fifa ranking – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Jun 2023 05:06:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fifa ranking – malayalees.ch https://malayalees.ch 32 32 ഫിഫ റാങ്കിംഗിൽ ആദ്യ നൂറിൽ തിരികെയെത്തി ഇന്ത്യ; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന https://malayalees.ch/fifa-ranking-india-improve-to-world-no-100/ Fri, 30 Jun 2023 05:06:10 +0000 https://malayalees.ch/?p=83550 ഫിഫ ലോക ഫുട്ബോൾ റാങ്കിംഗിൽ ആദ്യ നൂറിൽ ഇടം പിടിച്ച് ടീം ഇന്ത്യ . പുതിയ റാങ്കിംഗ് പ്രകാരം ഒരു സ്ഥാനം ഉയര്‍ന്നാണ് ഇന്ത്യ നൂറാം സ്ഥാനം നേടിയത് . ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പിൽ ലെബനനെ തോൽപ്പിച്ച് കിരീടം നേടിയതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യന്ഷിപ്പിൽ സെമി ഫൈനൽ പ്രവേശനം നേടിയതും ഇന്ത്യയ്ക്ക് ആദ്യ നൂറിൽ ഇടം പിടിക്കാൻ അവസരമൊരുക്കി.

കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച ഫുട്ബോൾ കളിക്കുന്ന ഇന്ത്യൻ ടീം റാങ്കിംഗിൽ ഇനിയും മുന്നേറുമെന്ന പ്രതീക്ഷ നൽകുന്നുണ്ട് . സാഫ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കരുത്തരായ കുവൈറ്റിനെതിരെ സമനില നിലയാണ് നേടാനായതെങ്കിലും മേധാവിത്തം പുലർത്തിയാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത് .സെമിയിൽ ലബനനെ നേരിടാനിറങ്ങുമ്പോൾ ഇന്റർ കോണ്ടിനെന്‍റല്‍ കപ്പിൽ നേടിയ വിജയം ആത്മവിശ്വസമുയർത്തുന്നുണ്ട്. തുടർച്ചയായ 8 മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിലാണ് ഗോൾ വഴങ്ങിയത്, അതാകട്ടെ ഒരു ഓൺ ഗോളും.

ലോക റാങ്കിംഗിൽ ലോക ചാമ്പ്യന്മാരായ മെസിയുടെ അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസ് രണ്ടാമതും ബ്രസീൽ മൂന്നാമതുമാണ്. ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ആദ്യ പത്തിൽ തന്നെയുണ്ട്.

]]>
ഫിഫ റാങ്കിംഗ്: ബ്രസീൽ രണ്ടാമത്; അർജന്റീനയ്ക്കും നേട്ടം https://malayalees.ch/fifa-ranking-brazil-argentina/ Fri, 13 Aug 2021 04:47:07 +0000 https://malayalees.ch/?p=48057 ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ബ്രസീൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ ആണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തിയത്. ടോക്യോ ഒളിമ്പിക്സിലെ സ്വർണനേട്ടമാണ് ബ്രസീലിനു തുണയായത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയ അർജൻ്റീന ആറാം സ്ഥാനത്തേക്കുയർന്നു. ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യ 105ആം സ്ഥാനത്ത് തുടരുകയാണ്. (fifa ranking brazil argentina)

കോപ്പ കിരീട നേട്ടം അർജൻ്റീനയ്ക്കും യൂറോ കപ്പ് നേട്ടം ഇറ്റലിക്കും തുണയായി. ഇറ്റലി അഞ്ചാം സ്ഥാനത്തേക്കാണ് എത്തിയത്. ഒന്നാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിൻ്റും രണ്ടാം സ്ഥാനത്തുള്ള ബ്രസീലിന് 1798 പോയിൻ്റുമാണ് ഉള്ളത്. 103 പോയിൻ്റുകൾ വർധിപ്പിച്ച് 1745 പോയിൻ്റുമായാണ് ഇറ്റലി അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. 72 പോയിൻ്റുകൾ മെച്ചപ്പെടുത്തിയ അർജൻ്റീനക്ക് ആറാം സ്ഥാനത്ത് 1714 പോയിൻ്റുണ്ട്.

ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവർ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. സ്പെയിൻ, പോർച്ചുഗൽ, മെക്സിക്കോ, അമേരിക്ക എന്നിവർ യഥാക്രമം ഏഴ് മുതൽ 10 വരെ സ്ഥാനങ്ങളിലുണ്ട്. ഇന്ത്യക്ക് 1180 പോയിൻ്റാണ് ഉള്ളത്.

കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിലായിരുന്നു ഡി മരിയയുടെ വിജയഗോൾ. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്.

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി കീഴടക്കിയത്. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു.

]]>