Farooq Abdullah – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Mar 2023 14:14:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Farooq Abdullah – malayalees.ch https://malayalees.ch 32 32 ‘രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല, ജനങ്ങൾക്ക് വഴി കാണിക്കാൻ അല്ലാഹു അയച്ചതാണ്’; ഫാറൂഖ് അബ്ദുള്ള https://malayalees.ch/lord-ram-is-not-god-of-hindus-only-but-of-everyone-says-farooq-abdullah/ Fri, 24 Mar 2023 14:14:22 +0000 https://malayalees.ch/?p=78540 ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ലെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള. മതം നോക്കാതെ തന്നിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവരുടെയും നാഥനാണ് രാമനെന്നും, അധികാരത്തിൽ തുടരാൻ വേണ്ടിയാണ് രാമൻ്റെ പേര് ബിജെപി ഉപയോഗിക്കുന്നതെന്നും അബ്ദുള്ള ആരോപിച്ചു.

ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടി (ജെകെഎൻഎൻപി) സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉധംപൂർ ജില്ലയിലെ ഗർനൈയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ റാം ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ഈ ധാരണ മനസ്സിൽ നിന്ന് നീക്കണം. മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കനോ റഷ്യനോ ആകട്ടെ രാമൻ എല്ലാവരുടെയും ദൈവമാണ്. രാമനിൽ എല്ലാവർക്കും വിശ്വാസമുണ്ടെന്നും അബ്ദുള്ള പറഞ്ഞു.

ഈയിടെ അന്തരിച്ച പാകിസ്താനിൽ നിന്നുള്ള ഒരു പ്രമുഖ എഴുത്തുകാരൻ, ജനങ്ങൾക്ക് ശരിയായ പാത കാണിച്ചുകൊടുക്കാൻ രാമനെയും അല്ലാഹു അയച്ചതാണെന്ന് എഴുതിയിരുന്നു. അപ്പോൾ തങ്ങൾ മാത്രമാണ് രാമഭക്തർ എന്ന് പറയുന്നവർ വിഡ്ഢികളാണ്. ബിജെപി രാമൻ്റെ പേര് ദുരുപയോഗം ചെയ്യുന്നു. രാമനോടല്ല അധികാരത്തോടാണ് ബിജെപിക്ക് സ്നേഹം. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ, അവർ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഇതിലൂടെ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തൊഴിലില്ലായ്മ എന്നവ ജനം മാറാകുമെന്ന് ബിജെപി കരുതുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

]]>
വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി https://malayalees.ch/expressing-views-different-from-government-is-not-sedition-supreme-court/ Wed, 03 Mar 2021 08:32:24 +0000 https://malayalees.ch/?p=40972 വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ ഫാറൂഖ് അബ്ദുല്ല നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. സർക്കാരിനോട് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിശ്വഗുരു ഇന്ത്യ വിഷൻ ഓഫ് സ൪ദാ൪ പട്ടേൽ സംഘടനയുടെ ട്രസ്റ്റിയായ രജത് ശ൪മയാണ് ഹരജി നൽകിയത്. ജസ്റ്റിസ് സഞ്ജയ് കൌളിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളുകയും ചെയ്തു.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഫാറൂഖ് അബ്ദുല്ല ഇന്ത്യക്കെതിരെ ചൈനയുടെയും പാകിസ്താന്‍റെയും സഹായം തേടിയെന്ന് ഹരജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞില്ല. ഹരജിക്കാര്‍ക്ക് സുപ്രീംകോടതി 50000 രൂപ പിഴ വിധിക്കുകയും ചെയ്തു.

]]>
ജമ്മു-കശ്മീരിൽ ഗുപ്കാര്‍ സഖ്യത്തിന് വന്‍മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി https://malayalees.ch/big-lead-for-farooq-abdullah-led-gupkar-alliance/ Tue, 22 Dec 2020 13:35:34 +0000 https://malayalees.ch/?p=37355 ജമ്മു കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്പമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്റെ വന്‍ മുന്നേറ്റം. അവസാന ഫലസൂചനകള്‍ അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കാര്‍ സഖ്യം 99 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 59 സീറ്റുകളില്‍ മുന്നിലാണ്. ഒറ്റക്കു മത്സരിച്ച കോണ്‍ഗ്രസിന് നിലവില്‍ 23 സീറ്റുകളില്‍ മാത്രമേ ലീഡുള്ളു. ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പിഡിപി അടക്കമുള്ളവര്‍ ഗുപ്കാര്‍ സഖ്യത്തിന് കീഴിലാണ് മത്സരിച്ചത്.

കശ്മീരില്‍ ഗുപ്കാര്‍ സഖ്യവും ജമ്മുവില്‍ ബി.ജെ.പിയുമാണ് മുന്നേറുന്നത്. ജമ്മു പ്രവിശ്യയില്‍ 56 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റം തുടരുന്നത്. ഗുപ്കാര്‍ സഖ്യം ഇവിടെ 35സീറ്റിലാണ് മുന്നില്‍. എന്നാല്‍ കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നിലാണ്. ഇവിടെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നിലുള്ളത്.ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഡി.ഡി.സിയിലേത്​. ജമ്മു-കശ്മീരില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. 20 ജില്ലകളിലെ 280 സീറ്റുകളിലേക്ക്​ എട്ട്​ ഘട്ടങ്ങളിലായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 28ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാനഘട്ട വോട്ടെടുപ്പ് നടന്നത് ഡിസംബര്‍ 19നാണ്.

]]>