Film Chamber – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 Mar 2021 04:07:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Film Chamber – malayalees.ch https://malayalees.ch 32 32 സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍ https://malayalees.ch/theatres-likely-to-close-if-second-show-not-allowed/ Wed, 03 Mar 2021 04:07:39 +0000 https://malayalees.ch/?p=40949 സെക്കന്‍റ് ഷോകൾ അനുവദിക്കാത്തതിനാൽ തിയറ്ററുകൾ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബർ. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിൽ ഫിലിം ചേംബറിന് അമർഷമുണ്ട്. തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്.

കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികൾ സംഘടനകൾ സർക്കാരിന് മുമ്പാകെ അറിയിച്ചിരുന്നു. സെക്കന്‍റ് ഷോകൾ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഫിലിം ചേംബർ കത്ത് നൽകിയിരുന്നു. തിയറ്ററുകൾക്ക് വരുമാനത്തിന്റെ 40 ശതമാനവും സെക്കന്‍റ് ഷോയിലൂടെ ആണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നത് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. സെക്കന്‍റ് ഷോ അനുവദിക്കാത്തതിനാൽ രണ്ടാഴ്ചയായി പുതിയ സിനിമകൾ റിലീസ് ചെയ്തിട്ടില്ല.

സർക്കാരിൽ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബർ യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തത്. നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. മന്ത്രി എ കെ ബാലൻ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും തിയറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള കടുത്ത തീരുമാനം ഇന്ന് യോഗത്തിൽ ഉണ്ടായേക്കും. നിർമാതാക്കളും വിതരണക്കാരും യോഗത്തിൽ ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

]]>
സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചുപൂട്ടലിന്‍റെ വക്കില്ലെന്ന് ഫിലിം ചേംബർ https://malayalees.ch/film-chamber-on-teatre-timings/ Thu, 25 Feb 2021 09:21:51 +0000 https://malayalees.ch/?p=40671 സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചുപൂട്ടലിന്‍റെ വക്കില്ലെന്ന് ഫിലിം ചേംബർ. സെക്കന്‍റ് ഷോ ഇല്ലാത്തതിനാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് നീട്ടുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഫിലിം ചേംബർ പറയുന്നു. നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വേണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.

സെക്കന്‍റ് ഷോ അനുവദിക്കുക, വിനോദനികുതി ഇളവുകൾ മാർച്ച് 31ന് ശേഷവും തുടരുക എന്നിവയാണ് ഫിലിം ചേംബർ സർക്കാരിന് അയച്ച കത്തിലെ ആവശ്യങ്ങൾ. നാളെ ഒരു മലയാള സിനിമ പോലും റിലീസിനില്ല.. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം റിലീസ് നീട്ടിവെക്കും. ഇങ്ങനെ പോയൽ തീയറ്ററുകൾ വീണ്ടും അടച്ചു പൂട്ടേണ്ടി വരും. ഫിലിം ചേമ്പര്‍ വ്യക്തമാക്കി.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് തീയേറ്ററുകളുടെ പ്രദർശന സമയം. ഇത് 11 മണി മുതൽ 11 മണി വരെ ആക്കണം എന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. മാർച്ച്‌ ഒന്നിനകം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ സംഘടനകൾ.

]]>
നിർമ്മാതാക്കൾക്ക് പിന്തുണയുമായി ഫിലിം ചേംബറും, തിയേറ്ററുടമകളുടെ സംഘടനയും https://malayalees.ch/film-chamber-and-theater-owners-association-with-support-for-producers/ Wed, 24 Jun 2020 04:52:13 +0000 https://malayalees.ch/?p=27517 വരും ദിവസങ്ങളിൽ കൂടുതൽ സംവിധായകർ പുതിയ സിനിമകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിൽ ഇത്തരം പ്രഖ്യാപനങ്ങളെ സംബന്ധിച്ച് പ്രതികരിക്കണ്ട എന്നാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്..

പുതിയ സിനിമകൾ തുടങ്ങുന്നതിനെ ചൊല്ലി മലയാള സിനിമയിൽ തർക്കം രൂക്ഷമാകുന്നു. സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പല്ലിശ്ശേരി, ഖാലിദ് റഹ്മാന്‍ തുടങ്ങി നിരവധി പേർ പുതിയ സിനിമയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് എതിർപ്പ് വ്യക്തമാക്കി സിനിമ സംഘടനകൾ രംഗത്തെത്തിയത്. ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഫിലിം ചേംബർ.

ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന മലയാള സിനിമയിൽ വിവാദങ്ങളും തർക്കങ്ങളും കനക്കുകയാണ്. നിർമ്മാതാവ് വിജയ് ബാബു ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചതോടെ തുടങ്ങിയ വിവാദങ്ങൾ ഏറ്റവും ഒടുവിൽ പുതിയ സിനിമകൾ തുടങ്ങുന്നത് വരെ എത്തിനിൽക്കുന്നു. പുതിയ ചിത്രങ്ങൾ ഉടൻ തുടങ്ങരുതെന്ന നിർമ്മാതാക്കളുടെ നിർദ്ദേശത്തെ മറികടന്നാണ് ഒന്നിന് പിറകെ ഒന്നായി സിനിമകൾ പ്രഖ്യാപിക്കുന്നത്.

പിന്നാലെ നിർമ്മാതാക്കൾക്ക് പിന്തുണയുമായി ഫിലിം ചേംബറും, തിയേറ്ററുടമകളുടെ സംഘടനയും രംഗത്തെത്തി. പുതിയ സിനിമകള്‍ ഉടൻ തുടങ്ങേണ്ടെന്ന തീരുമാനത്തെ ചിലര്‍ വെല്ലുവിളിക്കുന്നു. ഈ തീരുമാനം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും ഫിലിം ചേംബർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ച് തുടങ്ങുന്ന സിനിമകള്‍ക്ക് മാത്രമായിരിക്കും തീയേറ്ററുകളിൽ പരിഗണന ലഭിക്കുക. വെല്ലുവിളിയും ശക്തിപ്രകടനവും പരീക്ഷിക്കാനുള്ള ഇടമല്ല സിനിമാ വ്യവസായമെന്നും പ്രസ്താവനയിൽ താക്കീത് നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സംവിധായകർ പുതിയ സിനിമകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിൽ ഇത്തരം പ്രഖ്യാപനങ്ങളെ സംബന്ധിച്ച് പ്രതികരിക്കണ്ട എന്നാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്..

]]>