FC Goa – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Jan 2023 04:41:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FC Goa – malayalees.ch https://malayalees.ch 32 32 പരാജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്; ഗോവയോട് വീണത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് https://malayalees.ch/kerala-blasters-lost-fc-goa-isl/ Mon, 23 Jan 2023 04:41:01 +0000 https://malayalees.ch/?p=74862 ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തുടർച്ചയായ രണ്ടാംതോൽവി. എഫ്‌സി ഗോവയോട്‌ 3‐1നാണ്‌ തോറ്റത്‌. ദിമിത്രിയോസ്‌ ഡയമന്റാകോസാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്‌. ഗോവയ്‌ക്കായി ഇകെർ ഗുറോക്‌ടെക്‌സെന, നോഹ വെയ്‌ൽ സദൂയ്‌, റിഡീം തലങ്‌ എന്നിവർ ലക്ഷ്യം കണ്ടു. 14 കളിയിൽ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത്‌ തുടരുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. കളിയുടെ അവസാന ഘട്ടത്തിൽ തകർപ്പൻ കളി പുറത്തെടുത്തെങ്കിലും ഗോവയുടെ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിനെ തടയുകയായിരുന്നു. (blasters lost goa isl)

മുംബൈ സിറ്റിക്കെതിരെ കളിച്ച ടീമിൽ കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രതിരോധത്തിൽ ഹർമൻജോത്‌ കബ്രയ്‌ക്ക്‌ പകരം സന്ദീപ്‌ സിങ് എത്തി. ജെസെൽ കർണെയ്‌റോയ്‌ക്ക്‌ പകരം നിഷുകുമാറും. വിക്‌ടർ മോൻഗിൽ, ഹോർമിപാം എന്നിവർ തുടർന്നു.മധ്യനിരയിൽ കെ പി രാഹുലിന്‌ പകരം സൗരവ്‌ മണ്ഡൽ വന്നു. ഇവാൻ കലിയുഷ്‌നി, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ് എന്നിവർ തുടർന്നു. ദിമിത്രിയോസ് ഡയമന്റാകോസ്‌. മുൻനിരയിൽ. ബാറിന് കീഴിൽ പ്രഭ്‌സുഖൻ സിങ്ഗിൽ.

ഗോവൻ പ്രതിരോധത്തിൽ സാൻസൺ പെരേര, അൻവർ അലി, മുഹമ്മദ്‌ ഫാരെസ്‌ അൽ അർണൗട്‌, ഐബൻ ഡോഹ്‌ലിങ്‌. മധ്യനിരയിൽ ആയുഷ്‌ ഛേത്രി, ബ്രണ്ടൻ ഫെർണാണ്ടസ്‌, എഡു ബെഡിയ, നോഹ വെയ്‌ൽ സദൂയ്‌, ഇകെർ ഗുറോക്‌ടെക്‌സെന എന്നിവർ. മുന്നേറ്റത്തിൽ ദേവേന്ദ്ര മുർഗവോക്കർ. ഗോൾവലയ്‌ക്ക്‌ മുന്നിൽ ധീരജ്‌ സിങ്‌.

കളിയുടെ ആദ്യ മിനിറ്റുകളിൽ ഗോവയ്‌ക്ക്‌ കിട്ടിയ ഫ്രീകിക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം സമർഥമായി തടഞ്ഞു. ഇതിനിടെ ഗുറോക്‌ടെക്‌സെന ഹെഡർ ബാറിന്‌ മുകളിലൂടെ പറന്നു. പതിനേഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റം കണ്ടു. ഡയമന്റാകോസും ലൂണയും നടത്തിയ നീക്കം ഗോവൻ പ്രതിരോധം തടഞ്ഞു. കളിയുടെ 32‐ാംമിനിറ്റിൽ ഗോവയ്ക്ക്‌ അനുകൂലമായി റഫറി പെനൽറ്റിക്ക്‌ വിസിലൂതി. ഫെർണാണ്ടസിനെ ബോക്‌സിൽ സൗരവ്‌ തള്ളിയിട്ടതിനായിരുന്നു പെനൽറ്റി. ഗുറോക്‌ടെക്‌സെന ഗോവയ്‌ക്കായി പെനൽറ്റി വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. 39‐ാംമിനിറ്റിൽ ലൂണയുടെ ഫ്രീകിക്ക്‌ ധീരജ്‌ കുത്തിയകറ്റുകയായിരുന്നു. പിന്നാലെ നോഹയുടെ അപകടരമായ നീക്കം ഹോർമിപാം തടഞ്ഞു. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾക്കിടെ മികച്ചൊരു പ്രത്യാക്രമണത്തിലൂടെ ഗോവ ഗോൾനേട്ടം രണ്ടാക്കി. ഇക്കുറി നോഹയാണ്‌ ലക്ഷ്യം കണ്ടത്‌. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോവൻ ഗോൾമുഖത്തേക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. എങ്കിലും മറുപടി ഗോൾ തൊടുക്കാൻ കഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാംപകുതി ബ്ലാസ്‌റ്റേഴ്‌സ്‌ ആത്മവിശ്വാസത്തോടെയാണ്‌ തുടങ്ങിയത്‌. 50‐ം മിനിറ്റിൽ ഫ്രീകിക്ക്‌. ഇടതുഭാഗത്തുനിന്ന്‌ ലൂണ തൊടുത്ത മിന്നുന്ന ഫ്രീകിക്ക്‌ ഗോൾമുഖത്തേക്ക്‌. പ്രതിരോധത്തിന്റെ കെട്ടുപൊട്ടിച്ചുനിന്ന ഡയമന്റാകോസ്‌ ഉശിരൻ ഹെഡറിലൂടെ വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ പെട്ടെന്നുതന്നെ ട്രാക്കിലായി. 57‐ാം മിനിറ്റിൽ സൗരവിന്റെ ക്രോസ്‌ ഗോൾമുഖത്തേക്ക്‌ മനോഹരമായി എത്തിയെങ്കിലും പ്രതിരോധം തടഞ്ഞു. പിന്നാലെ കലിയുഷ്‌നിയുടെ ലോങ്‌ റേഞ്ചർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ കളിയിൽ പൂർണനിയന്ത്രണം നേടി. 67‐ാം മിനിറ്റിൽ കളിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യമാറ്റം വരുത്തി. സൗരവിന്‌ പകരം നിഹാൽ സുധീഷ്‌ കളത്തിലെത്തി. 69‐ാം മിനിറ്റിൽ ഗോവ ലീഡുയർത്തി. പകരക്കാരനായെത്തി റിഡീം തലങ്‌ അവരുടെ മൂന്നാം ഗോൾ വലയിലെത്തിച്ചു. ബെദിയ നൽകിയ ലോങ്‌ ക്രോസ്‌ തടയാൻ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല.

ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്ന്‌ മാറ്റങ്ങൾ കൂടി വരുത്തി. നിഷു, ഡയമന്റാകോസ്‌, സഹൽ എന്നിവർക്ക്‌ പകരം ബ്രൈസ്‌ മിറാൻഡ, അപോസ്‌തലോസ്‌ ജിയാനു, ജെസെൽ കർണെയ്‌റോ എന്നിവരെത്തി. അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ പൊരുതിക്കളിച്ചു. 79‐ാം മിനിറ്റിൽ നിഹാലിന്റെ ഷോട്ട്‌ ഗോൾലൈനിൽവച്ച്‌ പ്രതിരോധം തടയുകയായിരുന്നു. 84‐ാം മിനിറ്റിൽ ജീക്‌സണ്‌ പകരം ആയുഷ്‌ അധികാരിയെത്തി. തുടർന്നുള്ള മിനിറ്റുകളിൽ പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്‌ ഗോൾ മടക്കാനായില്ല.

29ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയാണ്‌ വേദി.

]]>
ഐഎസ്എൽ: എഫ്‌സി ഗോവയ്‌ക്കെതിരെ മഞ്ഞപ്പടയ്ക്ക് തകർപ്പൻ ജയം https://malayalees.ch/isl-kerala-blasters-beat-fc-goa-3-1/ Mon, 14 Nov 2022 04:28:13 +0000 https://malayalees.ch/?p=71234 ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ മഞ്ഞപ്പടയ്ക്ക് ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ തകർത്തത്.

ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ​ഗോൾ കരസ്ഥമാക്കിയത്. വാശിയേറിയ കളി പുരോ​ഗമിക്കുന്നതിനിടെ മൂന്ന് തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് – ഗോവ താരങ്ങള്‍ പരസ്പരം പോരടിച്ചത്. ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഇത്രയുംതന്നെ പോയിന്റുളള ഗോവ നാലാം

ബ്ലാസ്‌റ്റേഴ്‌സ് നേടിയ രണ്ട് ഗോളുകളില്‍ കെ.പി രാഹുലിന്റെ കൈയൊപ്പുണ്ടായിരുന്നു. രാഹുലിന്റെ അവസരോചിതമായ നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായി. വലതുവിങ്ങില്‍ നിന്ന് നിരവധി അവസരങ്ങൾ സൃഷ്ടിക്കാനും താരത്തിന് എളുപ്പത്തിൽ കഴിഞ്ഞു. മത്സരത്തിലെ ആദ്യ ഗോള്‍ 42-ാം മിനിറ്റിലാണ് പിറന്നത്. രാഹുല്‍ നല്‍കിയ ക്രോസില്‍ നിന്നുള്ള ലൂണയുടെ ഹെഡര്‍ ശ്രമം പിഴച്ചെങ്കിലും, പിന്നാലെ സഹല്‍ നല്‍കിയ പാസ് ലൂണ അനായാസം വലയിലെത്തിച്ചു.

ബ്ലാസ്റ്റേഴ്‌സ് നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് രണ്ടാം ഗോളിലേക്കെത്തിയത്. ബോക്‌സില്‍ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ അന്‍വര്‍ അലി നിലത്ത് വീഴ്ത്തുകയായിരുന്നു. ആ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും കിക്കെടുത്ത ദിമിത്രിയോസ് ​ഗോൾവല കുലുക്കുകയും ചെയ്തു. ഇവാന്‍ കലിയുഷ്‌നിയുടെ ഷോട്ടിലൂടെ 51-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോൾ നേടിയത്. 67-ാം മിനിറ്റിലാണ് എഫ്‌സി ഗോവ ആശ്വാസ ​ഗോൾ നേടിയത്. സെറിറ്റോണ്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്ക് നോവ സദോയി ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

]]>
ഡ്യുറൻഡ് കപ്പ്: അമ്പരപ്പിക്കുന്ന പ്രകടനവുമായി മലയാളി താരം നെമിൽ; ഗോവയ്ക്ക് കൂറ്റൻ ജയം https://malayalees.ch/muhammed-nemil-durand-cup-fc-goa-defeated-jamshedpur/ Fri, 17 Sep 2021 13:27:36 +0000 https://malayalees.ch/?p=49743 ഡ്യുറൻഡ് കപ്പിൽ എഫ്സി ഗോവയ്ക്ക് കൂറ്റൻ ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായി. മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായു അടുത്ത റൗണ്ടിലെത്തിയത്. സുദേവ എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ച ആർമി ഗ്രീൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ യോഗ്യത നേടി. (nemil durand goa jamshedpur)

ജംഷഡ്പൂരിനെ പൂർണമായും നിഷ്പ്രഭരാക്കിയാണ് ഗോവ വിജയം കുറിച്ചത്. മലയാളി യുവതാരം മുഹമ്മദ് നെമിലും ദേവേന്ദ്രയും ഗോവയ്ക്കായി ഇരട്ട ഗോളുകൾ നേടി. പ്രിൻസ്ടൺ റെബെല്ലോയാണ് ഗോവയുടെ അഞ്ചാം ഗോൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു നെമിലിൻ്റെ ഗോളുകൾ. 46ആം മിനിട്ടിൽ നൊഗുവേരയിൽ നിന്ന് പാസ് സ്വീകരിച്ച് വല കുലുക്കിയ താരം 82ആം മിനിട്ടിൽ രണ്ടാം ഗോൾ നേടി. ജംഷഡ്പൂർ താരങ്ങളെ ഒന്നൊന്നായി മറികടന്ന നെമിൽ ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ തൻ്റെ രണ്ടാം ഗോളും ഗോവൻ ജയവും പൂർത്തിയാക്കുകയായിരുന്നു.

സുദേവ എഫ്സിക്കെതിരെ ഒരു ഗോൾ നേടിയ നെമിൽ ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ഡ്യുറൻഡ് കപ്പിൽ ആകെ 3 ഗോളുകൾ സ്കോർ ചെയ്തുകഴിഞ്ഞു. ഐഎസ്എലിലും മലയാളി താരം ഗോവയുടെ സുപ്രധാന കളിക്കാരൻ ആവുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ഡ്യുറൻഡ് കപ്പിളെ റഫറിയിങിനെതിരെ പരാതിയുമായി ഗോവ പരിശീലകൻ യുവാൻ ഫെറാൻഡോ. റഫറിയിങ് വളരെ മോശമാണെന്ന് കുറ്റപ്പെടുത്തിയ ഫെറാൻഡോ കളിക്കാർക്ക് വേഗത്തിൽ പരുക്കേൽക്കുന്നു എന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയെങ്കിൽ ഡ്യുറൻഡ് കപ്പിൽ കളിക്കാൻ ടീമുകൾ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുദേവ എഫ്സിക്കെതിരായ മത്സരത്തിൽ ഗോവയുടെ സ്പാനിഷ് താരം ജോർജ് ഓർട്ടിസിനു പരുക്കേറ്റിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോവ പരിശീലകൻ രംഗത്തെത്തിയത്. സംഘാടകർ ആവശ്യപ്പെട്ടതുകൊണ്ടാണ് മികച്ച താരങ്ങളെ കളത്തിലിറക്കിയത്. എന്നാൽ, കളിച്ച് പരുക്കേൽക്കുകയാണെങ്കിൽ ബുദ്ധിമുട്ടാവും. പിന്നീട് ഈ ടൂർണമെൻ്റ് കളിക്കാൻ ടീമുകൾക് മടിക്കും. കളിക്കാരെ സംരക്ഷിക്കൻ അവരൊന്നും ചെയ്യുന്നില്ല. മാത്രമല്ല, ഡ്യുറൻഡ് കപ്പിലെ റയറിയിങ് വളരെ മോശമാണ്. ഈ സാഹചര്യത്തിൽ, ഇത്തരം ടൂർണമെൻ്റുകൾ കളിക്കുന്നതിനെക്കാൾ നല്ലത് ഗോവയിൽ തന്നെ പ്രീസീസൺ നടത്തുകയായിരുന്നു എന്നും ഫെറാൻഡോ പറഞ്ഞു.

]]>
ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ https://malayalees.ch/fc-goa-earns-hard-earned-draw-against-bengaluru-fc/ Mon, 23 Nov 2020 05:16:10 +0000 https://malayalees.ch/?p=35564 കരുത്തരുടെ ഐ.എസ്.എൽ പോരാട്ടം സമനിലയിൽ. ആതിഥേയരായ എഫ്.സി ​ഗോവയും ബം​ഗളൂരു എഫ്.സിയും രണ്ട് ഗോളുകളിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് പിറകിലായ ഗോവ സമനില പിടിച്ച് കളി രക്ഷിച്ചെടുക്കുകയായിരുന്നു. 66ാം മിനിട്ടു വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ അംഗുലോയുടെ ഇരട്ട ഗോളിൽ സമനില പിടിച്ചെടുക്കുകയായിരുന്നു.

27ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്‌സിലേക്ക് നീണ്ട പന്ത് ആരും മാർക്ക് ചെയ്യാതിരുന്ന സിൽവ അനായാസം വലയിലെത്തിച്ചു. 57ാം മിനിട്ടിൽ യുവാൻ അന്റോണിയോ ഗോൺസാലസാണ് ബംഗളൂരുവിന്റെ രണ്ടാം ഗോൾ നേടിയത്. ദെഷോൺ ബ്രൗൺ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് എറിക് പാർത്താലു ഹെഡ്ഡ് ചെയ്ത് യുവാന് മറിച്ച് നൽകുകയായിരുന്നു. ഉഗ്രനൊരു വോളിയിലൂടെ യുവാൻ പന്ത് വലയിലിട്ടു.

പകരക്കാരെ ഇറക്കി തൊട്ടടുത്ത മിനിട്ടിൽ (66) തന്നെ ഇഗോർ അംഗുലോയിലൂടെ ഗോവ ഒരു ഗോൾ മടക്കി. നൊഗ്വേരയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മൂന്ന് മിനിട്ടിനുള്ളിൽ അം​ഗുലോ തന്റെ രണ്ടാം ​ഗോളും വലയിലാക്കി ​ഗോവ മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു.

]]>