fifa world cup 2022 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Nov 2022 04:04:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fifa world cup 2022 – malayalees.ch https://malayalees.ch 32 32 സ്‌പെയിനെ സമനിലയില്‍ കുരുക്കി ജര്‍മനി https://malayalees.ch/germany-vs-spain-highlights-fifa-world-cup-2022/ Mon, 28 Nov 2022 04:04:37 +0000 https://malayalees.ch/?p=71976 ജര്‍മനി ആരാധകര്‍ക്ക് ഏറെ നിര്‍ണായകമായിരുന്ന ഇന്നത്തെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. സ്പാനിഷ് പാസിംഗ് കരുത്തിനെ പ്രതിരോധ മികവില്‍ ജര്‍മനി തളച്ചിട്ട മത്സരം ആവേശകരമായിരുന്നു. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോല്‍വി ഏറ്റുവാങ്ങിയ ജര്‍മനിക്ക് ഇന്ന് സ്‌പെയിനെ സമനിലക്കുരുക്കിലാക്കാന്‍ കഴിഞ്ഞതിനാല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി. എങ്കിലും ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരം (ജര്‍മ്മനി vs കോസ്റ്ററിക്ക ), (സ്‌പെയിന്‍ vs ജപ്പാന്‍ ) നിര്‍ണ്ണായകമായി മാറും. 

ജീവന്മരണ പോരാട്ടത്തില്‍ സ്‌പെയിന് നേര്‍ക്ക് ജര്‍മനി കനത്ത പ്രതിരോധക്കോട്ടയാണ് കെട്ടിയത്. ഫുള്‍ക്രഗിലൂടെയാണ് ജര്‍മനി സമനില പിടിച്ചത്. സാനെയില്‍ നിന്നുള്ള പാസിന് ശേഷം മുസിയാലയില്‍ നിന്ന് പന്ത് ഏറ്റെടുത്ത് വലത് മൂലയില്‍ നിന്നായിരുന്നു ഫുള്‍ക്രഗിന്റെ പ്രൗഢമായ ഗോള്‍. പഴയ രീതിയിലുള്ള സെന്റര്‍ ഫോര്‍വേഡ് പ്ലേയാണ് ജര്‍മനിക്ക് ഇപ്പോള്‍ ആവശ്യമെന്ന് ഇന്നത്തെ കളി തെളിയിക്കുന്നുണ്ട്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളുകളൊന്നും പിറക്കാത്ത ഒരു മണിക്കൂറിന് ശേഷം സൂപ്പര്‍ സബ്ബായി സ്‌പെയിനിനെ മുന്നിലെത്തിച്ച് മൊറാട്ടയാണ്. ഇടതുവിങ്ങില്‍ നിന്ന് ആല്‍ബ എത്തിച്ച പന്തിനെയാണ് മൊറാട്ട ലക്ഷ്യത്തിലെത്തിച്ചത്.

ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ലെങ്കിലും കളി ആവേശകരമായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ സ്‌പെയ്ന്‍ തങ്ങളുടെ സ്വതസിദ്ധമായ പാസിങ്ങുകളിലൂടെ മികവ് കാട്ടി. ആദ്യ പകുതിയുടെ 69 ശതമാനവും പന്ത് സ്‌പെയിനിന്റെ കൈവശം തന്നെയായിരുന്നു. എന്നാല്‍ ജര്‍മനിയുടെ കടുത്ത പ്രതിരോധത്തില്‍ ഒരു സ്പാനിഷ് ശ്രമങ്ങളും ഗോളുകളായില്ല.

ആദ്യ പകുതിയില്‍ ജര്‍മന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി സ്‌പെയ്ന്‍ നാല് ഷോട്ടുകളും സ്‌പെയ്ന്‍ ഗോള്‍മുഖത്തേക്ക് ജര്‍മനി മൂന്ന് ഷോട്ടുകളും പായിച്ചു. കളിയുടെ ഏഴാം മിനിറ്റില്‍ ഡാനി ഒല്‍മോയുടെ ഷോട്ട് ന്യൂയറുടെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ ക്രോസ്ബാറിലും പോസ്റ്റിനുമിടയില്‍ പത്ത് തട്ടിത്തെറിച്ച് കെട്ടടങ്ങി. 22-ാം മിനിറ്റിലെ ജോര്‍ഡി ആല്‍ബേയുടെ അടുത്ത നീക്കം പക്ഷേ ഗോള്‍പോസ്റ്റിനെ വെറുതെ തൊട്ട് കടന്നുപോയി. 40-ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറിന് വല വിറപ്പിക്കാനായി. എന്നാല്‍ അതും ഗോളായി മാറിയില്ല.

]]>
കാമറൂണിന്റെ ആഫ്രിക്കന്‍ കുതിരകളെ നേരിടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് https://malayalees.ch/switzerland-vs-cameroon-fifa-world-cup-22/ Thu, 24 Nov 2022 10:51:47 +0000 https://malayalees.ch/?p=71817 ഖത്തര്‍ ലോകകപ്പില്‍ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ അല്‍പസമയത്തിനകം സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ നേരിടും. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെയാണ് സ്വിസ് സംഘം ഖത്തറിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. സമീപകാലങ്ങളില്‍ മികച്ച പ്രകടനം കാത്തുസൂക്ഷിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് കഴിഞ്ഞ നാല് ലോക കപ്പുകളിലും പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.

ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മറികടക്കാന്‍ ഇതുവരെ സ്വിറ്റ്‌സര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ വിടവ് തീര്‍ക്കാനാകും അല്‍ ജനൂബില്‍ ഇത്തവണ സ്വിസ് ശ്രമിക്കുക. മുറത്ത് യകിന്‍ ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കോച്ച്.

യൂറോപ്യന്‍ ലീഗുകളില്‍ കരുത്ത് തെളിയിച്ച മൗമി എന്‍ഗമല, ടോക്കോ എകമ്പി, സാമ്പോ അയ്‌സ്, ആന്‍ഡ്രെ ഒനാന അടക്കമുളള താരങ്ങള്‍ ഇത്തവണ കാമറൂണ്‍ സ്‌ക്വാഡിലുണ്ട്. സമീപകാലത്ത് വലിയ മുന്നേറ്റമില്ലാതിരുന്ന കാമറൂണിന് ഇത്തവണ മികച്ച മുന്നേറ്റതാരങ്ങളുടെ സാന്നിധ്യമുണ്ടെന്നത് ഗുണകരമാണ്. റിഗോബെര്‍ട്ട് സോങ് ആണ് കാമറൂണിന്റെ കോച്ച്.

]]>
വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ഖത്തറില്‍ അവനിറങ്ങുന്നു; ക്രിസ്റ്റിയാനോ റൊണാള്‍ഡോ https://malayalees.ch/cristiano-ronaldo-fifa-world-cup-22/ Thu, 24 Nov 2022 07:53:37 +0000 https://malayalees.ch/?p=71804 ഓള്‍ഡ് ട്രാഫോഡിനോട് അയാള്‍ക്ക് വിടപറയേണ്ടി വരുന്നുണ്ട്. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അവന് തുറന്ന് പറയേണ്ടി വരുന്നുണ്ട്… ആദ്യ ഇലവനില്‍ ഇടം പിടിക്കാനാകാതെ പോകുന്നുണ്ട്.. പക്ഷേ ലോക ഫുട്ബാളിന്റെ രാജാവിന് വീഴച്ചകളില്‍ വീണു പോകാനാകില്ല തോല്‍വിയിലും അവസര നിഷേധത്തിന്റെ കാലത്തും ഫോമില്ലായ്മയുടെ സങ്കട കാലത്തും വീണു പോകണമെങ്കില്‍ അവന്റെ പേര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നല്ലാതാകണം. ഖത്തറിന്റ പ്രതീക്ഷയുടെ പുല്‍മൈതാനത്ത് അല്‍ റിഹ്ല പന്തുരുളുമ്പോള്‍ അവിടെ ആകാശത്തോളമുറന്ന് പോര്‍ച്ചുഗലിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഒരു CR7 ഉണ്ടാകും അവന്‍ ലോകകപ്പിന്റെ സുന്ദര കിരീടം തന്നെ മോഹിച്ച് പോരാടും. അവന്‍ കായികാസ്വാദകരെ കളിയാസ്വാദനത്തിന്റെ അത്രമേല്‍ ഉന്നതമായ ഇടങ്ങളില്‍ തന്നെയത്തിക്കും. കാരണം അവന്റെ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ്.

2006 ജര്‍മന്‍ ഫുട്ബാള്‍ ലോകകപ്പ് ഇറ്റാലിയുടെ കിരീട നേട്ടമുണ്ടായ മറ്റൊരാസിയുടെ നെഞ്ചുകലങ്ങിയ സിദാന്‍ പ്രയോഗമുണ്ടായ ബാറ്റില്‍ ഓഫ് നുറന്‍ബര്‍ഗ് സംഭവിച്ച ലോകകപ്പ്. ആ ലോകകപ്പില്‍ മറ്റ് രണ്ട ചരിത്ര സംഭവങ്ങള്‍ കൂടി നടന്നു ലോകകപ്പ് ഫുട്‌ബോളിന്റെ മിശിഹായും രാജാവും ആദ്യമായി കളത്തിലിറങ്ങിയ ലോകകപ്പായിരുന്നു അത്. 2006നു മുന്‍പേ ക്രിസ്റ്റ്യാനോ എന്ന പേര് ആരാധക ഹൃദയത്തില്‍ എഴുതപ്പെട്ടിരുന്നു അതൊന്നു കൂടി ആഴത്തില്‍ പതിപ്പിക്കുന്നതായിരുന്നു ജര്‍മന്‍ ലോകകപ്പ്
. ഫിഗോ ഡെക്കോ പോലുള്ള പ്രതിഭകള്‍ക്കൊപ്പം പോരിനിറങ്ങിയ റോണോ പ്രതിഭയുള്ള പ്രകടനം പുറത്തെടുത്ത് പോര്‍ച്ചുഗലിന്റെ സെമി പ്രവേശനത്തില്‍ നിര്‍ണായക സാന്നിധ്യമായി.

1966 ലെ ചരിത്രമായ മൂന്നാം സ്ഥാനത്തിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനം. 1966 വരെ ലോകകപ്പില്‍ യോഗ്യത നേടിടാതിരുന്ന പൊര്‍ച്ചുഗലിനെ അന്ന് മുന്നില്‍ നയിച്ച യുഷെബിയോ താരത്തിനൊപ്പം റൊണാള്‍ഡോ എന്ന പേര് എഴുതപ്പെടാന്‍ തുടങി .ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നത് CR7 എന്ന ആഗോള ബ്രാന്‍ഡിലേക്ക് വളരാന്‍ തുടങ്ങി. ഇന്നവന്‍ ചിലര്‍ക്ക് നിഷേധിയാകും. ചിലര്‍ക്ക് അഹങ്കാരിയാകും ..പക്ഷെ അവാനാണ് ലോക ഫുട്ബാളിന്റെ രാജാവ്. അന്താരാഷ്ട്ര തലത്തിലൊരു രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഒന്നാമനാണവന്‍. 2018 ലോകകപ്പില്‍ സ്‌പെയിനിനെതിരെ നേടിയ ഹാട്രിക് ഗോളിന് സമാനമായതൊന്ന് സംഭവിച്ച് ഖത്തറില്‍ അവന്റെ ബൂട്ടുകള്‍ നിശബ്തതയെ കൈവിടുന്നത് കാത്തിരിക്കുകയാണ് ലോകം. പ്രായം വെറും അക്കങ്ങള്‍ മാത്രമെന്നെന്ന് ലോകതോടായി വിളിച്ച് പറഞ്ഞവന്‍ അത് കളി മികവുകൊണ്ട് പല കുറി തെളിയിച്ചതുമാണ്.

റോണയെന്ന പോരാളിയെ കണ്ട മത്സരങ്ങളുടെ കഥകള്‍ പറഞ്ഞാല്‍ അത് ഒരിക്കലും അവസാനിക്കാത്ത വിധം നീളമേറിയതാകുമെന്നുറപ്പാണ്… പക്ഷെ 2016 യൂറോകപ്.. അത് എപ്പോഴും സ്‌പെഷ്യലാണ്. ാജ്യത്തിനായി ഒരു കിരീടണമെന്ന റോണോയുടെ സ്വപ്നം പൂവണിഞ്ഞ യൂറോയാണത്. സെമിലയിലടക്കം ഗോളുകള്‍ കൊണ്ട് റോണോ തിളങ്ങിയ യൂറോയില്‍ ഫൈനല്‍ പോരാട്ടത്തില്‍ എതിരാളികള്‍ ശക്തരായ ഫ്രാന്‍സ്. ഒരു പക്ഷെ ഈ ഫൈനലിന് മുന്‍പ് റോണാ 2004 യൂറോ ഫൈനലും ഗ്രീസിനോടുള്ള അപ്രതീക്ഷിത തോല്‍വിയും ഓര്‍ത്ത് കാണണം. അന്ന് ഫ്രാസിനോടുള്ള ഫൈനല്‍മത്സരത്തിന് ഇടക്ക് വെച്ച് പരിക്ക് പറ്റി അവന്‍ കളം വിട്ടതുമാണ് റോണോ. പക്ഷേ ഒരു പോരാളിയെ പോലെ ടീമിന് മൊത്തം ഊര്‍ജം നല്‍കി ഗ്രൗണ്ടിനരിക്കെ ഒരു പരിശീലകനെ പോലെ നിലകൊണ്ട് ഫ്രാന്‍സിനെ തകര്‍ത്ത് കിരീടം നേടിയവനാണ് റോണോ. ത്തറിലും ലോകം കാത്തിരിക്കുന്നത് റോണോയിലെ തോല്‍വിയില്‍ തളരാത്ത പോരാളിയെയാണ്. അത് സംഭവിക്കുമെന്ന് വിശ്വസിക്കുകയാണ്.

ദുരന്ത പൂര്‍ണമായൊരു ബാല്യത്തയും വേദനകളെയും മറികടന്ന് തന്നെയാണവന്‍ പകരം വെക്കാനാളില്ലാത്ത റോണോയായി വളര്‍ന്നത്. മുഴു കുടിയനായ അച്ഛനെ പോലെയാകരുതെന്ന് ചെറുപ്പത്തിലേ ഉറപ്പിച്ചവന്‍. ഒരു ബൂട്ട് സ്വന്തമാക്കാന്‍ തെരുവില്‍ പണിയെടുത്തവന്‍. അവനോളം ആരും ഇല്ലെന്നുള്ള തോന്നലുണ്ടാക്കി അവനിന്ന് ഫുട്ബാളിന്റെ ആകാശത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാകുന്നു. ഇത്തവണ ഖത്തറില്‍ മുന്‍ഗാമികള്‍ക്ക് സാധിക്കാത്ത ലോക കിരീടം സ്വന്തമാക്കാന്‍ അവനാകും എന്നാണ് പോര്‍ട്ടുഗീസ് ജനത വിശ്വസിക്കുന്നത്. അവനൊപ്പം പോരാടാന്‍ ബ്രൂണോ ഫെര്‍ണാഡസും ബെര്‍ണാഡോ സില്‍വയും പെപ്പയും വില്യം കാര്‍വാലോയുമടക്കം ഒരു പ്രതികളുടെ നീണ്ട നിരയുണ്ട്.

ഫെര്‍ഗി യുഗത്തില്‍ തന്റെ കൗമാര കാലത്ത് മാഞ്ചസ്റ്ററിലെത്തിയവന്‍ പിന്നീട് പുത്തന്‍ വെല്ലുവിളികളേറ്റെടുത്ത് മാഡ്രിഡ്രിലെക്കും യുവന്റസിലേക്കും ചേക്കേറിയവന്‍ തിരികെ യൂണൈറ്റഡിലെത്തുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് പോലും കളിക്കാനാകാത്ത പ്രതിസന്ധി മുന്നില്‍ കണ്ടിട്ടുണ്ടാകില്ല. പക്ഷെ കാത്തിരുന്നോളൂ പോര്‍ച്ചുഗലിന്റെ ആദ്യ വേള്‍ഡ് കപ്പ് മത്സരത്തിനായി. അവിടെ അവന്‍ ചരിത്രം സൃഷ്ട്ടിച്ചിരിക്കും.

]]>
കുതിപ്പ് തുടര്‍ന്ന് ഫ്രാന്‍സ്; എംബാപെയുടെ ഗോളില്‍ ഫ്രഞ്ച് പടയുടെ തേരോട്ടം; 4-1 https://malayalees.ch/france-3rd-goal-fifa-2022/ Wed, 23 Nov 2022 04:16:30 +0000 https://malayalees.ch/?p=71708 ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ -ഫ്രാന്‍സ് ആവേശപ്പോരാട്ടം. ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മുന്നില്‍. ഇരട്ട ഗോളോടെ നാലാം ഗോള്‍ ജിറൂഡ് ഫ്രാന്‍സിനായി നേടി. എംബാപെയുടെ മനോഹര ഹെഡറിലൂടെയായിരുന്നു ഫ്രഞ്ച് സംഘത്തിന്റെ മൂന്നാം ഗോള്‍. ആദ്യപകുതിയില്‍ തന്നെ ഇരുടീമുകളും മൂന്ന് ഗോളുകളോടെ കളി മികവ് നിലനിര്‍ത്തിയുള്ള നീക്കങ്ങളായിരുന്നു. ആവേശകരമായ പോരാട്ടത്തിനാണ്അല്‍ ജനൂബ് സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്.

ഓസീസ് വല തകര്‍ത്ത് 32ാം മിനുറ്റില്‍ ഫ്രാന്‍സി വേണ്ടി ജിറൂഡാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ജിറൂഡ് മികച്ച കളിയാണ് കാഴ്ചവച്ചത്. ഫ്രാന്‍സിന് വേണ്ടി 50ാം ഗോള്‍ നേടിയ താരമായി ഇതോടെ ജിറൂഡ്.

രണ്ടാം പകുതിയുടെ 60ാം മിനിറ്റില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ ഡ്യൂകിന് മഞ്ഞ കാര്‍ഡ് കിട്ടി. 26ാം മിനിറ്റിലാണ് ഓസ്‌ട്രേലിക്കെതിരെ ചാമ്പ്യന്‍മാര്‍ ആദ്യഗോള്‍ നേടിയത്. 14ാം നമ്പര്‍ താരം റാബിയോയുടെ ഗോള്‍ ഫ്രാന്‍സിനെ വലിയ കാത്തിരിപ്പില്ലാതെ മികച്ച ഫോമിലേക്ക് വളരെ പെട്ടന്നുതന്നെ തിരിച്ചെത്തുകയായിരുന്നു.

മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗുഡ്‌വിന്‍ നേടിയ ക്രേഗ് ഗുഡ്‌വിന്റെ മിന്നുള്ള ഗോളില്‍ ഓസ്‌ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്.

]]>
മിന്നലായി വലൻസിയ; ഖത്തറിനെതിരെ ഇക്വഡോറിന് ജയം https://malayalees.ch/ecuador-win-against-qatar/ Mon, 21 Nov 2022 04:20:34 +0000 https://malayalees.ch/?p=71611 22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോളാണ് വിജയം നിർണയിച്ചത്. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു.

22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോളാണ് വിജയം നിർണയിച്ചത്. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു.

പിന്നീടങ്ങോട് കളികളത്തിൽ ഇക്വഡോറിന്റെ മേൽകൈ തന്നെയായിരുന്നു കാണാനായത്. 31–ാം മിനിറ്റിൽ ക്യാപറ്റൻ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. വലതുവിങ്ങിൽനിന്ന് പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഗോൾകീപ്പർ അൽ ഷീബിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആതിഥേയരായ ഖത്തർ കുറച്ചുകൂടി ഒത്തിണക്കത്തോടെ കളിച്ചെങ്കിലും ​ഗോൾ നീക്കം സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾ മത്സരഫലം നിർണയിച്ചു.

]]>
ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത 30 ഓളം വാഹനങ്ങൾക്കെതിരെ നടപടി https://malayalees.ch/aluva-world-cup-rally-30-booked/ Mon, 21 Nov 2022 04:09:27 +0000 https://malayalees.ch/?p=71594 ആലുവയിൽ ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി. അപകടകരമായി വാഹനമോടിച്ച മുപ്പതോളം വാഹനങ്ങൾക്കെതിരെയാണ് നടപടി. 

ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസ പ്രകടനം നടത്തിയ ടൂ വീലറുകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസ്.

അപകടകരമായി വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പത്തോളം വാഹന ഉടമകളെ പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുള്ളതിനാൽ ഇതിന്റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി.

]]>
ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ് https://malayalees.ch/qatar-world-cup-begins-tomorrow/ Sat, 19 Nov 2022 07:08:02 +0000 https://malayalees.ch/?p=71568 ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും. 

നവംബർ ഇരുപതിൽ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും. 29 രാവുകളിൽ ലോകമാകെ ആ വെളിച്ചം പരക്കും. ആയിരത്തിയൊന്ന് രാവുകളിലെ കഥകളോളം കഥകളുണ്ടാകും.
മെസിക്കും നെയ്മറിനും റൊണാൾഡോക്കും ബെൻസേക്കുമെല്ലാം ആ കഥകളിൽ ഷഹരിയാറിന്റെ ഛായയാകും. ഷഹറസാദ കഥകൾ പറഞ്ഞ ഷഹരിയാറിന്റെ. അലാവുദീന്റെ അത്ഭുത വിളക്ക് പോലെ ഡെൻമാർക്കോ കോസ്റ്റാറിക്കയോ ക്രൊയേഷ്യയോ, നമ്മളുടെ ചിന്തകളിലില്ലാത്ത മറ്റേതെങ്കിലും സംഘമോ അത്ഭുത വിളക്കാകും. 800 കോടി ജനങ്ങളിൽ 831 പേർ മാത്രം കളിക്കുന്നതിനെ ലോകം മുഴുവൻ കണ്ടിരിക്കും. 195 രാജ്യങ്ങളിൽ 32 രാജ്യങ്ങൾ മാത്രം കളിക്കുന്നത് കാണാൻ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.

ഗോത്ര വിഭാഗങ്ങളുടെ കൂരയോടുപമിക്കുന്ന അൽബെയ്ത്ത് സ്റ്റേഡിയവും തൊപ്പി പോലെ തിളങ്ങുന്ന അൽ തുമാമയും പരമ്പരാഗത പായ്ക്കപ്പലിനെ ഓർമിപ്പിക്കുന്ന അൽ ജനൂബും അവരെ വരവേൽക്കും.

ജൂണിലെ രാത്രിമഴയ്‌ക്കൊപ്പം മഴയാരവം പോലെ വന്നിരുന്ന ലോകകപ്പിന് ഇത്തവണ നവംബറിന്റെ തണുപ്പാണ്. ഖത്തറിലെ ഗ്യാലറിയിൽ അപ്പോഴും പെരുംപെയ്ത്തിന്റെ ആരവമായിരിക്കും.
ചാറ്റൽമഴ പോലെ സുഖമുള്ള തുടക്കമുണ്ടാകും. ആ ചാറ്റൽ മഴയിലും പിടിച്ച് നിൽക്കാതെ ഒലിച്ച് പോകുന്ന കരുത്തരുണ്ടാകും. ലോകമതിനെ അട്ടിമറിയെന്ന് വിളിക്കും. പിന്നത്തെ പെയ്ത്തിൽ മറുകര തേടുന്നവർ കൂട്ടത്തിലൊരുത്തനെ ആഴത്തിലേക്കാഴ്ത്തും.

മഴ ശക്തിപ്പെടും തോറും മറുകരയെത്തുന്നവരുടെ എണ്ണം ചുരുങ്ങും. ഒടുവിലൊരു മരണപ്പെയ്ത്താണ്. മഴ തോരുന്ന ശൂന്യതയിൽ കലർപ്പില്ലാത്ത ആനന്ദവും ഉപാധികളില്ലാത്ത സന്തോഷവും
ഉള്ള് പിടയുന്ന കരച്ചിലും ബാക്കിയാകും..അറേബ്യൻ കഥകളിൽ ഒരു കഥ കൂടി എഴുതിച്ചേർക്കപ്പെടും…

ശേഷം ഉറക്കത്തിന്റെ കനം തൂങ്ങുന്ന കണ്ണുകളുമായി നമ്മൾ സ്‌കൂളിലേക്കോ പണിയിടങ്ങളിലേക്കോ പതിവ് പോലെ പോകും.

]]>
‘കേരളം ലോകകപ്പ് ചൂടിൽ’; പുള്ളാവൂരിലെ കട്ട് ഔട്ടുകൾ ഏറ്റെടുത്ത് ഫിഫ https://malayalees.ch/pullavoor-cutout-image-shared-by-fifa/ Wed, 09 Nov 2022 07:32:40 +0000 https://malayalees.ch/?p=70969 ഖത്തറിൽ നിന്ന് 3,022 കിലോമീറ്റർ അകലെ, ഇങ്ങ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇന്ന് ലോക ഫുട്‌ബോൾ പ്രേമികളുടെ ചർച്ചാ വിഷയം. പുള്ളാവൂരിലെ ഭീമൻ കട്ടൗട്ടുകൾ ഫിഫ തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു പുള്ളാവൂർ.

ഫുട്‌ബോൾ മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകത്തെ മുഴുവൻ ലോകകപ്പ് ചൂടിലേക്ക് എത്തിക്കാൻ കോഴിക്കോട്ടെ പുള്ളാവൂർ എന്ന ചെറുഗ്രാമത്തിന് സാധിച്ചു. ഇവിടെ പുഴയുടെ നടുവിൽ തലയുയർത്തി നിൽക്കുന്ന മെസ്സിയും, നെയ്മറും, റൊണാൾഡോയും ഇന്ന് ട്വിറ്ററിലെ രസികൻ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്.

കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിൽ ആദ്യ ഉയർന്നത് മെസിയുടെ കട്ട് ഔട്ടാണ്. പുഴയുടെ നടുവിൽ തല ഉയർത്തി നിൽക്കുന്ന മെസിയെ കണ്ടാൽ ഇതുവഴി പോകുന്നവർ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അർജൻറീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിൻറെയും പുഴയിൽ സ്ഥാപിക്കുന്നതിൻറെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.

എന്നാൽ വിട്ടുകൊടുക്കാതെ തയ്യാറാകാതെ ബ്രസീൽ ആരാധകരും വച്ചു തങ്ങളുടെ പ്രിയതാരത്തിന്റെ ഭീമൻ കട്ട്ഔട്ട്. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതെ പുഴയിൽ ബ്രസിൽ ആരാധകർ ഉയർത്തിയിരിക്കുന്നത്. തല ഉയർത്തി നിൽക്കുന്ന മെസ്സിയും നെയ്മറുമെല്ലാം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. വൈകിയില്ല…പിന്നാലെ വന്നു റൊണാൾഡോയും. ഇനി ഏതെല്ലാം ആരാധകർ രംഗത്തെത്തും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

]]>
World Cup 2022: ആരാധകർക്കും സന്ദർശകർക്കുമുള്ള ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു https://malayalees.ch/key-transport-information-for-residents-and-visitors-during-fifa-world-cup-qatar-2022/ Thu, 13 Oct 2022 04:40:44 +0000 https://malayalees.ch/?p=69517 നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത് 

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, ടാക്‌സികൾ, ഊബർ, കരീം തുടങ്ങിയ റൈഡ്-ഹെയിൽ സർവീസുകൾ എന്നിവയുൾപ്പെടെ നിരവധി ഗതാഗത ഓപ്‌ഷനുകൾ ഉണ്ടായിരിക്കും. രണ്ട് വിമാനത്താവളങ്ങളിൽ നിന്നും ഷട്ടിൽ ബസുകൾ സർവീസ് നടത്തുകയും സെൻട്രൽ ദോഹയിലെ താമസ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ ആരാധകരെ സഹായിക്കുകയും ചെയ്യും.

ടൂർണമെന്റ് വേദികളിലെത്താൻ പ്രദേശവാസികൾക്ക്‌ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ടൂർണ്ണമന്റ്‌ കാലയളവിൽ രണ്ട്‌ മെട്രൊ ട്രെയിനുകളുടെയിടയിലുള്ള സമയ ദൈർഘ്യം ആറു മിനുട്ടിൽ നിന്നും, മൂന്നാക്കി ചുരുക്കുമെന്നും വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു. ഇത്‌ ലോകകപ്പിനെത്തുന്ന ആരാധകർക്ക്‌ വളെരെയേറെ പ്രയോചനം ചെയ്യുന്ന പ്രഖ്യാപനമാണ്.

സന്ദർശകർക്ക് ദോഹ മെട്രൊയും പൊതു ബസ് സർവീസുകളും ഉപയോഗിക്കുന്നതാണ് അഭികാമ്യം. ദോഹയ്ക്ക് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിൽ നിന്നും പ്രധാന താമസ സ്ഥലങ്ങളിൽ നിന്നും സ്റ്റേഡിയങ്ങളിലേക്ക് നേരിട്ട് ബസ് സർവീസുകൾ ഉണ്ടായിരിക്കും.

ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവുമധികം ആൾക്കാർക്ക് എത്തിച്ചേരാൻ കഴിയുന്ന ലോകകപ്പ് ആയി ഖത്തറിനെ മാറ്റുവാൻ ആണ് സംഘാടകർ ലക്ഷ്യമിടുന്നത്. ട്രാൻസ്‌പോർട്ട് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ-മവ്ലവി, ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ ഖാലിദ് അൽ മുല്ല, മൊവാസലാത്ത്(കർവ) ഓപറേറ്റിങ് ഓഫിസർ അഹമദ് അൽ ഒബൈദ്അലി, അഷ്‌ഗാൽ ദോഹ സിറ്റി ഡിസൈൻ മേധാവി മുഹമ്മദ് അലി അൽ മർറി, ഗതാഗത മന്ത്രാലയം പ്രതിനിധി എഞ്ചിനിയർ നജില മലാല അൽ ജാബിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

]]>
ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾ; നവംബർ 20ന് കിക്കോഫ് https://malayalees.ch/%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b5%be-%e0%b4%ae%e0%b4%be%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8/ Sat, 01 Oct 2022 04:47:44 +0000 https://malayalees.ch/?p=68826 ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇനിയുള്ള നാളുകൾ നിർണായകമാണ്. ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും ഈ ദിനങ്ങൾ കടന്നുപോകണം കളിക്കാർക്ക്. പ്രധാന ലീഗുകൾ നവംബർ 13ന്‌ ലോകകപ്പിന്റെ ഇടവേളയ്ക്കുപിരിയും. ഡിസംബർ 26ന്‌ മാത്രമേ ലീഗ് വാതിലുകൾ വീണ്ടും തുറക്കുകയുള്ളൂ. നവംബർ പതിമൂന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 26 വരെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം. ഇന്നുമുതൽ വീണ്ടും ലീഗ് മത്സരങ്ങൾ തുടങ്ങുകയാണ്. നവംബർ രണ്ടാംവാരം സന്നാഹമത്സരങ്ങൾക്കായി വീണ്ടും ടീമുകൾ കളത്തിലിറങ്ങും ( 50 Days Ahead Of The 2022 World Cup ).

യൂറോപ്യൻ ടീമുകൾക്ക് നേഷൻസ് ലീഗായിരുന്നു ലോകകപ്പിനുമുമ്പ് മാറ്റുരയ്ക്കാനുള്ള വേദി. ചാമ്പ്യന്മാരായ ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാർ പരുങ്ങി. ലാറ്റിനമേരിക്കയിൽ ബ്രസീലും അർജന്റീനയും മികച്ച പ്രകടനങ്ങൾ തുടർന്നു. സന്നാഹമത്സരങ്ങളിൽ തോൽവി അറിയാതെയാണ് കുതിപ്പ്. ഏഷ്യൻ, ആഫ്രിക്കൻ ടീമുകളും സൗഹൃദപ്പോരുകളിലായിരുന്നു.

നേഷൻസ് ലീഗിന്റെ അവസാനചിത്രം നോക്കുമ്പോൾ യൂറോപ്പിലെ വമ്പൻ ടീമുകൾക്ക് നിരാശയാണ്. കഴിഞ്ഞ ലോകകപ്പിലെ നാലാംസ്ഥാനക്കാരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി കിട്ടി. നേഷൻസ് ലീഗിൽ ഒരുകളിപോലും ഗാരെത് സൗത്ഗേറ്റിന്റെ സംഘത്തിന് ജയിക്കാനായില്ല. ഹാരി കെയ്നും ബുകായോ സാക്കയും ഫിൽ ഫോദെനുമൊക്കെ ഉൾപ്പെടുന്ന സംഘം തെളിയുന്നില്ല. ലോകകപ്പിന് യോഗ്യത നേടാൻ കഴിയാത്ത ഇറ്റലിയാണ് ഇംഗ്ലണ്ടും ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നേഷൻസ് കപ്പ് സെമിയിൽ കടന്നത്. ജർമനിക്ക് ഗ്രൂപ്പിൽ ഒരുജയംമാത്രം കിട്ടി.

ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും നേടാനായത് ഒരുജയം. കിലിയൻ എംബാപ്പെയും ഒൺടോയ്ൻ ഗ്രീസ്മാനുമൊക്കെയുള്ള വമ്പന്മാരുടെ സംഘം അവസാനകളിയിൽ ഡെന്മാർക്കിനോട് തോറ്റു. കഴിഞ്ഞ യൂറോയിൽ മിന്നിയ ഡെന്മാർക്ക് ലോകകപ്പിലും ആ മികവ് നിലനിർത്താനുള്ള ഒരുക്കത്തിലാണ്. റഷ്യൻ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയും മികച്ച പ്രകടനം നടത്തി. നേഷൻസ് ലീഗിന്റെ സെമിയിലേക്ക് മുന്നേറാനായെങ്കിലും സ്പെയ്നിന്റെയും പ്രകടനം ആശാവഹമല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ സംഘവും ആധികാരിക പ്രകടനമൊന്നും പുറത്തെടുത്തില്ല. യൂറോപ്പിൽ ഇക്കുറി മിന്നിയത് നെതർലൻഡ്സാണ്. ഒറ്റക്കളി തോറ്റിട്ടില്ല ഡച്ചുകാർ. ബൽജിയം ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഈ നേട്ടം.

പിഴവുകൾ തിരുത്തി ലോകകപ്പിൽ കുതിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസും ഇംഗ്ലണ്ടും ജർമനിയുമെല്ലാം. സൂപ്പർ താരങ്ങൾ ഇനിയും തെളിഞ്ഞില്ലെങ്കിൽ ഖത്തറിൽ അടിതെറ്റും. അർജന്റീനയും ബ്രസീലും ലോകകപ്പിലേക്ക് കരുത്തുറ്റ പ്രകടനങ്ങളുമായാണ് കടന്നുവരുന്നത്. ലയണൽ മെസിയുടെ മികവിൽ അർജന്റീന തോൽവിയറിയാതെ മുന്നേറി. യുവതാരങ്ങളും മിന്നുന്നു. ബ്രസീൽ നെയ്മറുടെ ചിറകിൽ കുതിക്കുകയാണ്. ഗോളടിച്ചും അടിപ്പിച്ചും കളിജീവിതത്തിലെ ഏറ്റവുംനല്ല നിമിഷങ്ങളിലാണ് നെയ്മർ. ഏഷ്യയിൽ ദക്ഷിണകൊറിയയും തിളങ്ങി. ആതിഥേയരായ ഖത്തർ സന്നാഹമത്സരങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്തു.

]]>