവർണർക്കാണ് സിഎജി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അത് അതീവരഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ഈ റിപ്പോർട്ട് ഗവർണറുടെ അംഗീകാരത്തോടെ സഭയിൽ വയ്ക്കേണ്ടതായിരുന്നു. ഇതൊന്നുമുണ്ടായില്ല. സഭയിൽ എത്തുന്നത് വരെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ധനമന്ത്രിക്കുണ്ടായിരുന്നു. അതിനാല്‍ ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

]]>
കിഫ്ബി യോഗത്തിൽ 2953 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ.തോമസ് ഐസക് https://malayalees.ch/finance-minister-dr-thomas-isaac-said-that-projects-worth-rs-2953-crore-were-approved-at-the-kifbi-meeting/ Tue, 13 Oct 2020 08:43:54 +0000 https://malayalees.ch/?p=33227 കിഫ്ബി യോഗത്തിൽ 2953 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ 815 കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിൽ 1369 കോടി രൂപയുടെ 17 പദ്ധതികൾ അംഗീകരം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ കടൽപ്പാല നിർമ്മാണത്തിനു 15 കോടിയാണ് അനുവദിച്ചത്. ശബരിമല ഇടത്താവള പദ്ധതിക്കും അംഗീകാരം നൽകി. അതേസമയം, ജി.എസ്.ടിയുമായി ബന്ധപ്പെട്ട കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിൽ കാത്തിരിക്കാൻ സർക്കാർ തയാറാണെന്നും ജീവനക്കാരുടെ സമ്മതമില്ലാതെ ഇതു നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

]]>