FIFA World Cup – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jul 2023 11:40:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FIFA World Cup – malayalees.ch https://malayalees.ch 32 32 വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം https://malayalees.ch/philippines-shock-new-zealand-for-first-womens-world-cup-win/ Tue, 25 Jul 2023 11:40:11 +0000 https://malayalees.ch/?p=85012 ഫിഫ വനിതാ ലോകകപ്പിൽ സഹ-ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് ഒരു ഗോൾ നേടിയെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്.

ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് വനിതകൾ കളത്തിലിറങ്ങിയത്. ആദ്യ വിസിൽ മുതൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയ ന്യൂസിലൻഡ്, ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ സറീന ബോൾഡന്റെ 24-ാം മിനിറ്റിലെ ഹെഡറാണ് കളി നിർണയിച്ചത്. ഫിലിപ്പീൻസിന്റെ ചരിത്ര മാച്ച് വിന്നർ ഗോളായിരുന്നു അത്. കിവി ഫുട്ബോൾ ആരാധകരെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തെ നിശബ്ദമാക്കികൊണ്ടായിരുന്നു സറീന ബോൾഡന്റെ ഗോൾ പിറന്നത്.

ന്യൂസിലൻഡ് പ്രതിരോധത്തിൽ ഉണ്ടായ താളം തെറ്റൽ സറീന മുതലെടുക്കുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം ന്യൂസിലൻഡ് വർധിത വീര്യത്തോടെ കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ഹാഫ് ടൈമിന് മുമ്പ് ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പാഴാക്കിയിരുന്നു. രണ്ടാം പകുതിയിൽ ഫിലിപ്പീൻസിനെതിരെ ന്യൂസിലൻഡ് സർവ്വ ശക്തിയുമെടുത്തെങ്കിലും ഫലമുണ്ടായില്ല.

68-ാം മത്സരത്തിൽ ഹന്ന വിൽക്കിൻസന്റെ ക്രോസിൽ നിന്ന് ജാക്വി ഹാൻഡ് സമനില ഗോൾ കണ്ടെത്തി. ന്യൂസിലൻഡ് ആഘോഷം തുടങ്ങുന്നതിന് മുമ്പ് വിൽക്കിൻസൺ ഓഫ്സൈഡാണെന്ന് റഫറി വിധിച്ചു. ഇതോടെ സമനില ഗോൾ നിഷേധിക്കപ്പെട്ടു. ഫിലിപ്പീൻസ് കീപ്പർ മക്ഡാനിയേലിന്റെ മികച്ച സേവുകൾ ഫിലിപ്പീൻസ് വിജയത്തിൽ നിർണായകമായി. ഞായറാഴ്ച ന്യൂസിലൻഡ് സ്വിറ്റ്‌സർലൻഡിനെയും ഫിലിപ്പീൻസ് നോർവെയെയും നേരിടും.

]]>
ലോകകപ്പിൽ ഇനി 48 രാജ്യങ്ങൾ, 12 ഗ്രൂപ്പുകൾ; മാറ്റങ്ങൾ അംഗീകരിച്ച് ഫിഫ https://malayalees.ch/world-cup-2026-to-feature-12-groups-of-four-teams/ Wed, 15 Mar 2023 04:00:36 +0000 https://malayalees.ch/?p=77984 ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും. 2026ൽ നോർത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് മുതലാണ് ഈ മാറ്റങ്ങൾ. നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായി തരംതിരിച്ചായിരിക്കും ഇനി മത്സരങ്ങൾ. ലോകകപ്പിന്റെ പുതിയ ഫോർമാറ്റ് ഫിഫ അംഗീകരിച്ചതായി ഇന്ന് അറിയിച്ചു. 

പുതിയ ഫോർമാറ്റ് പ്രകാരം ഫിഫ ലോകകപ്പിൽ 104 മത്സരങ്ങൾ ഉണ്ടായിരിക്കും. അതായത്, കഴിഞ്ഞ വർഷം നടന്ന ഖത്തർ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തിൽ നിന്ന് 64 മത്സരം അധികമാണ് അടുത്ത ടൂർണമെന്റ് മുതൽ.

ഫിഫ ഇന്ന് അംഗീകരിച്ച ഫോർമാറ്റിൽ പന്ത്രണ്ട് ഗ്രൂപുകളിൽ നിന്നായി ആദ്യ രണ്ടു സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടും. അതായത് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞുള്ള പ്രീ ക്വാർട്ടർ റൗണ്ടിന് മുന്നോടിയായി ഒരു റൗണ്ട് മത്സരങ്ങൾ കൂടി ടീമുകൾ കളിക്കണം. ഇന്നത്തെ ഫിഫ മീറ്റിംഗിലെ മറ്റൊരു തീരുമാനം 2026 ലോകകപ്പിന്റെ ഫൈനൽ ജൂലൈ 19 ഞായറാഴ്ച ആയിരിക്കുമെന്നാണ്.

]]>
‘ഖത്തറിന് നന്ദി, അടുത്ത ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും’; ഫിഫ പ്രസിഡന്റ് https://malayalees.ch/fifa-president-says-about-indias-entry-to-2026-world-cup/ Wed, 21 Dec 2022 09:45:12 +0000 https://malayalees.ch/?p=73196 അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്റീനോയുടെ മറുപടി.

ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. യുഎസ്-മെക്‌സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം.ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയെ അഭിനന്ദിക്കാനും ഇന്‍ഫാന്‍റിനോ മറന്നില്ല.

ലോകകപ്പ് സംഘാടനത്തില്‍ ഖത്തറിനും അദ്ദേഹം നന്ദി പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നു, ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഇന്‍ഫന്റീനോ പറഞ്ഞു.

]]>
ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു https://malayalees.ch/16-year-old-boy-dies-during-world-cup-victory-celebration/ Mon, 19 Dec 2022 07:35:11 +0000 https://malayalees.ch/?p=73075 ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. വിജയാഘോഷത്തിനൊപ്പം പോവുകയായിരുന്ന അക്ഷയ് പെട്ടെന്ന് തളര്‍ന്ന് റോഡ് വക്കില്‍ വീഴുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാകൂ. കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു അക്ഷയ്.

]]>
‘എന്നെ സംബന്ധിച്ച് താങ്കളാണ് ലോകത്തെ ഏറ്റവും മികച്ച താരം’; ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി വിരാട് കോലി https://malayalees.ch/virat-kohli-cristiano-ronaldo/ Tue, 13 Dec 2022 04:36:18 +0000 https://malayalees.ch/?p=72751 പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ആണ് ഏറ്റവും മികച്ച താരം എന്ന് കോലി പറഞ്ഞു. ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതിനു പിന്നാലെയാണ് കോലി താരത്തെ പിന്തുണച്ച് രംഗത്തുവന്നത്. 

‘ഫുട്ബോളിനും ലോകമെമ്പാടുമുള്ള ആരാധകർക്കും താങ്കൾ നൽകിയതിനെ തിരികെയെടുക്കാൻ ഒരു ട്രോഫിക്കും കഴിയില്ല. ഞാനടക്കം ലോകമെങ്ങുമുള്ള ഒരുപാട് ആളുകളിൽ താങ്കൾ ഉണ്ടാക്കിയ സ്വാധീനം ഒരു നേട്ടത്തിനും വിശദീകരിക്കാനാവില്ല. അത് ദൈവത്തിൽ നിന്നുള്ള വരദാനമാണ്. എപ്പോഴും ഹൃദയം കൊണ്ട് കളിക്കുന്ന, കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ഏത് കായികതാരത്തിനും പ്രചോദനമായ ഒരാൾക്കുള്ള അനുഗ്രഹമാണത്. എന്നെ സംബന്ധിച്ച് താങ്കളാണ് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരം.”- കോലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു.

പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസിനെതിരെ താരത്തിൻ്റെ ജീവിതപങ്കാളി ജോർജിന റോഡ്രിഗസ് രംഗത്തുവന്നിരുന്നു. പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയെ സാൻ്റോസ് ആദ്യ ഇലവനിൽ കളിപ്പിച്ചിരുന്നില്ല. ഇതിനെതിരെയാണ് ജോർജിന പ്രതികരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചുകാണുകയാണെന്ന് ജോർജിന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.

‘നിങ്ങൾക്ക് ആദരവും ബഹുമാനവും ഉള്ള ഒരുപാട് വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങൾ കളിയിൽ പ്രവേശിച്ചപ്പോൾ എല്ലാം എങ്ങനെ മാറിയെന്ന് അദ്ദേഹം കണ്ടു. പക്ഷേ അത് വളരെ വൈകിപ്പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ചുകാണാൻ നിങ്ങൾക്ക് കഴിയില്ല. അർഹതയില്ലാത്ത ഒരാൾക്ക് വേണ്ടി നിലകൊള്ളാൻ കഴിയുമോ. ജീവിതം നമ്മെ ചിലത് പഠിപ്പിക്കും. ഇന്ന് നമ്മൾ തോറ്റിട്ടില്ല, നമ്മൾ പഠിച്ചു. ക്രിസ്റ്റ്യാനോ, ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നു’- ജോർജിന കുറിച്ചു.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് പോർച്ചുഗീസ് നായകൻ റൊണാൾഡോ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയത്. പകരക്കാരനായി ഇന്നലെ ഗ്രൗണ്ടിലെത്തിയപ്പോൾ മുതൽ ഗോളടിക്കാനായി കിണഞ്ഞുശ്രമിച്ച റൊണാൾഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഒടുവിൽ നിശ്ചിത സമയമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തിൽ മൊറോക്കോ സെമി ഫൈനൽ ബെർത്തുറപ്പിച്ചു.

]]>
കണക്കുതീർക്കാൻ നെതർലൻഡ്സ്; വെല്ലുവിളിയ്ക്ക് കളത്തിൽ മറുപടി നൽകാൻ അർജൻ്റീന https://malayalees.ch/argentina-netherlands-fifa-world-cup-quarter/ Fri, 09 Dec 2022 10:58:56 +0000 https://malayalees.ch/?p=72592 ഖത്തർ ലോകകപ്പിൻ്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഇന്ന് നെതർലൻഡ്സ് അർജൻ്റീനയെ നേരിടും. മത്സരത്തിനു മുൻപ് തന്നെ വെല്ലുവിളി നടത്തിയ നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാൽ മത്സരത്തിന് എരിവ് പകർന്നുകഴിഞ്ഞു. എന്നാൽ, പുറത്തെ വെല്ലുവിളികൾക്ക് കളത്തിൽ മറുപടി നൽകാനാവും അർജൻ്റീന ഇറങ്ങുക.

മെസിയെ പൂട്ടുന്നതെങ്ങനെയെന്ന് ക്വാർട്ടറിൽ കാണിച്ചുതരാം എന്നും ഞങ്ങൾക്ക് ഒരു കണക്കുതീർക്കാനുണ്ട് എന്നും വെല്ലുവിളിച്ചാണ് വാൻ ഗാൽ ടീമിനെ അണിനിരത്തുന്നത്. ഇരു ടീമുകളും അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 2014ൽ സെമിയിലായിരുന്നു. അന്ന് നെതർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീന വീഴ്ത്തി. ഇതിന് കണക്കുതീർക്കാനുണ്ടെന്നാണ് വാൻ ഗാലിൻ്റെ വെല്ലുവിളി. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച സെൻ്റർ ബാക്കുകളിൽ ഒരാളായ വിർജിൽ വാൻ ഡൈക്കിനെ ഉപയോഗിച്ച് മെസിയെ പൂട്ടാനാവും നെതർലൻഡ്സിൻ്റെ ശ്രമം. എന്നാൽ, മെസിയെ പൂട്ടിയാലും അർജൻ്റീനയ്ക്ക് മുന്നേറാനാവുമെന്ന് മുൻ മത്സരങ്ങൾ തെളിയിച്ചതോടെ നെതർലൻഡ്സിന് പ്രതിരോധം ശക്തമാക്കേണ്ടിവരും. ഒരു ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കുന്ന നെതർലൻഡ്സിൻ്റെ തലവേദനയും ഇതാണ്. വിങ്ങുകളിലൂടെയുള്ള ആക്രമണം നെതർലൻഡ്സിന് തലവേദനയാണ്. അതുകൊണ്ട് തന്നെ മെസിയെ വിങ്ങിലേക്ക് മാറ്റി വാൻ ഡൈക്കിനെ ഡിസ്പൊസസ്ഡ് ആക്കിയുള്ള ആക്രമണങ്ങളും നെതർലൻഡ്സിനു നേരിടേണ്ടിവന്നേക്കും.

ഡിപോൾ, ഡി മരിയ എന്നീ സുപ്രധാന താരങ്ങൾ ഇന്ന് കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാങ്കി ഡിയോങ്ങ്, വിർജിൽ വാൻ ഡൈക്ക്, ഡെൻസെൽ ഡംഫ്രൈസ്, ഡേലി ബ്ലിൻഡ് തുടങ്ങിയ ലോകോത്തര താരങ്ങളടങ്ങിയ ഡച്ച് പ്രതിരോധ നിര പൊട്ടിക്കാൻ ഇരുവരുടെയും സാന്നിധ്യം അനിവാര്യമാണ്. എൻസോ ഫെർണാണ്ടസ്, അലക്സിസ് മകലിസ്റ്റർ, ഹൂലിയ അൽവാരസ് തുടങ്ങിയ താരങ്ങളൊക്കെ വിവിധ മത്സരങ്ങളിൽ അർജൻ്റീനയ്ക്കായി തിളങ്ങി. ഇവരൊക്കെ വീണ്ടും ഒത്തുപിടിച്ചെങ്കിൽ അർജൻ്റീനയ്ക്ക് ഇന്ന് അനായാസം വിജയിക്കാനാവും. എതിരാളികൾക്കനുസരിച്ച് തന്ത്രം മെനയുന്ന ലയണൽ സ്കലോണി ഗാക്പോ, മെംഫിസ് ഡിപേ, ഡിയോങ്ങ് തുടങ്ങിയ താരങ്ങളെ നിയന്ത്രിച്ചുനിർത്താനാവും ശ്രമിക്കുക.

]]>
ക്വാർട്ടർ ശാപം തീർക്കാൻ ബ്രസീൽ; അധികസമയ തന്ത്രം തുടരാൻ ക്രൊയേഷ്യ: ആദ്യ ക്വാർട്ടർ ഇന്ന് https://malayalees.ch/brazil-croatia-quarter-today-fifa-world-cup/ Fri, 09 Dec 2022 07:00:17 +0000 https://malayalees.ch/?p=72586 ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ഇന്ന് ക്രൊയേഷ്യക്കെതിരെ. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മൂന്ന് തവണയും ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ആ പതിവ് തിരുത്താനിറങ്ങുമ്പോൾ നോക്കൗട്ട് മത്സരങ്ങളിൽ അധികസമയത്തേക്ക് കളി എത്തിച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുക എന്ന പതിവ് തുടരാനാവും ക്രൊയേഷ്യയുടെ ശ്രമം.

2002 കൊറിയ – ജപ്പാൻ ലോകകപ്പിൽ ജേതാക്കളായതിനു ശേഷമാണ് ബ്രസീലിനെ ക്വാർട്ടർ ശാപം പിടികൂടിയത്. ജർമനിക്കെതിരെ ഫൈനലിൽ ഇരട്ട ഗോളുകളടിച്ച് കളിയിലെ താരമായ റൊണാൾഡോയ്ക്ക് ശേഷം ബ്രസീലിന് ഒരു ക്ലിനിക്കൽ സ്ട്രൈക്കറെ ലഭിച്ചിട്ടില്ലെന്നത് ഇതിനൊപ്പം ചേർത്തുവായിക്കാം. പിന്നീട് റൊബീഞ്ഞോ, ഗബ്രിയേൽ ജെസൂസ് തുടങ്ങി വിവിധ സ്ട്രൈക്കർമാരെ പരീക്ഷിച്ചെങ്കിലും അവരൊന്നും റൊണാൾഡോയ്ക്ക് പകരക്കാരായില്ല. 2006ൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും കക്കയുമടക്കം താരങ്ങളുണ്ടായിരുന്നെങ്കിലും സിനദിൻ സിദാൻ്റെ ഫ്രാൻസിനെതിരെ ക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീൽ മുട്ടുമടക്കി. 2010ൽ നെതർലൻഡ്സ് ആണ് ബ്രസീലിൻ്റെ അന്നം മുടക്കിയത്. അന്ന് 10ആം മിനിട്ടിൽ റൊബീഞ്ഞോയിലൂടെ മുന്നിലെത്തിയ ബ്രസീലിനെ വെസ്ലി സ്നെയ്ഡർ നേടിയ ഇരട്ട ഗോളിൽ നെതർലൻഡ്സ് മുക്കി. 2014ൽ ബ്രസീൽ ക്വാർട്ടർ ശാപം മറികടന്നു. കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സെമിയിലെത്തിയ ബ്രസീലിനെ പക്ഷേ കാത്തിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നായിരുന്നു. സെമിയിൽ ജർമനി ബ്രസീലിനെ നാണം കെടുത്തിയത് ഒന്നിനെതിരെ 7 ഗോളുകൾക്ക്. റഷ്യൻ ലോകകപ്പിൽ ബെൽജിയത്തിൻ്റെ സുവർണനിരയാണ് ക്വാർട്ടറിൽ ബ്രസീലിനെ വീഴ്ത്തിയത്. ബെൽജിയത്തിൻ്റെ വിജയം 2-1ന്.

ക്രൊയേഷ്യയുടെ കാര്യമെടുത്താൽ അധികസമയത്തേക്ക് കളി നീട്ടി പെനാൽറ്റിയിലൂടെ ജയം നേടുക എന്നതാണ് രീതി. കഴിഞ്ഞ അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ നാലിലും ക്രൊയേഷ്യ കളി അധികസമയത്തേക്ക് നീട്ടി. ഇതിൽ മൂന്ന് തവണ പെനാൽറ്റിയിൽ വിജയം നേടാനും അവർക്ക് സാധിച്ചു. 2018 ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിനെതിരെ നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ സമനില പാലിച്ച ക്രൊയേഷ്യ ഷൂട്ടൗട്ടിൽ 3-2നു വിജയിച്ചു. ക്വാർട്ടറിൽ റഷ്യ ആയിരുന്നു എതിരാളികൾ. ക്രൊയേഷ്യയെ 2-2 എന്ന സ്കോറിനു പിടിച്ചുനിർത്തിയെങ്കിലും ഷൂട്ടൗട്ടിൽ റഷ്യക്ക് പിഴച്ചു. ക്രൊയേഷ്യയുടെ വിജയം 4-3ന്. സെമിയിൽ ഇംഗ്ലണ്ടിനെ 2-1 എന്ന സ്കോറിന് അനായാസം മറികടന്ന ക്രൊയേഷ്യ ഫൈനലിൽ ഫ്രാൻസിനെതിരെ വീണു. സ്കോർ 4-2. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ 1-1 എന്ന സ്കോറിൽ നിന്ന് കളി ഷൂട്ടൗട്ടിലെത്തി. ഷൂട്ടൗട്ടിൽ വീണ്ടും ക്രൊയേഷ്യ.

ഫോമും കളിമികവും പരിഗണിക്കുമ്പോൾ ബ്രസീൽ ഇന്ന് വിജയിച്ചേക്കും. റൊണാൾഡോയ്ക്ക് ശേഷം ഒരു പെർഫക്ട് നമ്പർ 9 എന്ന കുപ്പായത്തിലേക്ക് ഫിറ്റാവാൻ ശ്രമിക്കുന്ന റിച്ചാർലിസണിൻ്റെ ഗോളടി മികവ് ഇന്നാവും ബ്രസീലിന് ഏറെ ആവശ്യം വരിക. ഇതിഹാസ താരം പെലെയുടെ റെക്കോർഡിനൊപ്പമെത്താൻ ഒരു ഗോൾ കൂടി മാത്രം ആവശ്യമുള്ള നെയ്‌മർ ആ നേട്ടം കുറിയ്ക്കുമോ എന്നതും ബ്രസീൽ ആരാധകർക്ക് ആകാംക്ഷയാണ്.

]]>
‘സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ’; പോർച്ചുഗൽ പരിശീലകൻ https://malayalees.ch/portugal-cristiano-ronaldo-captain/ Tue, 06 Dec 2022 10:43:48 +0000 https://malayalees.ch/?p=72421 സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പരിശീലകൻ്റെ പ്രതികരണം. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് പോർച്ചുഗലിൻ്റെ അടുത്ത മത്സരം.

“എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അത് പരിഹരിച്ചു. സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ. ലൈനപ്പ് എങ്ങനെയാവുമെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഞാൻ ഏപ്പോഴും ചെയ്യാറുള്ളത്. എപ്പോഴും ചെയ്യാറുള്ളത് തന്നെ ചെയ്യും.”- ഫെർണാണ്ടോ സാൻ്റോസ് പറഞ്ഞു.

ദക്ഷിണ കൊറിയൻ താരത്തിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രമാണ് വിവാദമായത്. തന്നെ സബ് ചെയ്തപ്പോൾ ഒരു ദക്ഷിണ കൊറിയൻ താരം വേഗം കേറിപ്പോവാൻ തന്നോട് പറഞ്ഞു എന്നും അത് പറയാൻ അയാൾക്ക് അധികാരമില്ലാത്തതിനാലാണ് താൻ അങ്ങനെ ചെയ്തതെന്നും ക്രിസ്റ്റ്യാനോ വിശദീകരിച്ചിരുന്നു.

]]>
പൊരുതി വീണ് ജപ്പാൻ; ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ https://malayalees.ch/croatia-beat-japan-on-penalties-to-reach-world-cup-quarter-finals/ Tue, 06 Dec 2022 04:18:40 +0000 https://malayalees.ch/?p=72389 ആവേശകരമായ മത്സരത്തിനൊടുവിൽ ജപ്പാനെ തോൽപിച്ച് ക്രൊയേഷ്യ ക്വാർട്ടറിലെത്തി. പെനൽറ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി(1-1) സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഖത്തർ ലോകകപ്പിൽ ആദ്യമായണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തുന്നത്. പ്രീക്വാർട്ടറിലെ ഇതിന് മുമ്പത്തെ മത്സരങ്ങൾ നിശ്ചിത സമയത്ത് തന്നെ അവസാനിച്ചിരുന്നു.

ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടി. ഇരു ടീമുകൾക്കും ലീഡ് നേടാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ആദ്യ പകുതിയിൽ ഒരു ഗോൾ നേടി ജപ്പാൻ ഞെട്ടിച്ചുവെങ്കിലും രണ്ടാം പകുതിയുടെ ആദ്യത്തിൽ ക്രൊയേഷ്യ ഒപ്പമെത്തി. 55ാം മിനുറ്റിലായിരുന്നു പെരിസിച്ചിന്റെ സമനില ഗോൾ. ഹെഡറിലൂടെയാണ് പെരിസിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചത്(1-1). ജപ്പാൻ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ദെയാൻ ലോവ്‌റെന്റെ ക്രോസിന് പെരിസിച്ച് തലവെക്കുകയായിരുന്നു.

അതേസമയം മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാന് ലീഡു നേടാൻ സുവർണാവസരം ലഭിച്ചതാണ്. ക്ലോസ് റേഞ്ചിൽനിന്നും ഹെഡറിലൂടെ പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള അവസരം തനിഗുച്ചി പാഴാക്കി. പന്തു പോയത് പുറത്തേക്ക്. ഒൻപതാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കും ലഭിച്ചു ഒരു സുവർണാവസരം. ജപ്പാൻ പ്രതിരോധനിര താരം തകേഹിരോ തോമിയാസുവിന്റെ മൈനസ് പാസ് പിടിച്ചെടുത്ത ഇവാൻ പെരിസിച്ചിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 13–ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിന് സമാന്തരമായി എത്തിയ ഉജ്വല ക്രോസിന് കാലുവെക്കാൻ ജപ്പാൻ താരങ്ങൾക്ക് സാധിക്കാതെ പോയതാണ് ക്രൊയേഷ്യയുടെ ഭാഗ്യം.

41–ാം മിനിറ്റിൽ ആദ്യ പകുതിയിലെ തന്നെ ഏറ്റവും മികച്ച അവസരം ജപ്പാനു ലഭിച്ചു. കുറിയ പാസുകളുമായി ക്രൊയേഷ്യൻ ബോക്സിലേക്ക് ഇരച്ചുകയറിയ ജപ്പാൻ ഗോളിന് തൊട്ടടുത്തെത്തിയതാണ്. എന്നാൽ, മുന്നേറ്റത്തിനൊടുവിൽ ഡയ്ചി കമാഡ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഇതിനു പിന്നാലെയാണ് അവർ ലീഡ് നേടിയത്.

]]>
ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു https://malayalees.ch/student-died-after-falling-into-well-while-going-to-watch-world-cup/ Mon, 05 Dec 2022 04:28:01 +0000 https://malayalees.ch/?p=72324 ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പെരുവള്ളൂരില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനിടെ മത്സരം കാണാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. നജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

]]>