father killed son – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Apr 2023 04:17:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png father killed son – malayalees.ch https://malayalees.ch 32 32 വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ നൽകാത്തതിനെ ചൊല്ലി തർക്കം; മകനെ കൊലപ്പെടുത്തി പിതാവ് https://malayalees.ch/karnataka-man-kills-son-in-fight-over-chicken-curry/ Thu, 06 Apr 2023 04:17:36 +0000 https://malayalees.ch/?p=79201 വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ കൊലപ്പെടുത്തി പിതാവ്. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ഗുട്ടിഗറിലാണ് സംഭവം.

ചൊവ്വാഴ്ചയാണ് 32 വയസുകാരനായ ശിവറാം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത്. അന്നേ ദിവസം വീട്ടിലുണ്ടാക്കിയ ചിക്കൻ കറി ശിവറാം വരുന്നതിന് മുൻപേ തന്നെ പിതാവ് കഴിച്ച് തീർത്തിരുന്നു. തനിക്ക് ചിക്കൻ കറി നൽകാത്തതിനെ ചൊല്ലി ശിവറാമാണ് വാക്ക് തർക്കം ആരംഭിച്ചത്. തുടർന്ന് അച്ഛൻ കൈയിൽ കിട്ടിയ തടികഷ്ണം ഉപയോഗിച്ച് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.

സംഭവത്തിൽ സുബ്രഹ്‌മണ്യ പൊലീസ് ശിവറാമിന്റെ അച്ഛനെ അറസ്റ്റ് ചെയ്തു. ശിവറാമിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

]]>
കരഞ്ഞതിന്റെ പേരിൽ പിതാവ് രണ്ട് വയസുകാരനെ കൊലപ്പെടുത്തി https://malayalees.ch/drunk-father-kills-2-year-old-son-for-crying/ Tue, 08 Nov 2022 06:52:31 +0000 https://malayalees.ch/?p=70896 ഉച്ചത്തിൽ കരഞ്ഞ മകനെ പിതാവ് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് മദ്യപിച്ചെത്തിയ പിതാവ് 2 വയസ്സുള്ള മകനെ കൊലപ്പെടുത്തിയത്. അമ്മയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ നെറെഡ്‌മെട്ടിലാണ് സംഭവം.

ദിവ്യയും സുധാകറും നേരെഡ്‌മെറ്റിലെ ജെജെ നഗറിലെ എസ്‌എസ്‌ബി അപ്പാർട്ട്‌മെന്റിൽ വാച്ചർമാരായി ജോലി ചെയ്തുവരികയായിരുന്നു. 2019ൽ വിവാഹിതരായ ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്. തിങ്കളാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുധാകർ മകൻ്റെ കരച്ചിൽ കേട്ട് അസ്വസ്ഥനായി. തുടർന്ന് മകൻ ജീവനെ ക്രൂരമായി മർദിച്ചു.

മർദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടി പിന്നീട് മരിച്ചു. മാതാവ് ദിവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരമാണ് നെരേഡ്മെട്ട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

]]>