fathima – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Nov 2019 11:05:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fathima – malayalees.ch https://malayalees.ch 32 32 ഫാത്തിമയുടെ മരണം; വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു https://malayalees.ch/indefinite-strike-iit-madras/ Mon, 18 Nov 2019 11:05:23 +0000 https://malayalees.ch/?p=19132 മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. നടപടിയുണ്ടാകും വരെ സമരം തുടരും. മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിട്ടുണ്ട്.

മലയാളി ഗവേഷക വിദ്യാർത്ഥികളായ ജസ്റ്റിൻ, അസർ എന്നിവരാണ് കാo പസിനുള്ളിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. മരണം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുക, കുറ്റവാളികളെ വേഗത്തിൽ പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ. സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി സമരം. പൂർണമായ തെളിവുകൾ ലഭിച്ചിട്ടും പൊലിസ് നടപടി വൈകിപ്പിക്കുകയാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

ഫാത്തിമയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്ന സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകർക്ക് അന്വേഷണ സംഘം സമൻസ് അയച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നോട്ടീസ്.

]]>