fiffa world cup – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Dec 2022 10:28:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fiffa world cup – malayalees.ch https://malayalees.ch 32 32 ജയിക്കാതെ ജയിച്ചവർ; ജപ്പാൻ ടീമിന് നാട്ടിൽ ഗംഭീര വരവേൽപ്പ് https://malayalees.ch/japanese-players-get-heroic-welcome-back-home-for-their-superb-show-in-qatar-world-cup-2022/ Thu, 08 Dec 2022 10:27:03 +0000 https://malayalees.ch/?p=72543 കളി ജയിക്കാനായില്ലെങ്കിലും ഖത്തർലോകകപ്പിൽ അതിഗംഭീര പ്രകടനമാണ് ജപ്പാൻ കാഴ്ച്ചവെച്ചത്. ഉജ്വല പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ താരങ്ങൾക്ക് ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് നാട്ടുകാർ നൽകിയത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജപ്പാൻ ലോകകപ്പിൽ നിന്ന് വിടപറഞ്ഞത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിനെയും ജർമ്മനിയേയും മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ കുതിപ്പ്. പരിശീലകന്‍ ഹാജിം മൊരിയാസു, ക്യാപ്റ്റൻ മായ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്‌സു ഡോൻ, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്.

കളി ജയിക്കാനായില്ലെങ്കിലും ഖത്തർലോകകപ്പിൽ അതിഗംഭീര പ്രകടനമാണ് ജപ്പാൻ കാഴ്ച്ചവെച്ചത്. ഉജ്വല പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ താരങ്ങൾക്ക് ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് നാട്ടുകാർ നൽകിയത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജപ്പാൻ ലോകകപ്പിൽ നിന്ന് വിടപറഞ്ഞത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിനെയും ജർമ്മനിയേയും മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ കുതിപ്പ്. പരിശീലകന്‍ ഹാജിം മൊരിയാസു, ക്യാപ്റ്റൻ മായ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്‌സു ഡോൻ, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്.

വ്യക്തിഗത മികവുകളും ടീം പ്രയത്നവും ഉപയോഗിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും ഞങ്ങൾക്ക് പോരാടാന്‍ കഴിയുമെന്ന് മൊരിയാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളിക്കളത്തിൽ മാത്രമല്ല ജപ്പാൻ ആളുകളെ വിസ്‍മയിപ്പിച്ചത്. ഓരോ മത്സരത്തിന് ശേഷവും ജപ്പാന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂം വൃത്തിയാക്കാറുണ്ട്. ടവ്വലുകള്‍ അടുക്കിവെയ്ക്കുകയും വെള്ളക്കുപ്പികളും ഫുഡ് കണ്ടെയ്‌നറുകളും ഒരുഭാഗത്ത് ചിട്ടയോടെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌റ്റേഡിയത്തില്‍ കാണികള്‍ ഉപേക്ഷിച്ചുപോയ കുപ്പിയും മാലിന്യങ്ങളുമെല്ലാം വൃത്തിയാക്കി ജപ്പാന്‍ ആരാധകരും സോഷ്യൽ മീഡിയയിൽ ഏറെ കൈയടി നേടിയിരുന്നു.

മുന്നേറ്റം, പ്രതിരോധം, മധ്യനിര, ഗോള്‍കീപ്പര്‍ എന്നിവയിലെല്ലാം ജപ്പാന്റെ പ്രകടനം മികച്ചു നിന്നു. പരിചയസമ്പന്നരേയും പുതുമുഖങ്ങളെയും ഒരുമിച്ച് അണിനിരത്തി നല്ല ടീമിനെ ഉണ്ടാക്കിയ കോച്ച് ഹജിമെ മോറിയാസുവിനും കയ്യടിയാണ്.

]]>
ആധികാരികം ബ്രസീൽ; ഇനി ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ https://malayalees.ch/fifa-world-cup-brazil-beat-south-korea/ Tue, 06 Dec 2022 04:14:53 +0000 https://malayalees.ch/?p=72386 അട്ടിമറികളുമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ഏഷ്യൻ കരുത്ത് കൊറിയയെ 4 ​ഗോളിൽ മുക്കി ബ്രസീലിന്റെ മിന്നും വിജയം. ആദ്യ പകുതിയിലെ ദയനീയ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയിൽ ബ്രസീലിനെതിരെ ഒരു ​ഗോൾ മടക്കിയെങ്കിലും വിജയിക്കാൻ കൊറിയയ്ക്ക് അത് പോരായിരുന്നു. കളിയുടെ 76ാം മിനിറ്റിൽ പാലിക്ക് സേ ഉങ് ആണ് കൊറിയയ്ക്കായി ​ഗോൾ നേടിയത്. കോർണറിൽ നിന്ന് തുറന്നെടുത്ത അവസരമാണ് ബ്രസീൽ പ്രതിരോധ നിരയെ മറികടന്ന് ബോക്സിന് പുറത്തുനിന്നുള്ള ​തകർപ്പൻ ഷോട്ടിലൂടെ ​ഗോളായി മാറിയത്. ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന്റെ ക്വാർട്ടറിലെ എതിരാളികൾ.

കൊറിയൻ കരുത്തിനെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 4 ​ഗോളുകളടിച്ച് ബ്രസീൽ പ്രതിരോധത്തിലാക്കിയിരുന്നു. വിനീഷ്യസും നൈമറും റിച്ചാർലിസനും പെക്വുറ്റയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് വിനീഷ്യസ് ​ഗോൾ നേടിയത്. പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നൈമറും ​ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 28ാം മിനിറ്റിലാണ് റിച്ചാർലിസന്റെ ​ഗോൾ പിറന്നത്. 36ാം മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്നുമാണ് പെക്വുറ്റ ​ഗോൾ നേടിയത്. ഈ ലോകകപ്പിലെ റിച്ചാർലിസന്റെ മൂന്നാം ​ഗോളാണിത്.

പരുക്കിൽ നിന്ന് മുക്തനായ നെയ്മറിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പരിശീലകൻ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മടങ്ങി വരവ് ​ഗംഭീരമാക്കാൻ നെയ്മറിനായി. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിട്ട ബ്രസീൽ ടീമിൽ നെയ്മർ തിരിച്ചെത്തിയത് ആരാധകർക്കും ആവേശമായി. പരുക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന ഡനീലോയും ആദ്യ ഇലവനിലുണ്ടായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ബ്രസീൽ വിജയിക്കാനുറച്ച പോരാട്ടം തന്നെയാണ് കാഴ്ച്ച വെച്ചത്. നാല് ​ഗോൾ വഴങ്ങിയതിന് ശേഷമാണ് കളിയുടെ 76ാം മിനിറ്റിൽ കൊറിയ ഒരു ​ഗോൾ മടക്കിയത്.

]]>