father killed daughter – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 05:19:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png father killed daughter – malayalees.ch https://malayalees.ch 32 32 രാജസ്ഥാനിൽ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു https://malayalees.ch/rajasthan-man-kills-daughter-by-slitting-throat-setting-her-ablaze/ Wed, 29 Nov 2023 05:19:41 +0000 https://malayalees.ch/?p=91959 രാജസ്ഥാനിൽ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. 32 കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങൾക്ക് കാരണം മൂത്ത മകളാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.

പാലി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതി ശിവ്‌ലാൽ മേഘ്‌വാൾ 12 വർഷമായി കുടുംബത്തിൽ നിന്ന് പിരിഞ്ഞ് പാലിയിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. വിവാഹിതയായ തൻ്റെ മൂത്ത മകൾ നിർമ്മ(32) ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണമെന്ന് മേഘ്‌വാൾ വിശ്വസിച്ചിരുന്നതായി പൊലീസ് പറയുന്നു.

തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നിർമ്മ. ഇവിടെവെച്ച് പിതാവിനെ കണ്ടു. മൂത്ത മകളെയും അനുജത്തിയെയും മേഘ്‌വാൾ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി. പകുതി വഴിയിൽ ഇളയ മകളോട് കാത്തിരിക്കാൻ പറഞ്ഞതിന് ശേഷം, മേഘ്‌വാൾ നിർമ്മയോടൊപ്പം ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോവുകയായിരുന്നു.

ഇവിടെവച്ച് മേഘ്‌വാൾ മകളുടെ കഴുത്തറുത്ത ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ശേഷം ഇളയ മകളുടെ അടുത്തേക്ക് മടങ്ങിയെത്തി. മേഘ്‌വാളിന്റെ കൈയിൽ രക്തം കണ്ടതോടെ യുവതി നിലവിളിച്ചു. തുടർന്ന് പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ നിർമ്മയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

]]>
ആലപ്പുഴയിൽ ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന് https://malayalees.ch/father-killed-daughter-alappuzha/ Thu, 08 Jun 2023 04:20:13 +0000 https://malayalees.ch/?p=82365 മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. ഇയാൾ മയക്കുമരുന്നിനു അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ശ്രീമഹേഷിൻറെ വെട്ടേറ്റ അമ്മ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെയാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നക്ഷത്രയെ സ്വന്തം അച്ഛൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. നക്ഷത്രയുടെ സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം പത്തിയൂരിൽ അമ്മ വിദ്യയുടെ വീട്ടുവളപ്പിൽ നടക്കും.

വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു.

നക്ഷത്രയുടെ അമ്മ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്.

]]>