father – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 May 2023 11:45:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png father – malayalees.ch https://malayalees.ch 32 32 സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചു; 13 കാരിയുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ: വിഡിയോ https://malayalees.ch/ambulance-man-child-dead-body-bike/ Wed, 17 May 2023 11:42:58 +0000 https://malayalees.ch/?p=81384 മധ്യപ്രദേശിൽ സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ. 13കാരിയായ തൻ്റെ മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ പോകുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഷാഹ്ദോളിലാണ് സംഭവം.

അരിവാൾ രോഗത്തെ തുടർന്നാണ് തൻ്റെ ഗ്രാമത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ലക്ഷ്‌മൺ സിംഗ് മകളെ എത്തിച്ചത്. ചികിത്സയിലിരിക്കെ മകൾ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പിതാവ് ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിച്ചില്ല എന്ന് വീട്ടുകാർ ആരോപിക്കുന്നു. 15 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിലേക്ക് ആംബുലൻസ് അനുവദിക്കാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകളുടെ മൃതദേഹം കൊണ്ടുപോകാൻ സ്വന്തമായി വാഹനം കണ്ടെത്തണെമെന്ന് ഇവർ പറഞ്ഞെന്നും വീട്ടുകാർ ആരോപിച്ചു.

ഇത്ര ദൂരത്തേക്ക് വാഹനം വാടകയ്ക്കെടുക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് മകളുടെ മൃതദേഹം ബൈക്കിൽ വച്ച് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ബൈക്കിൽ സഞ്ചരിക്കവെ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ വച്ച് ഷാഡോൾ കലക്ടർ ഈ കാഴ്ച കണ്ടു. തുടർന്ന് കളക്ടർ ഇടപെട്ട് ഒരു വാഹനം ഏർപ്പാടാക്കിത്തന്നു എന്ന് ലക്ഷ്‌മൺ സിംഗ് പറഞ്ഞു.

]]>
തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതി പിടിയിൽ https://malayalees.ch/father-son-stabbed-to-death-in-thrissur/ Tue, 29 Nov 2022 04:05:40 +0000 https://malayalees.ch/?p=72020 തൃശൂര്‍ ഊരകം പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), ജിതിന്‍ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പന്‍ എന്നയാളാണ് കുത്തിയത്, ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വേലപ്പന്‍ ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.

]]>
മകൻറെ മർദനത്തിൽ പരുക്കേറ്റ അച്ഛൻ മരിച്ചു https://malayalees.ch/father-dies-after-son-attacks/ Mon, 07 Nov 2022 04:24:46 +0000 https://malayalees.ch/?p=70830 മകൻറെ മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വാമനപുരം സ്വദേശി സുകുമാരനാണ് മരിച്ചത്. മകൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 20നാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സുരേഷ് അച്ഛൻ സുകുമാരനെ മർദിക്കുകയായിരുന്നു.

പരുക്കേറ്റ സുകുമരാനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് രാവിലെയോടെയാണ് മരിച്ചത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

]]>
മകന്റെ മൃതദേഹവുമായി ബൈക്കിൽ പിതാവ് സഞ്ചരിച്ചത് 90 കിലോമീറ്റർ; ഇത് ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത https://malayalees.ch/father-traveled-90-km-on-a-bike-with-his-sons-body/ Tue, 26 Apr 2022 11:22:30 +0000 https://malayalees.ch/?p=60748 ആന്ധ്രാപ്രദേശിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത. പത്തുവയസുകാരന്റെ മൃതദേഹം സൗജന്യ ആംബുലൻസിൽ കയറ്റാൻ
സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിക്കാത്തതിനെ തുടർന്ന് പിതാവ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ മൃതദേഹം കൊണ്ടുപോകാൻ 20000 രൂപ ആവശ്യപ്പെട്ടതോടെയാണ് വേറെ വഴിയില്ലാതെ പിതാവ് ഇരുചക്രവാഹനത്തെ ആശ്രയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ആംബുലൻസ് ഓപ്പറേറ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ പുലർച്ചയോടെയാണ് പത്ത് വയസുകാരനായ ജസേവ എന്ന കുട്ടി മരിക്കുന്നത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടി മരിച്ചത്. ഇവർ താമസിക്കുന്ന അണ്ണാമയ ജില്ലയിലെത്താൻ 90 കിലോമീറ്റർ സഞ്ചരിക്കണം.

ശ്രീകാന്ത് യാദവ് എന്ന വ്യക്തി ഏർപ്പാടാക്കിയ ആംബുലൻസിൽ മൃതദേഹം കയറ്റാൻ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിച്ചില്ല. മരിച്ച മകനെ നെഞ്ചോട് ചേർത്താണ് നരസിംഹയെന്ന പിതാവ് ബൈക്കിന് പിന്നിലിരുന്ന് വീട്ടിലെക്ക് പോയത്. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് ആരുടെയും കണ്ണ് നനയിക്കുന്ന സംഭവം നടന്നത്. പ്രതിപക്ഷം ഇതിനെതിരെ പ്രതിഷേധവുമായെത്തിയിട്ടുണ്ട്.

]]>
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് പിതാവിന്റെ ക്രൂരത;ഭാര്യയുടെ പരാതിയിൽ ഭർത്താവ് പിടിയിൽ https://malayalees.ch/father-brutally-tortures-five-year-old-girl/ Tue, 26 Apr 2022 04:28:08 +0000 https://malayalees.ch/?p=60684 അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പിതാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശില്‍ പല്‍നാഡ് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിലാണ്
ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതി നടേന്ദ്‌ല സ്വദേശി നൂര്‍ ബാഷ അദാം ഷാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.

നൂര്‍ ബാഷ അദാം ഷാഫിയ്ക്ക് ഒരു മകളും മകനുമാണുള്ളത്. പീഡിപ്പിക്കപ്പെട്ട മകൾ ഇയാൾക്കൊപ്പവും ഒരു വയസുകാരനായ മകന്‍ അമ്മയ്ക്ക് ഒപ്പവുമാണ് രാത്രി കിടക്കാറ്. പിറ്റേദിവസം പെണ്‍കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടെ ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടേണ്ടെന്നും അവിടെ വേദനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തുകയായിരുന്നു. മാത്രമല്ല ഇനിമുതൽ അച്ഛനൊപ്പം കിടക്കുകയില്ലെന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്തു. അങ്ങനെയാണ് അമ്മയ്ക്ക് സംശയമുണ്ടാകുന്നത്.

നൂര്‍ ബാഷ അദാം ഷാഫി രാത്രി പതിനൊന്ന് മണിയോടെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. തുടർന്ന് ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചപ്പോള്‍ അമ്മ ബഹളംവെച്ച് ആളുകളെ കൂട്ടുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തിയാണ് അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ചിലകലൂരിപേട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി ഭർത്താവിനെതിരെ പരാതി നല്‍കിയത്.

]]>