FC BARCELONA – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Jun 2023 12:01:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png FC BARCELONA – malayalees.ch https://malayalees.ch 32 32 ജർമൻ മധ്യനിര താരം ഇല്‍കായ് ഗുണ്ടോഗന്‍ ഇനി ബാഴ്‌സലോണക്ക് വേണ്ടി ബൂട്ടണിയും https://malayalees.ch/ilkay-gundogan-joins-barcelona-on-free-transfer/ Mon, 26 Jun 2023 12:01:06 +0000 https://malayalees.ch/?p=83326 ജർമൻ മധ്യനിര താരം ഇല്‍കായ് ഗുണ്ടോഗനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കി എഫ്‌സി ബാഴ്സലോണ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടത്തിലെത്തിച്ചതിന് പിന്നിൽ ഗുണ്ടോയുടെയും നിർണായകമായ പങ്കുണ്ട്. സിറ്റിയുമായുള്ള കരാർ ഈ വർഷം അവസാനിച്ചിരുന്നു. തുടർന്ന്, കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിൽ താരമെത്തുകയും ബാഴ്സലോണയുമായി കരാർ ഒപ്പിടുകയും ചെയ്തു. രണ്ടു വർഷത്തെ കരാറിലാണ് ഗുണ്ടോഗന്‍ ബാഴ്സക്കായി പന്ത് തട്ടുക. 400 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.

ക്ലബ്ബുമായി ചർച്ചകൾ നടത്തിയിരുന്ന ലയണൽ മെസ്സി അമേരിക്കൻ ക്ലബ് ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടതാണ് എത്രയും വേഗം ഗുണ്ടോഗനെ ടീമിലേക്കെത്തിക്കാൻ ബാഴ്‌സയെ പ്രേരിപ്പിച്ചത്.

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി സ്ഥാനമേറ്റ ശേഷം ആദ്യം ടീമിലെത്തിച്ച താരമായിരുന്നു ഗുണ്ടോഗന്‍. ഇതിഹാസ ത്യുല്യമായ കരിയറായിരുന്നു സിറ്റിയിൽ ഗുണ്ടോഗന്റേത്. 304 മത്സരങ്ങളിൽ നിന്നും ഈ മധ്യനിര താരം നേടിയത് 60 ഗോളുകളും 40 അസിസ്റ്റുകളും. ഈ സീസണിന്റെ അവസാന ഘട്ടത്തിൽ സിറ്റിയുടെ സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ട് നിറം മങ്ങിയപ്പോൾ ടീമിനായി ഗോളുകൾ നേടുക എന്ന കടമ നിർവഹിച്ചതും ഗുണ്ടോഗനായിരുന്നു. ഏഴ് വർഷത്തിൽ സിറ്റിക്ക് ഒപ്പം നേടിയത് 14 കിരീടങ്ങൾ. അതിൽ അഞ്ച് പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു.

സെർജിയോ ബുസ്‌ക്വെറ്റ്‌സ് കളമൊഴിഞ്ഞെങ്കിലും പെഡ്രി, ഫ്രെങ്കി ഡി ജോങ്, ഗാവി, ഫ്രാങ്ക് കെസി, സെർജി റോബർട്ടോ എന്നിവർ നിയന്ത്രിക്കുന്ന ബാഴ്സയുടെ മധ്യനിരയിലേക്ക് ഗുണ്ടോഗനെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷയേറെ.

]]>
സ്പാനിഷ് കപ്പിൽ എൽ ക്ലാസിക്കോ പോരാട്ടം; പരുക്കിന്റെ പിടിയിൽ ബാഴ്സ https://malayalees.ch/el-clasico-in-copa-del-ray/ Fri, 03 Mar 2023 04:53:07 +0000 https://malayalees.ch/?p=77266 ലോക ഫുട്ബോളിലെ എക്കാലത്തെയും ക്ലാസിക് പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഇന്ന് രാത്രി അരങ്ങൊരുങ്ങും. സ്പാനിഷ് കപ്പ് ടൂർണമെന്റായ കോപ്പ ഡെൽ റേ സെമി ഫൈനലിലാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ക്ക് റയൽ മാഡ്രിഡിന്റെ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബ്യുവിലാണ് ആദ്യ പാദ മത്സരം. അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് സ്പാനിഷ് കപ്പിന്റെ സെമിയിൽ എത്തുന്നത്. റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. El Clasico in Copa Del Ray

കഴിഞ്ഞ ആറ് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് റയലിന്റെ കുതിപ്പ്. ഫെബ്രുവരി പകുതിയിൽ ക്ലബ് ലോകകപ്പ് നേടിയ ടീം മികച്ച ഫോമിലാണ്. എന്നാൽ പരുക്കുകളുടെ പിടിയിൽ വലയുന്ന ബാഴ്സ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർ തോൽവികൾ നേരിട്ടു. എന്നാൽ, ഇതൊന്നും എൽ ക്ലാസിക്കോ എന്ന യുദ്ധമുഖത്തിന്റെ ആവേശം കുറയ്ക്കില്ല. കളിമികവിലല്ല, മറിച്ച് താരങ്ങളുടെ മെന്റാലിറ്റിയിയാണ് ഓരോ ക്ലാസിക്കോ മത്സരത്തിന്റെയും അടിസ്ഥാനം

പരുക്കുകളിൽ കുടുങ്ങിയാണ് ബാഴ്സലോണ ഇറങ്ങുന്നത്. അൽമേറിയക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ ഹാംസ്റ്റിങ്ങിന് പരുക്കേറ്റ റോബർട്ട് ലെവൻഡോസ്‌കി ഇന്ന് ഇറങ്ങില്ല. പ്ലേ മേക്കറായ പെഡറിയും വിങ്ങർ ഔസ്മാനെ ടെമ്പേളെയും പരുക്കിൽ നിന്ന് മോചിതനായിട്ടില്ല. പരിശീലനത്തിനിടെ പരുക്കേറ്റ അൻസു ഫാറ്റി ഇന്ന് കളിക്കാൻ ഇറങ്ങുന്നതിൽ സംശയങ്ങളുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തോൽവി നനഞ്ഞ ബാഴ്സക്ക് ഫോമിലേക്ക് തിരിച്ച വരാൻ ഇന്നത്തെ മത്സരം നിർണായകമാണ്.

ലിവർപൂളിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഡേവിഡ് അലാബ, റോഡ്രിഗോ എന്നിവർക്ക് ഇന്നത്തെ മത്സരം നഷ്ടപ്പെടും. ലെഫ്റ് ബാക്ക് ഫെർലാൻഡ് മെന്റി പരുക്കിൽ നിന്നും മുക്തനായിട്ടില്ല. മാർച്ച് 20ന് ഇരു ടീമുകളും ലാ ലിഗ മത്സരത്തിൽ വീണ്ടും ഏറ്റുമുട്ടും.

]]>
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സ-ബയേൺ പോരാട്ടം; ഇക്കുറി ലെവൻഡോവ്ക്സിയ്ക്ക് മുഖം മാറ്റം https://malayalees.ch/champions-league-barcelona-bayern-munich/ Fri, 26 Aug 2022 04:18:07 +0000 https://malayalees.ch/?p=67093 ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടം. ഗ്രൂപ്പ് സിയിലാണ് ബാഴ്സയും ബയേണും പരസ്പരം ഏറ്റുമുറ്റുക. ഇവർക്കൊപ്പം ഇൻ്റർ മിലാൻ കൂടി ഉൾപ്പെടുന്ന സി ഗ്രൂപ്പാണ് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ്. ചെക്ക് ക്ലബ് വിക്ടോറിയ ആണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. 8 വർഷം ബയേണിലുണ്ടായിരുന്ന ലെവൻഡോവ്സ്കി ഇത്തവണ ബാഴ്സയിലാണ്. ഈ സീസണിലാണ് 34കാരനായ താരം കറ്റാലൻ ക്ലബിലെത്തിയത്.

ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മോശം റെക്കോർഡുകളാണ് ബാഴ്സയ്ക്കുള്ളത്. മുൻ സീസണുകളിൽ കൂടുതലും നോക്കൗട്ടിലാണ് ബാഴ്സ ബയേണിനെ നേരിട്ടിരുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയും ബയേണും ഒരു ഗ്രൂപ്പിലായിരുന്നു. രണ്ട് പാദങ്ങളിലും ബയേൺ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയം കണ്ടു. 2020 ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടറി ബാഴ്സയെ 2നെതിരെ 8 ഗോളുകൾക്കാണ് ബയേൺ വീഴ്ത്തിയത്. ചാമ്പ്യൻസ് ലീഗിൽ 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 8 തവണ ബയേണും രണ്ട് തവണ ബാഴ്സയും വിജയിച്ചു.

അതേസമയം, ഗ്രൂപ്പ് ജിയിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിൻ ഹാലൻഡ് തൻ്റെ പഴയ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ നേരിടും. ഹാലൻഡും ഈ സീസണിലാണ് ഇംഗ്ലീഷ് വമ്പന്മാരുമായി കരാർ ഒപ്പിട്ടത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ

Group A: Ajax, Liverpool, Napoli, Rangers

Group B: Porto, Athletico Madrid, Leverkusen, Brugge

Group C: Bayern, Barcelona, Inter Milan, Vitoria

Group D: Eintracht, Tottenham, Sporting, Marseille

Group E: AC Milan, Chelsea, Salzburg, Dinamo Zagreb

Group F: Real Madrid, Leipzig, Shakhtar, Celtic

Group G: Manchester City, Sevilla, Dortmund, Copenhagen

Group H: PSG, Juventus, Benfica, Haifa

]]>
പ്രീസീസൺ; ഡെംബലെയുടെ ഡബിളിന് മോയ്സെ കീനിന്റെ മറുപടി; ബാഴ്സ-യുവന്റസ് മത്സരം സമനിലയിൽ https://malayalees.ch/barcelona-juventus-preseason-draw/ Wed, 27 Jul 2022 05:21:13 +0000 https://malayalees.ch/?p=65466 പ്രീസീസൺ പോരിൽ ബാഴ്സലോണ-യുവൻ്റസ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ബാഴ്സക്കായി ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകൾ നേടിയപ്പോൾ യുവൻ്റസിനു വേണ്ടി മോയ്സെ കീനും രണ്ട് ഗോളുകൾ സ്വന്തമാക്കി. കളിയിൽ ആകെ മികച്ചുനിന്നിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്.

34 ആം മിനിട്ടിൽ ബാഴ്സയാണ് സ്കോറിംഗ് ആരംഭിച്ചത്. സെർജീഞ്ഞോ ഡെസ്റ്റിൻ്റെ അസിസ്റ്റിൽ നിന്ന് ഡെംബലെ വല ചലിപ്പിച്ചു. 5 മിനിട്ടിനുള്ളിൽ യുവൻ്റസ് തിരിച്ചടിച്ചു. ക്വാഡാർഡോയുടെ പാസിൽ നിന്നാണ് കീൻ തൻ്റെ ആദ്യ ഗോൾ നേടിയത്. 40ആം മിനിട്ടിൽ വീണ്ടും ഡെംബലെ സ്കോർ ചെയ്തു. ഇത്തവണ സെർജിയോ ബുസ്കറ്റ്സ് ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ആദ്യ പകുതി 2-1നു പിരിഞ്ഞു. 51ആം മിനിട്ടിൽ യുവൻ്റസ് ഒപ്പമെത്തി. ലോകടെല്ലിയാണ് യുവൻ്റസിൻ്റെ രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

]]>
ഹാലൻഡ് ബാഴ്സയിലേക്ക് തന്നെ?; കരാർ ധാരണയായെന്ന് റിപ്പോർട്ട് https://malayalees.ch/erling-haaland-fc-barcelona-transfer/ Wed, 05 Jan 2022 09:08:32 +0000 https://malayalees.ch/?p=55058 ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. താരത്തിൻ്റെ ഏജൻ്റ് മിനോ റയോളയും ബാഴ്സ പ്രസിഡൻ്റ് യുവാൻ ലപോർട്ടയും തമ്മിൽ കരാർ ധാരണയായെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (erling haaland barcelona transfer)

സീസണൊടുവിൽ ഹാലൻഡ് ബൊറൂഷ്യ വിടുമെന്നാണ് വിവരം. 100 മില്ല്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീ. മൂന്ന് വർഷത്തേക്കാവും താരം ബാഴ്സയുമായി കരാറിൽ ഏർപ്പെടുക. ഹാലൻഡിനെ ടീമിലെത്തിക്കുന്നതിനായി ചില താരങ്ങളെ ബാഴ്സ റിലീസ് ചെയ്തേക്കും. ചിരവൈരികളായ റയൽ മാഡ്രിഡും ഹാലൻഡിനെ സൈൻ ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എംബാപ്പെ റയലിലെത്താൻ സാധ്യതയുള്ളതിനാൽ ഹാലൻഡ് ഈ ഓഫറിനോട് മുഖംതിരിച്ചു എന്ന് റിപ്പോർട്ടുണ്ട്.

സമകാലിക താരങ്ങളിൽ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് 21കാരനായ എർലിങ് ഹാലൻഡ്. 2019-20 സീസണിൽ സാൽസ്ബർഗിൽ നിന്ന് ബൊറൂഷ്യയിലെത്തിയ താരം ബൊറൂഷ്യക്കായി 53 ഗോളുകളാണ് നേടിയിട്ടുള്ളത്. നോർവേ ദേശീയ ടീമിനായി 12 ഗോളുകളും ഹാലൻഡ് നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്പാനിഷ് യുവ സ്ട്രൈക്കർ ഫെറാൻ ടോറസിനെയും ബാഴ്സലോണ ടീമിലെത്തിച്ചിരുന്നു. 65 മില്ല്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ഫെറാൻ ടോറസ് ബാഴ്സയിലെത്തിയത്. ക്ലബിൽ കളിക്കാൻ താരം ശമ്പളം കുറച്ചു എന്ന് ചില റിപ്പോർട്ടുകളുണ്ട്. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന വലിയ ട്രാൻസ്‌ഫറാണ് ഇത്. വലൻസിയയിൽ കരിയർ ആരംഭിച്ച താരം 2020 സീസണിലാണ് സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 28 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് താരം നേടിയത്. സ്പെയിൻ്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച ടോറസ് സീനിയർ ടീമിൽ 22 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് നേടിയത്.

ബാഴ്സയുടെ പല ഫസ്റ്റ് ഇലവൻ താരങ്ങളും കൊവിഡ് ബാധിച്ച് പുറത്തായതിനാൽ മയ്യോർക്കക്കെതിരെ പത്തോളം യുവതാരങ്ങളാണ് കളത്തിലിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. ടോറസും പെഡ്രിയും കൂടി കൊവിഡ് ബാധിച്ച് പുറത്താവുന്നതോടെ ബാഴ്സ ഇനിയും യുവതാരങ്ങളെ തന്നെ ടീമിൽ ഉൾപ്പെടുത്തേണ്ടിവരും.

ബാഴ്സയുടെ 9 താരങ്ങൾക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലെമെൻ്റ് ലെങ്‌ലെറ്റ്, ഡാനിയൽ ആൽവസ്, ജോർഡി ആൽബ, സെർജീഞ്ഞോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്ദെ എസൽസൗലി, ഉസ്മാൻ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി എന്നിവർക്കാന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവർക്കൊപ്പം സെർജിയോ ബുസ്കെറ്റ്സ്, മെംഫിസ് ഡിപായ്, അൻസു ഫാതി, മാർട്ടിൻ ബ്രാത്‌വെയ്റ്റ്, സെർജി റൊബേർട്ടോ എന്നിവർ പരുക്കേറ്റ് പുറത്താണ്.

]]>
സാവി ഇനി ബാഴ്സലോണ പരിശീലകൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് മാനേജ്മെന്റ് https://malayalees.ch/fc-barcelona-confirms-return-of-club-icon-xavi-hernandez-as-head-coach/ Sat, 06 Nov 2021 07:37:00 +0000 https://malayalees.ch/?p=52111 ഇതിഹാസ മിഡ്ഫീൽഡർ സാവി ഹെർണാണ്ടസിനെ മുഖ്യ പരിശീലകനായി നിയമിച്ച് സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ. താരം തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നാല് വർഷത്തെ കരാറാണ് സാവി ഒപ്പിട്ടിരിക്കുന്നത്.

നവംബർ 8ന് ക്യാമ്പ് നൗവിൽ നടക്കുന്ന പരിപാടിയിൽ ബാഴ്‌സലോണ ഫസ്റ്റ് ടീം കോച്ചായി സാവിയെ അവതരിപ്പിക്കും. താരത്തെ വിട്ടു നൽകാനായി 5 മില്യൺ ഓളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ സാവി നന്നേ പണിപ്പെടും. വെല്ലുവിളികൾ അദ്ദേഹത്തിന് നേരിടാൻ കഴിയുമെന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷ.

അവസാന മൂന്ന് വർഷമായി അൽ സാദിന്റെ പരിശീലകനായിരുന്ന സാവി. ഖത്തർ ക്ലബായ അൽ സാദിൽ മികച്ച പ്രകടനം നടത്താൻ സാവിക്ക് ആയിരുന്നു. ഏഴു കിരീടങ്ങൾ സാവി ഖത്തറിൽ പരിശീലകനായി നേടി. ഖത്തർ ലീഗ്, ഖത്തർ കപ്പ്, ഖത്തർ സൂപ്പർ കപ്പ്, ഖത്തർ സ്റ്റാർ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയിൽ സാവി അൽ സാദിനൊപ്പം ഉയർത്തി. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന ആറു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്.

]]>
റഹീം സ്റ്റെർലിങ് ബാഴ്സയിലേക്ക്? https://malayalees.ch/raheem-sterling-to-fc-barcelona/ Sat, 18 Sep 2021 09:17:36 +0000 https://malayalees.ch/?p=49783 മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഒപ്പം കൂട്ടാനാണ് ബാഴ്സയുടെ ശ്രമം. സീസണിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് എത്തിയതോടെ സ്റ്റെർലിങിന് സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞു. അതുകൊണ്ട് തന്നെ ക്ലബ് വിടാൻ താരത്തെ സിറ്റി അനുവദിച്ചേക്കും. (raheem sterling fc barcelona)

കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സലോണയ്ക്ക് ട്രാൻസ്‌ഫർ ഫീ നൽകി സ്റ്റെർലിങിനെ വാങ്ങാനാവില്ല. പകരം വായ്പാടിസ്ഥാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ ബാഴ്സ ടീമിലെത്തിച്ചെങ്കിലും മെംഫിസ് ഡിപായ് മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്. സെർജിയോ അഗ്യൂറോയും മാർട്ടിൻ ബ്രാത്‌വെയ്റ്റും അൻസു ഫാത്തിയും പരുക്കേറ്റ് പുറത്താണ്. ലുക്ക് ഡിയോങ് ആദ്യ മത്സരത്തിൽ നിറം മങ്ങുകയും ചെയ്തു. ഇതോടെയാണ് മുന്നേറ്റ നിരയിലേക്ക് പുതിയ ആളെ തിരയാൻ ബാഴ്സ നിർബന്ധിതരായത്.

കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനോട് ബാഴ്സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടങ്ങിയിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്. 34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ വേട്ട ആരംഭിച്ചത്. 56, 85 മിനിട്ടുകളിൽ ടെർ സ്റ്റേഗനെ കീഴടക്കിയ റൊബർട്ട് ലെവൻഡോവ്സ്കി വിജയം ആധികാരികമാക്കി. സമസ്ത മേഖലകളിലും പിന്നാക്കം പോയ ബാഴ്സക്കായി യുവതാരങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അടുത്തിടെ ടീമിലെത്തിച്ച ഡച്ച് മുന്നേറ്റ താരം ലുക്ക് ഡിയോങ് ഏറെ നിരാശപ്പെടുത്തി.

2020 ചാമ്പ്യൻസ് ട്രോഫി ക്വാർട്ടറിനു ശേഷം ഇതാദ്യമായി ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടുന്ന മത്സരമായിരുന്നു ഇത്. അന്നത്തെ ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്ക് ബയേൺ തകർത്തിരുന്നു.

]]>
ആദ്യ പാദത്തിലെ തോല്‍വിക്ക് കണക്കുതീര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫൈനലില്‍ https://malayalees.ch/barcelona-into-final-news/ Thu, 04 Mar 2021 12:02:24 +0000 https://malayalees.ch/?p=41042 കരുത്തരായ സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ബാഴ്‌സയുടെ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ ബാഴ്‌സയുടെ തോല്‍വി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു. ഒസ്മാനെ ഡെംബലെ, ജെറാര്‍ഡ് പിക്വെ, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റ് എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്.

ജയിക്കാനായി പൊരുതി കളിച്ച ബാഴ്സലോണ സെവിയ്യക്ക് കാര്യമായ പഴുതുകളൊന്നും നല്‍കിയില്ല. അതേസമയം സെവിയക്ക് ലഭിച്ചൊരു പെനാല്‍റ്റി ബാഴ്സ ഗോള്‍കീപ്പര്‍ തടുത്തിടുകയും ചെയ്തു. 12ാം മിനുറ്റില്‍ ഒസ്മാനെ ഡെംബെലെയിലൂടെയാണ് ബാഴ്‌സ ലീഡെടുത്തത്. രണ്ടാം ഗോള്‍ പിറന്നത് 94ാം മിനുറ്റിലും. മത്സരത്തില്‍ സെവിയ്യ വിജയിച്ചു എന്നുറപ്പിച്ചിരിക്കേയായിരുന്നു പിക്വെയിലൂടെ ബാഴ്സയുടെ ഗോള്‍. ഇതോടെ അഗ്രിഗേറ്റ് സ്കോർ 2-2 എന്നായി.

കളി അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബ്രാത്തുവെയിറ്റിന്റെ കിടിലന്‍ ഫിനിഷ്. സെവിയ്യുടെ ഫെര്‍ണാണ്ടോയും ലൂക്ക് ഡി ജോങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് വിനയായി. ഏപ്രില്‍ 17നാണ് ഫൈനല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന ലെവാന്റെ- അത്‌ലറ്റികോ ബില്‍ബാവോ മത്സരത്തിലെ വിജയിയെയാണ് ബാഴ്‌സ ഫൈനലില്‍ നേരിടുക.

]]>
ബാഴ്‍സക്കെതിരെ വീണ്ടും മെസി; “സുവാരസിനെ വലിച്ചെറിഞ്ഞു” https://malayalees.ch/messi-slams-barcelona-over-suarez-exit/ Sat, 26 Sep 2020 04:42:37 +0000 https://malayalees.ch/?p=32352 സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത്

ബാഴ്സലോണ മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ട് വീണ്ടും ലയണല്‍ മെസി. സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത്.

““ഇന്ന് ലോക്കർ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ നിന്റെ അഭാവം അനുഭവപ്പെട്ടു. കളിക്കളത്തിന് അകത്തും പുറത്തും നിനക്കൊപ്പമാവില്ല ഇനിയുള്ള ദിവസങ്ങളെന്നത് അത്രക്കും പ്രയാസമേറിയ കാര്യമാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യും. ഒരുപാട് വർഷം നാം ഒന്നിച്ചുണ്ടായിരുന്നു, നമ്മളൊരുമിച്ച് ഭക്ഷണം കഴിഞ്ഞു. ഒരുമിച്ച് ചെലവഴിച്ച സമയങ്ങളിൽ ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ മുഹൂർത്തങ്ങൾ ഉണ്ട്. മറ്റൊരു ജഴ്സിയിൽ നിന്നെ കാണുന്നതും നിനക്കെതിരെ കളിക്കേണ്ടി വരുന്നതും വളരെ വിചിത്രമായിരിക്കും. ക്ലബിനായും വ്യക്തിപരമായും ഒരുപാട് നേട്ടങ്ങൾ സ്വന്താക്കിയ താരവും, ക്ലബ് ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിൽ ഒരാളുമായ നിനക്ക് അർഹിക്കുന്ന യാത്രയയപ്പ് ലഭിച്ചില്ല. ഇതുപോലെ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല നീ. പക്ഷേ, ഈ സമയത്ത് എന്നെ ഒന്നും അത്ഭുതപ്പെടുന്നില്ല.”- “ഈ പുതിയ വെല്ലുവിളിയിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. ഉടൻ കാണാം സുഹൃത്തേ,” എന്ന് പറഞ്ഞാണ് മെസി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ കുറിപ്പിന് മുൻ ബാഴ്സ താരം നെയ്മറുടെ മറുപടിയും മനേജ്മെൻ്റിനെ വിമർശിച്ചു കൊണ്ടായിരുന്നു.

View this post on Instagram

Ya me venía haciendo la idea pero hoy entré al vestuario y me cayó la ficha de verdad. Que difícil va a ser no seguir compartiendo el día a día con vos, tanto en las canchas como afuera. Los vamos a extrañar muchísimo. Fueron muchos años, muchos mates, comidas, cenas… Muchas cosas que nunca se van a olvidar, todos los días juntos. Va a ser raro verte con otra camiseta y mucho más enfrentarte. Te merecías que te despidan como lo que sos: uno de los jugadores más importantes de la historia del club, consiguiendo cosas importantes tanto en lo grupal como individualmente. Y no que te echen como lo hicieron. Pero la verdad que a esta altura ya no me sorprende nada. Te deseo todo lo mejor en este nuevo desafío. Te quiero mucho, los quiero mucho. Hasta pronto, amigo.

A post shared by Leo Messi (@leomessi) on

ബാഴ്സലോനയ്ക്കായി 283 മത്സരത്തിൽ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സ ചരിത്രത്തിൽ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്.

]]>
ബാഴ്സ പ്രസിഡന്റ് ജോസപ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം https://malayalees.ch/barcelona-president-bartomeu-faces-vote-of-no-confidence/ Fri, 18 Sep 2020 13:05:09 +0000 https://malayalees.ch/?p=32006 സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ബോർഡ് പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനാവശ്യമായ ഒപ്പുകൾ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാൽ ബാർതോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കേണ്ടി വന്നു. അടുത്ത മാർച്ച് വരെയാണ് ബാർതോമ്യുവിൻ്റെ കാലാവധി.

ക്ലബ് മെമ്പർമാരുടെ ഒരു കൂട്ടായ്മയാണ് പ്രസിഡൻ്റിനെതിരെ ഒപ്പ് ശേഖരിച്ചത്. 16520 ഒപ്പുകളാണ് അവിശ്വാസ പ്രമേയത്തിനു വേണ്ടിയിരുന്നത്. ആകെ 20687 ഒപ്പുകളാണ് ശേഖരിച്ചത്. ഇനി 10 ദിവസത്തിനുള്ളിൽ ഒരു കമ്മറ്റി രൂപീകരിച്ച് അവിശ്വാസ പ്രമേയം നടത്തണം. ഒക്ടോബർ പകുതിയോടെയാവും പ്രമേയം അവതരിപ്പിക്കുക. 66 ശതമാനം ആളുകളെങ്കിലും അനുകൂലിച്ചാലേ പ്രമേയം വിജയിക്കൂ. ഇതിൽ 10 ശതമാനം ക്ലബ് മെമ്പർമാരും ഉൾപ്പെടണം.

കുറച്ചധികം കാലമായി ബാർതോമ്യുവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ കടുത്തു. ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ് എന്ന് മെസി വെട്ടിത്തുരന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ സീസൺ അവസാനത്തിൽ ക്ലബ് വിടാനുള്ള കരാർ തനിക്കുണ്ടായിരുന്നു. എന്നാൽ ഞാൻ ജൂൺ 10നു മുൻപ് ഇക്കാര്യം പറഞ്ഞില്ലെന്നാണ് പ്രസിഡൻ്റിൻ്റെ വാദം. പക്ഷേ, കൊവിഡ് പശ്ചാത്തലത്തിൽ ജൂൺ 10ന് ഞങ്ങൾ ലാ ലിഗ കളിക്കുകയായിരുന്നു. ക്ലബ് വിടാൻ 700 മില്ല്യൺ ഡോളറാണ് ബാർതോമ്യു ആവശ്യപ്പെട്ടതെന്നും മെസി പറഞ്ഞിരുന്നു. ക്ലബിൻ്റെ സമ്മർദ്ദം മൂലം മെസി ടീമിൽ തുടർന്നെങ്കിലും ബാർതോമ്യുവിനെതിരെ വിമർശനം കടുത്തു. അതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിനു നീക്കം തുടങ്ങിയത്.

]]>