father attacked daughter – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Apr 2023 09:25:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png father attacked daughter – malayalees.ch https://malayalees.ch 32 32 പഴുപ്പിച്ച ചട്ടുകം വലത് കാലില്‍ വച്ചു; വയനാട്ടില്‍ ഏഴ് വയസുകാരിക്ക് നേരെ രണ്ടാനച്ഛന്റെ ക്രൂരത https://malayalees.ch/7-year-old-girl-attacked-by-step-father-in-wayanad/ Sat, 01 Apr 2023 09:25:31 +0000 https://malayalees.ch/?p=78976 പെണ്‍കുട്ടിയെ ചൂട് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച് രണ്ടാനച്ഛന്റെ ക്രൂരത. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. വിഷ്ണു എന്നയാളാണ് ഏഴ് വയസുള്ള മകളെ ഉപദ്രവിച്ചത്. നേരത്തെയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി ഏഴ് വയസുകാരി മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ വലതുകാലിലാണ് ഇയാള്‍ ചട്ടുകം പഴുപ്പിച്ച് വച്ചത്. കുട്ടിയെ ക്രൂരമായി ഉപദ്രവിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ നിലവില്‍ കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവിധ വകുപ്പുകള്‍ ചുമത്തിയാണ് വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്. ചൈല്‍ഡ് ലൈന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

]]>