FEUOK – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Dec 2022 05:06:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FEUOK – malayalees.ch https://malayalees.ch 32 32 അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക് https://malayalees.ch/avatar-theaters-in-kerala-feuok/ Wed, 07 Dec 2022 05:06:07 +0000 https://malayalees.ch/?p=72444 അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്. ഡിസംബർ 16 നാണ് അവധാർ തീയേറ്ററുകളിലേക്കെത്തുന്നത്. സിനിമകൾ റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ഒ.ടി.ടി പ്രദർശനത്തിന് നൽകുന്നതിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രം​ഗത്തെത്തിയിരുന്നു. 

അത്തരം ചിത്രങ്ങളുടെ നിർമാതാക്കളും നടീ നടൻമാരും, വിതരണക്കാരുമായും സഹകരിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംഘടനകൾക്കും കത്ത് നൽകുമെന്നും ഫിയോക് വ്യക്തമാക്കി. ജനുവരി 1 മുതൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനം നടപ്പാക്കും. താരങ്ങൾക്ക് ഒ.ടി.ടിയിലല്ല ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം വേണ്ടത്.

ഏഴും എട്ടും സിനിമകൾ ഒ.ടി.ടിക്ക് നൽകിയ താരത്തിൻ്റെയും നിർമാതാവിൻ്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഓർക്കണമെന്നും ഫിയോ ക് പ്രസിഡന്റ് കെ. വിജയകുമാർ കൊച്ചിയിൽ പറഞ്ഞു. ഫിയോക് യോഗത്തിനു ശേഷമായിരുന്നു പ്രതികരണം.

]]>
‘ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; തീയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയ്‌ക്ക് നൽകരുതെന്ന് ഫിയോക് https://malayalees.ch/feuok-against-ott-release/ Tue, 26 Jul 2022 07:52:09 +0000 https://malayalees.ch/?p=65421 ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോ​ഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും.

തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴി‍ഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്‍ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നു.

ഒടിടിയുമായി ബന്ധപ്പെട്ട് തീയറ്ററ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർ തള്ളിയിരുന്നു. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ് ഫിലിം ചേംബർ പരി​ഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തീയറ്റർ ഉടമകളുടെ തീരുമാനം.

സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കെജിഎഫ്, ആർആർആർ, വിക്രം, മാസ്റ്റർ തുടങ്ങിയ വലിയ സിനിമകൾക്ക് മാത്രമാണ് ജനങ്ങൾ ഇപ്പോൾ വലിയ തരത്തിൽ തീയറ്ററിൽ എത്തുന്നത്. ഈ സ്ഥിതി തുടരകയാണെങ്കിൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.

]]>
തീയറ്ററുകൾ തുറക്കൽ; ഫിയോകിന്റെ അടിയന്തര ജനറൽ ബോഡി ഇന്ന് https://malayalees.ch/feuok-general-body-today/ Sat, 23 Oct 2021 05:01:48 +0000 https://malayalees.ch/?p=51421 തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിൻ്റെ അടിയന്തര ജനറൽ ബോഡി ഇന്നു കൊച്ചിയിൽ ചേരും. കുടിശ്ശികയുള്ള തീയറ്ററുകൾക്ക് സിനിമ നൽകേണ്ട എന്ന നിലപാടിലാണ് വിതരണക്കാർ. എന്നാൽ തിയറ്റർ തുറന്ന ശേഷം മാത്രമേ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനാകൂ എന്നാണ് തീയറ്റർ ഉടമകളുടെ നിലപാട്. ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാവും. (FEUOK general body today)

ഇന്നലെ സർക്കാരുമായി നടത്തിയ യോഗത്തിൽ വിനോദ നികുതി ഉൾപ്പടെയുള്ള ആവശ്യങ്ങൾ തീയറ്റർ ഉടമകൾ മുന്നോട്ട് വെച്ചിരുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. തിയറ്റർ ഉടമകളുമായി 26 ന് വീണ്ടും സിനിമാ മന്ത്രി ചർച്ച നടത്തും.

സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നിൽകുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ അടിയന്തര ജനറൽബോഡി നാളെ ചേരും. മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തിൽ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സർക്കാരിനോടു ആവശ്യപ്പെട്ടിടുണ്ട്.

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് ആദ്യമെത്തുക. നവംബർ 12-ന് റിലീസ് തീരുമാനിച്ച ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ആകും ആദ്യ മലയാള സിനിമ. ജെയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടർ’ എന്നിവയാകും ആദ്യമെത്തുക.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ നൂറുശതമാനം സീറ്റിങ് കപ്പാസിറ്റി ആയ ശേഷം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. സർക്കാർ അനുമതി നൽകിയ ഒക്ടോബർ 25 -നു തന്നെ തിയേറ്ററുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീണ്ടും തുറക്കുന്നതിന് തുറക്കുന്നതിന് ഒരു തിയേറ്ററിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ ചെലവാകുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമായി സംഘടനകളുടെ ആശ്യങ്ങൾ ചർച്ചചെയ്യും. സംഘടനകൾ മുന്നോട്ടുവച്ച ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്താമെന്ന് മന്ത്രി ഓൺലൈൻ മീറ്റിംഗിൽ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു.

]]>
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസില്ല; പ്രതിഷേധവുമായി നിര്‍മാതാക്കള്‍ https://malayalees.ch/no-theatre-release-for-ott-film-producers-feuok/ Fri, 14 Aug 2020 04:49:52 +0000 https://malayalees.ch/?p=30165 ടോവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് എന്ന ചിത്രത്തിന് മാത്രമാണ് ഫിയോകിന്‍റെ ഇളവ്

ടോവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റഴ്സ് എന്ന ചിത്രമൊഴികെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് നിശ്ചയിച്ചവരുടെ സിനിമകള്‍ക്ക് തിയേറ്റര്‍ റിലീസ് അനുവദിക്കേണ്ട എന്ന തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ തീരുമാനത്തിനെതിരെ വിമത സ്വരമുയര്‍ത്തി നിര്‍മാതാക്കള്‍. രജിഷ വിജയന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുക്കെട്ടില്‍ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് പുറത്തിറക്കുന്ന ലവ് എന്ന സിനിമയുടെ നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍, മലയാളത്തിലെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം റിലീസ് സൂഫിയും സുജാതയും സിനിമയുടെ നിര്‍മാതാവ് വിജയ് ബാബു എന്നിവരാണ് പ്രതിഷേധവുമായി ഫേസ്ബുക്കില്‍ രംഗത്തുവന്നത്. ‘ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി’; എന്നാണ് ആഷിഖ് ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ചിത്രീകരണം ആരംഭിച്ച്- അവസാനിച്ച ആദ്യത്തെ ചിത്രമാണ് ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച ‘ലവ്’. പൂര്‍ണമായും ഇന്‍റീരിയറില്‍ ചിത്രീകരിച്ച സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ ഉന്നമിട്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഫിയോകിന്‍റെ തീരുമാനത്തിനെതിരെ നേരത്തെ സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവും രംഗത്തുവന്നിരുന്നു. ‘ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !’; എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ആഷിഖ് അബു നിര്‍മിച്ച ഹലാല്‍ ലവ് സ്റ്റോറി, ഹാഗര്‍ എന്നീ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനാണ് ആലോചിച്ചിരുന്നത്. ഫിയോകിന്‍റെ പുതിയ തീരുമാനം ഈ സിനിമകളുടെ റിലീസിനെയെല്ലാം വെട്ടിലാക്കിയിരിക്കുകയാണ്.

ടോവിനോയും ആന്‍റോ ജോസഫും സംയുക്തമായി നിർമിക്കുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ട് പോയാൽ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഒ.ടി.ടി റിലീസിന് അനുമതി നൽകിയതെന്നാണ് ഫിയോക്ക് ഭാരവാഹികൾ വ്യക്തമാക്കുന്നത്. ഫിയോകിന്‍റെ പുതിയ തീരുമാനത്തിനെതിരെ കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സിന്‍റെ സംവിധായകന്‍ ജിയോ ബേബി പരിഹാസവുമായി രംഗത്തുവന്നിരുന്നു. ഫേസ്ബുക്കിലാണ് ജിയോ ബേബി ഫിയോകിനെ പരിഹസിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്. ‘ഞങ്ങള്‍ക്ക് പ്രിവിലേജുണ്ട്, പിടിപാടുണ്ട്..ഇളവും ഉണ്ട്’; എന്നാണ് ജിയോ ബേബി പോസ്റ്റ് ചെയ്തത്. പിന്നീട് ഈ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

]]>