film shooting – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 11:01:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png film shooting – malayalees.ch https://malayalees.ch 32 32 ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് അപകടം; വാരിയെല്ലിന് പരുക്ക് https://malayalees.ch/amitabh-bachchan-injured-during-cinema-shooting/ Mon, 06 Mar 2023 11:01:20 +0000 https://malayalees.ch/?p=77475 സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സിടി സ്‌കാന്‍ എടുത്ത ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം.(amitabh bachchan injured during cinema shooting)

പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ബച്ചന്റെ വലതുവശത്തെ വാരിയെല്ലിന് പരുക്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത വേദനയുണ്ട്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് എടുക്കേണ്ടിവരും. വേദനയ്ക്കുള്ള മരുന്നുകളുണ്ട്. ചെയ്യേണ്ട ജോലികളെല്ലാം താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ബച്ചന്‍ കുറിച്ചു.

ദീപിക പദുകോണ്‍, പ്രഭാസ്, ദിഷ പടാനി എന്നിര്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന പ്രൊജക്ട് കെ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
ഈ ഹിറ്റ് മലയാള സിനിമകൾ ചിത്രീകരിച്ചതിവിടെ; മലയാളക്കരയുടെ പ്രിയ ഷൂട്ടിംഗ് ലൊക്കേഷനുകൾ https://malayalees.ch/malayalam-film-shooting-locations/ Sat, 09 Jul 2022 08:56:03 +0000 https://malayalees.ch/?p=64551 ദൃശ്യഭംഗി കൊണ്ട് മനം കവരുന്നതാണ് മലയാള സിനിമകൾ. കുഞ്ഞിരാമായണം, സ്‌നേഹ വീട്, പുലി മുരുകൻ എന്നിങ്ങനെ പച്ചപ്പും ഹരിതാഭയും വേണ്ടുവോളം പകർത്തിയ ചിത്രങ്ങൾ…ചില സിനിമകളിൽ ഇത്തരം പ്രകൃതി ഭംഗിയാണ് നമ്മെ ആകർഷിച്ചതെങ്കിൽ മറ്റുചിലതിൽ ചില വീടുകളാണ്. ദേവാസുരം, മിന്നാരം പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. അത്തരം ചില ഷൂട്ടിംഗ് ലൊക്കേഷനുകൾ പരിചയപ്പെടാം.

  1. ഫേൺഹിൽസ്, ഊട്ടി

1844 ൽ പണി കഴിപ്പിച്ച ഈ കെട്ടിടം ഏറ്റവും പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്നാണ്. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, മിസ്റ്റർ മരുമകൻ, മിന്നാരം, താളവട്ടം, ഉള്ളടക്കം എന്നീ സിനിമകൾ ചിത്രീകരിച്ചത് ഇവിടെയാണ്.

  1. ഒളപ്പമണ്ണ മന, പാലക്കാട്

പ്രശസ്ത കവി ഒളപ്പമണ്ണയുടെ ജന്മഗൃഹമാണ് ഈ മന. ആറാം തമ്പുരാൻ, നരസിംഹം, ആകാശ ഗംഗ, അളവംകോട് ദേശം, നരൻ, ദ്രോണ, മാടമ്പി എന്നീ സിനിമകൾ അവിടെയാണ് ചിത്രീകരിച്ചത്.

  1. വരിക്കാശേരി മന, ഒറ്റപ്പാലം

ദേവാസുരം, ആറാം തമ്പുരാൻ, രാപ്പകൽ, തൂവൽക്കൊട്ടാരം എന്നിവയുടെ ലൊക്കേഷനാണ് ഈ മന.

  1. തലശേരി

നിവിൻ പോളിയുടെ ഭാഗ്യ ലൊക്കേഷൻ എന്നാണ് തലിശേരി അറിയപ്പെടുന്നത്. മലർവാടി ആർട്ട്‌സ് ക്ലബ്, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫിയെല്ലാം തലശേരിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

  1. ബേക്കൽ ഫോർട്ട്, കാസർഗോഡ്

ബോംബേ എന്ന ചിത്രത്തിലെ ഐക്കോണിക് ഗാനമായ ഉയിരേ ചിത്രീകരിച്ചത് ബേക്കൽ ഫോർട്ടിലാണ്.

  1. ഹിൽ പാലസ്, തൃപ്പൂണിത്തുറ

കൊച്ചി മഹാരാജാവിന്റെ കൊട്ടാരമായിരുന്ന ഹിൽ പാലസ് കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം കൂടിയാണ്. മണിച്ചിത്രത്താഴ്, മാനത്തെ കൊട്ടാരം, മൂന്നാം മുറ എന്നിവ ഇവിടെയാണ് ചിത്രീകരിച്ചത്.

ചില പ്രശസ്ത റെയിൽവേ സ്റ്റേഷനുകൾ

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ – കൃഷ്ണഗുഡിയിലെ പ്രണയകാലത്ത്

ഒറ്റപ്പാലം റെയിൽവേസ്റ്റേഷൻ – തൂവാനത്തുമ്പികൾ

മുതലമട റെയിൽവേ സ്റ്റേഷൻ- വെട്ടം, മേഘം

]]>