FINAL – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 05:02:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FINAL – malayalees.ch https://malayalees.ch 32 32 ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ: പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം https://malayalees.ch/india-openbadminton-satwik-chirag-lose-to-korean-duo-mens-doubles-final/ Mon, 22 Jan 2024 05:01:41 +0000 https://malayalees.ch/?p=95052 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ കൊറിയക്ക് കിരീടം. ഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തെ തോൽപ്പിച്ചു. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് ലോകചാമ്പ്യൻ ജോഡികളായ കാങ് മിൻ ഹ്യൂക്ക്-സിയോ സിയോങ് ജേ സഖ്യം ചാമ്പ്യന്മാരായത്.

ഡൽഹിയിൽ നടന്ന ഫൈനലിൽ ലോകചാമ്പ്യൻമാർക്കെതിരെ മികച്ച തുടക്കമാണ് ഇന്ത്യൻ ജോഡിക്ക് ലഭിച്ചത്. ആവർത്തിച്ചുള്ള പിഴവുകൾ പിന്നീട് തിരിച്ചടിയായി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം കാങ്-സിയോ സഖ്യത്തിനെതിരെ ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന ഫൈനലിൽ 21-15, 11-21, 18-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

രണ്ടാം തവണയും ഇന്ത്യ ഓപ്പൺ കിരീടമെന്ന സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന്റെ സ്വപ്നമാണ് തകർന്നത്. 2022ൽ ഇന്ത്യ ഓപ്പൺ കിരീടം ഇന്ത്യൻ ജോഡി നേടിയിരുന്നു. ഇന്ത്യ ഓപ്പണിന്റെ പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് ഒഴികെ ഒരു ഇന്ത്യൻ ജോഡിക്കും ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. സാത്വിക്-ചിരാഗ് നേരത്തെ മലേഷ്യ ഓപ്പൺ 2024 ഫൈനലിലും തോറ്റിരുന്നു.

നേരത്തെ, ചൈനയുടെ ഷി യു ക്വി ഹോങ്കോങ്ങിന്റെ ലീ ച്യൂക് യിയുവിനെ പരാജയപ്പെടുത്തി പുരുഷ സിംഗിൾസ് കിരീടം നേടിയിരുന്നു. മറുവശത്ത്, ചൈനയുടെ ചെൻ യു ഫെയിയെ തോൽപ്പിച്ച് ചൈനീസ് തായ്പേയിയുടെ തായ് സു യിംഗ് വനിതാ സിംഗിൾസ് കിരീടം നേടി.

]]>
ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം? https://malayalees.ch/t20-world-cup-final-history-favours-pakistan-form-is-with-england/ Sat, 12 Nov 2022 08:33:08 +0000 https://malayalees.ch/?p=71158 ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്.

നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് പാകിസ്താനും ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിനായി ഇറങ്ങിയത് എന്നതുമാണ് പ്രധാന സാമ്യം. അന്ന് പാക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയപോലെ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 1992ല്‍ പാകിസ്താൻ ഏതു ടീമിനെ പരാജയപ്പെടുത്തിയാണോ ഫൈനലിലെത്തിയത് അതേ ടീമിനേയാണ് ഇത്തവണയും മറികടന്നത്.

1992 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരും സഹ ആതിഥേയരുമായിരുന്നു ഓസ്ട്രേലിയ. 1992 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് എത്തി, എന്നാല്‍ അന്ന് സിംബാബ്‌വെയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ സിംബാബ്‌വെയുടെ ഏക ജയമാണിത്. അതുപോലെ 2022ല്‍ സൂപ്പര്‍ 12 റൗണ്ടിലെ അയര്‍ലന്‍ഡിന്റെ ഏക വിജയം ഇംഗ്ലണ്ടിനെതിരെയായിരുന്നു.1992 ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. അതിലൊന്ന് പാകിസ്താനെതിരെ ആയിരുന്നു.

ടൂർണമെന്റിന്റെ തുടക്കത്തിൽ ചിരവൈരികളായ ഇന്ത്യയോടും സിംബാബ്‌വെയോടും തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ഫൈനൽ കാണുമെന്ന് സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. 2009-ലെ ചാമ്പ്യൻമാരുടെ ഫൈനൽ പ്രവേശനം ഹോളിവുഡ് ത്രില്ലർ സ്‌ക്രിപ്റ്റിനെ പോലും തോൽപ്പിക്കും. നിശ്ചയദാർഢ്യമുള്ള ബാബർ അസം ടീമിന് കിരീടം സമ്മാനിച്ചാൽ അത് ചരിതമാണ്. പാകിസ്താൻ ക്രിക്കറ്റിന്റെ ഹാൾ ഓഫ് ഫെയിമിൽ മഹാനായ ഇമ്രാൻ ഖാന്റെ അരികിൽ ബാബർ അസമിനും തന്റെ ഇരിപ്പിടം ഉറപ്പാക്കാം.

England:
Jos Buttler (captain), Alex Hales, Phil Salt, Harry Brook, Liam Livingstone, Adil Rashid, Moeen Ben Stokes, Moeen Ali, David Willey, Chris Woakes, Chris Jordan, Dawid Malan, Sam Curran, Mark Wood, Tymal Mills.

Pakistan:
Babar Azam (captain), Mohammed Rizwan, Shan Masood, Iftikhar Ahmed, Mohammed Haris, Khushdil Shah, Asif Ali, Haider Ali, Mohammed Wasim, Naseem Shah, Haris Rauf, Shadab Ahmed, Mohammed Nawaz, Shaheen Shah Afridi, Mohammed Hasnain.

]]>
മലയാളികൾക്ക് അഭിമാനം; ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ എം. ശ്രീശങ്കർ ഫൈനലിൽ https://malayalees.ch/world-athletics-championships-long-jump-m-sreeshankar-in-the-final/ Sat, 16 Jul 2022 04:34:54 +0000 https://malayalees.ch/?p=64925 ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമാണ് എം. ശ്രീശങ്കർ. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്.

2018ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അനാരോ​ഗ്യത്തെ തുടർന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു. 2018 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 7.47 മീറ്റർ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, റൺ-അപ്പ് പ്രശ്‌നങ്ങളുമായി മല്ലിട്ടാണ് ഫൈനലിൽ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തിയത്.

]]>
ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; ടൈറ്റിൽ പോരിൽ കിർഗിയോസിനെ നേരിടും https://malayalees.ch/novak-djokovic-into-eighth-wimbledon-final/ Sat, 09 Jul 2022 04:35:49 +0000 https://malayalees.ch/?p=64521 നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന സെമിയിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ 2-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജൂലൈ 10ന് നടക്കുന്ന ഫൈനലിൽ ജോക്കോവിച്ച് ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ നേരിടും.

ഒമ്പതാം സീഡ് കാമറൂൺ നോറി 6-2ന് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. പിന്നീടുള്ള തുടർച്ചയായ മൂന്ന് സെറ്റുകൾ നേടി ജോക്കോ ഫൈനലിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മത്സരം രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്നു. നദാലിന്റെ സെമി ഫൈനൽ പിന്മാറ്റത്തെത്തുടർന്ന് ഫൈനലിൽ പ്രവേശിച്ച നിക്ക് കിർഗിയോസിനെയാണ് ജോക്കോവിച്ച് ഫൈനലിൽ നേരിടുക.

35 വയസോ അതിൽ കൂടുതലോ പ്രായമുള്ളപ്പോൾ വിംബിൾഡൺ ഫൈനലിലെത്തുന്ന മൂന്നാമത്തെ താരമായി ജോക്കോവിച്ച്. നേരത്തെ റോജർ ഫെഡററും കെൻ റോസ്വാളും ഈ നേട്ടം കൈവരിച്ചിരുന്നു. ജോക്കോവിച്ചിന്റെ എട്ടാം വിംബിൾഡൺ ഫൈനലാണിത്. പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കളിക്കുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തമാക്കി. 32-ാം തവണയും ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തിയ താരം റോജർ ഫെഡററുടെ 31 എന്ന റെക്കോഡാണ് തകർത്തത്.

]]>
സന്തോഷ് ട്രോഫി; കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ https://malayalees.ch/santosh-trophy-kerala-bengal-final/ Sat, 30 Apr 2022 04:32:31 +0000 https://malayalees.ch/?p=61023 സന്തോഷ് ട്രോഫിയിൽ കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലെത്തിയത്. ബംഗാളിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത് 46–ാം തവണയാണ്. അതില്‍ 32 തവണയും അവർ ചാംപ്യന്മാരാവുകയും ചെയ്തു.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് ഫൈനല്‍. കേരളവും ബംഗാളും ഫൈനലിൽ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു വിജയം.

ബംഗാള്‍ – മണിപ്പൂർ മത്സരത്തിൽ രണ്ടാം മിനിറ്റില്‍ തന്നെ ബംഗാള്‍ ലീഡ് നേടി. ബോക്‌സിന്റെ വലതു കോര്‍ണറില്‍നിന്ന് സുജിത്ത് സിങ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പൂര്‍ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ പിച്ച് ചെയ്ത് ഗോളായി മാറുകയായിരുന്നു. 7–ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ബോള്‍ മണിപ്പൂര്‍ ഗോള്‍കീപ്പർ തട്ടി അകറ്റാന്‍ ശ്രമിക്കവെ ബോക്‌സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫര്‍ദിന്‍ അലി മൊല്ലയ്ക്ക് ലഭിക്കുകയായിരുന്നു. 74ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് ദിലിപ് ഓര്‍വന്‍ അടിച്ച പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങുകയായിരുന്നു.

]]>
ആഫ്രിക്കൻ നാഷൻസ് കപ്പ്; കലാശപ്പോരിൽ മാനെ-സലാഹ് പോരാട്ടം https://malayalees.ch/african-nations-cup-final/ Fri, 04 Feb 2022 13:08:35 +0000 https://malayalees.ch/?p=56496 ആഫിക്കൻ നാഷൻസ് കപ്പിന്റെ കലാശപ്പോരിൽ ഇക്കുറി തീപാറും പോരാട്ടം. ആഫ്രിക്കൻ ഫുട്‌ബോളിലെ രണ്ടു വൻശക്തികളായ ഈജിപ്തും സെനഗലുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. ലിവർപൂളിലെ സഹതാരങ്ങളായ സാദിയോ മാനെയും മുഹമ്മദ് സലാഹും നേർക്കുനേർ വരുന്നു എന്നതാണ് കലാശപ്പോരിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സെമി ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ കാമറൂണിനെ 3-1 ന് തകർത്താണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശം. ഗോൾകീപ്പർ ഗബാസ്‌കിയുടെ മിന്നും പ്രകടനമാണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശത്തിൽ പ്രധാന പങ്കുവഹിച്ചത്. തുടരെ മൂന്ന് പെനാൽട്ടികളാണ് ഗബാസ്‌കി സേവ് ചെയ്തത്. നിശ്ചിത 90 മിനിറ്റിലും അതികസമയത്തും ഇരുടീമുകൾക്കും ഗോളൊന്നും സ്‌കോർ ചെയ്യാത്തതിനെത്തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

സെമിയിൽ ബുർകിനോഫാസോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് സെനഗലിന്റെ ഫൈനൽ പ്രവേശം. സെനഗലിനായി സൂപ്പർ താരം സാദിയോ മാനെയും അബ്ദോ ഡിയാലോയും ബാംബാ ഡിയെങുമാണ് സ്‌കോർ ചെയ്തത്. തുടർച്ചയായ രണ്ടാം തവണയാണ് സെനഗൽ നാഷൻസ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2019 ൽ എതിരില്ലാത്ത ഒരു ഗോളിന് അൽജീരിയയോടാണ് സെനഗൽ ഫൈനലില്‍ തോൽവിയേറ്റു വാങ്ങിയത്. ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്‍റെ ചരിത്രത്തില്‍ ഇതുവരെ സെനഗലിന് കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. എന്നാല്‍ ഈജിപ്താവട്ടെ ആറു തവണ വന്‍കരയുടെ ചാമ്പ്യന്മാരായിട്ടുണ്ട്.

]]>
അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്കിത് തുടർച്ചയായ നാലാം ഫൈനൽ https://malayalees.ch/india-advanced-to-the-fourth-consecutive-under-19-world-cup-final/ Fri, 04 Feb 2022 04:27:06 +0000 https://malayalees.ch/?p=56468 കോവിഡ് ബാധിച്ച ക്ഷീണവും രണ്ടു മത്സരങ്ങളുടെ നഷ്ടവും കാണിക്കാതെ ക്യാപ്റ്റൻ യാഷ് ദുല്ലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും പടനയിച്ചപ്പോൾ ഇന്ത്യ നടന്നു കയറിയത് തുടർച്ചയായ നാലാം അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക്. 1998 ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ചയാണ് നിർണായക പോരാട്ടം. നാലുവട്ടം കിരീടം നേടിയ ഇന്ത്യ കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഫൈനലിലെത്തിയിരുന്നു. 2016ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെൻറിൽ വെസ്റ്റിൻഡീസ് അഞ്ചുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ, 2018ൽ ന്യൂസിലാൻഡിൽ വെച്ച് ആസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് വീഴ്ത്തി രാജ്യം ജേതാക്കളായി. എന്നാൽ 2020ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ മൂന്നുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ചാമ്പ്യന്മാരായി.

വെസ്റ്റിൻഡീസിൽ നടന്നു കൊണ്ടിരിക്കുന്ന ലോകകപ്പിൽ ആസ്‌ട്രേലിയക്കെതിരെയുള്ള സെമിഫൈനലിൽ ക്യാപ്റ്റന്റെ സെഞ്ച്വറിയുടെയും വൈസ് ക്യാപ്റ്റന്റെ അർധസെഞ്ച്വറി(94) യുടെയും കരുത്തിൽ ഇന്ത്യ നേടിയ 290 റൺസ് ടോട്ടലിനെ മറികടക്കാൻ കംഗാരുപ്പടക്കായിരുന്നില്ല. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ വില്ലി മടങ്ങി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ 41.5 ഓവറിൽ 194 റൺസിന് ആസ്‌ട്രേലിയയുടെ എല്ലാവരും പുറത്താകുകയായിരുന്നു. അണ്ടർ 19 ടൂർണമെൻറിൽ സെഞ്ച്വറി നേടുന്ന മൂന്നാം ഇന്ത്യൻ ക്യാപ്റ്റനാണ് യാഷ് ദുൽ. 2008ൽ വിരാട് കോഹ്‌ലിയും 2012 ഉന്മുക്ത് ചന്ദും ക്യാപ്റ്റനായി അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടിയിരുന്നു. മൂവരും ന്യൂഡൽഹി സ്വദേശികളാണ്.

അഫ്ഗാനിസ്താനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജയം 15 റൺസിനായിരുന്നു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇംഗ്ലണ്ട്: 231-6, അഫ്ഗാനിസ്താൻ 215-9 ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പൺ ജോർജ് തോമസ് 50 റൺസ് നേടി. 56 റൺസെടുത്ത ജോർജ് ബെൽ ആണ് ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. അഫ്ഗാനിസ്താൻ ബൗളർമാർ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു.

]]>
ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനൽ https://malayalees.ch/ipl2021-final-update/ Fri, 15 Oct 2021 04:18:50 +0000 https://malayalees.ch/?p=51021 ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ദുബൈയിലാണ് മത്സരം. ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മെഗാലേലത്തിനു മുൻപുള്ള ജേതാക്കളെ കണ്ടെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി.

ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. എന്നാൽ ഒത്തിണക്കത്തോടെ കളിക്കുന്നതിൽ കൊൽക്കത്തയാണ് മുന്നിൽ.

]]>